Movlog

Kerala

“പാടാത്ത പൈങ്കിളി ” എന്ന പരമ്പരയിലെ പുതിയ സന്തോഷം പങ്കു വെച്ച് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് “പാടാത്ത പൈങ്കിളി”. മികച്ച റേറ്റിംഗോടെമുന്നേറുന്ന പരമ്പര ആദ്യം മുതൽക്കേ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആയി മാറിയിരുന്നു. പരമ്പര ആരംഭിച്ച ദിനം മുതൽക്ക് ദേവയെയും കൺമണിയെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ദേവയുടെ വീട്ടിൽ ഒരു വേലക്കാരിയായി ജോലി ചെയ്തിരുന്ന കണ്മണി അപ്രതീക്ഷിത സാഹചര്യത്തിൽ ദേവയുടെ വധു ആവുകയായിരുന്നു. ഇവരുടെ പ്രണയവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ആണ് ഇപ്പോൾ പരമ്പരയിൽ കാണിക്കുന്നത്.

ഇപ്പോഴിതാ പരമ്പരയെ കുറിച്ചുള്ള ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ് അണിയറപ്രവർത്തകർ. വിജയകരമായ 200 എപ്പിസോഡുകൾ പരമ്പര പിന്നിട്ടിരിക്കുകയാണ്. ഈ സന്തോഷമാണ് അണിയറപ്രവർത്തകർ ആരാധകരുമായി പങ്കുവയ്ക്കുന്നത്. കണ്മണിയുടെയും ദേവയുടെയും അപൂർവ പ്രണയകാവ്യം 200 എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്ന സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് അണിയറപ്രവർത്തകർ. അനാഥത്വവും ദേവയുടെ വീട്ടിലെ അവഗണനയും നിറഞ്ഞ കൺമണി എന്ന പെൺകുട്ടിയുടെ ജീവിത കഥ പറഞ്ഞുതുടങ്ങിയ “പാടാത്ത പൈങ്കിളി” ഇപ്പോൾ കണ്മണിയുടെയും ദേവയുടെയും പ്രണയകഥയുമായി മാറിയിരിക്കുകയാണ്.

നിരവധി ഫാൻ പേജുകൾ ആണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. പ്രണയവും കുടുംബ ബന്ധങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും തർക്കങ്ങളുടെയും കഥപറയുന്ന “പാടാത്ത പൈങ്കിളി” റേറ്റിംഗ് ചാർട്ടിൽ സ്ഥിരം സാന്നിധ്യമാണ്. ഇതിനിടയിൽ ദേവ എന്ന കഥാപാത്രമായി എത്തിയ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറിയത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. മികച്ച പ്രകടനമാണ് ദേവയായി എത്തിയ സൂരജ് പരമ്പരയിൽ കാഴ്ചവെച്ചത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരമ്പരയിൽ നിന്നും പിന്മാറുക അല്ലാതെ മറ്റൊരു മാർഗം സൂരജിന് ഇല്ലായിരുന്നു.

താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. സൂരജിന് പകരം മറ്റൊരു താരമാണ് ദേവയായി എത്തുന്നത്. സൂരജിന്റെ മുഖസാദൃശ്യമുള്ളതിനാൽ ആരാധകർക്ക് താരത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ നിഗമനം. എന്നാൽ സൂരജിനെ തിരിച്ചു കൊണ്ടു വരണം എന്ന് അഭിപ്രായപ്പെടുന്ന ആരാധകരും ഉണ്ട്. സൂരജിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച ആരാധകർ പുതിയ താരത്തിനെയും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top