Movlog

Health

ഓറഞ്ചിന്റെ തൊലി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴവർഗമാണ് ഓറഞ്ച് . സാധാരണ എല്ലാവരും നാരങ്ങയുടെ അല്ലികൾ മാത്രം കഴിച്ച് തൊലി കളയുകയാണ് പതിവ് . എന്നാൽ നമ്മൾ വെറുതെ കളയുന്ന ഓറഞ്ച് തൊലിയിൽ ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഉപയോഗം ആണ് ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്. ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ ആരും ഓറഞ്ചിന്റെ തൊലി കളയില്ല എന്ന് തീർച്ച . വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ ഒരു അറിവ് ആയിരിക്കുമിത് . വളരെ എളുപ്പത്തിൽ തന്നെ ഓറഞ്ചിലെ തൊലി കൊണ്ട് ഒരു എയർ ഫ്രഷ്‌നർ ഉണ്ടാക്കുവാൻ സാധിക്കും.

ഫ്രിഡ്ജിലും ,കപ് ബോർഡിലും ,ഷൂസിനുള്ളിലും ഓറഞ്ചിന്റെ തൊലി വെക്കുന്നതിലൂടെ ദുർഗന്ധങ്ങൾ അകറ്റാൻ സാധിക്കും .വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഓറഞ്ചിന്റെ തൊലി കൊണ്ട് ഒരു എയർ ഫ്രഷ്‌നർ ഉണ്ടാക്കാൻ സാധിക്കും .ഇതിനായി ഓറഞ്ചിന്റെ തൊലി ചെറിയ കഷ്ണങ്ങളാക്കിയതിനു ശേഷം വെള്ളം ഒഴിച്ച് ഒരു പാത്രത്തിൽ എടുത്തു വെക്കുക .ശേഷം നന്നായി തിളപ്പിച്ചതിനു ശേഷം ആറോ മണിക്കൂർ തണുക്കാൻ വെക്കുക .ഈ വെള്ളം ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ചു റൂമുകളിൽ സ്പ്രേ ചെയ്യുക .വളരെ എളുപ്പത്തിൽ തന്നെ ഓറഞ്ചിന്റെ തൊലി കൊണ്ട് സുഗന്ധമുള്ള ഒരു എയർ ഫ്രഷ്‌നർ തയ്യാറാക്കാൻ സാധിക്കും .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top