Movlog

Health

ആരോഗ്യപ്രദം എന്ന് കരുതുന്ന ഓട്സ് കഴിക്കാൻ പാടില്ലാത്തവരുമുണ്ടോ ?

പ്രായഭേദമന്യേ എല്ലാവര്‍ക്കും കഴിക്കാവുന്ന ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു ഭക്ഷ്യ വിഭവമാണ് ഓട്സ് .ഒരുപാട് പോഷക ഗുണങ്ങൾ ഉള്ള ഓട്സ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് പല ആരോഗ്യപ്രദമായ മാറ്റങ്ങൾ ഉണ്ടാകുന്നു .ആരോഗ്യമുള്ള ജീവിതശൈലി ആഗ്രഹിക്കുന്നവരുടെ ആഹാരക്രമങ്ങളിൽ പ്രഥമ സ്ഥാനമാണ് ഓട്സിനുള്ളത് .ശരീരഭാരം കുറയ്ക്കുന്നതിനും ഇത് അനുയോജ്യമാണ് .നമ്മൾ ഏറ്റവും ശ്രദ്ധ നൽകേണ്ട ഒന്നാണ് പ്രാതൽ .പ്രഭാതഭക്ഷണം ആരോഗ്യസമ്പന്നമാക്കാൻ ഓട്സ് സഹായിക്കുന്നു .ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഗുണങ്ങളുമെല്ലാം ഈ ഒരു ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നു .കൊളസ്‌ട്രോൾ കുറയ്ക്കാനും ,ശരീരഭാരം കുറയ്ക്കാനും ഈ ഗ്ലൂട്ടൻ രഹിത ആഹാരം നമ്മളെ സഹായിക്കുന്നു .ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുള്ള ഓട്സ് രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കുന്നു .

ഭക്ഷ്യനാരുകൾ ധാരാളം ആയി അടങ്ങിയിട്ടുള്ള ഓട്സ് ഹൃദ്രോഗികൾക്കും ,രക്തസമ്മർദമുള്ളവർക്കും ,പ്രമേഹമുള്ളവർക്കും ,കൊളസ്‌ട്രോൾ രോഗികൾക്കും ഉത്തമമായ ആഹാരം ആണ് .എന്നാൽ ചിലർക്ക് ഓട്സ് കഴിക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞു കേൾക്കാറുണ്ട് .കുടലിനും ,ആമാശയ സംബന്ധമായ രോഗങ്ങളും ഉള്ളവർക്ക് ഓട്സ് കഴിക്കുന്നതിലൂടെ വിപരീത ഫലങ്ങൾ ഉണ്ടാവാറുണ്ട് .സ്‌ട്രോക് വന്നിട്ടുള്ളവർ,വെപ്പുപല്ല് ഉപയോഗിക്കുന്നവർ ,അത് പോലെ ഓട്സ് മിക്സിയിൽ ഇട്ടു അടിച്ചു കഴിക്കുമ്പോൾ അതിന്റെ ഘടന മാറുകയും ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top