Movlog

India

സംസ്ഥാനത്ത് നാളെ മുതൽ “ഓപ്പറേഷൻ സ്ക്രീൻ ” നടപ്പാക്കും – വാഹനമെടുത്ത് റോഡിൽ ഇറങ്ങുമ്പോൾ ഇതുകൂടി ശ്രദ്ധിക്കുക !

വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കും വിധത്തിലുള്ള കൂളിംഗ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങൾക്ക് എതിരെ നാളെ മുതൽ നടപടിയെടുക്കും. ഇത്തരം വാഹനങ്ങളെ “ഓപ്പറേഷൻ സ്ക്രീൻ “ന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകും. കൂളിംഗ് ഫിലിമും കർട്ടനും മാറ്റാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടാകാത്ത വിധം ആയിരിക്കും പരിശോധനകൾ നടത്തുക. സുപ്രീം കോടതിയും ഹൈ കോടതിയും വരെ നിർദേശിച്ചിട്ടും മന്ത്രിമാരടക്കമുള്ളവർ ഫിലിമും കർട്ടനും നീക്കാത്തത് ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിനാൽ ആണ് ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചത്.

നേരത്തെ തന്നെ വാഹനങ്ങളിൽ നിന്നും കാഴ്ച മറയ്ക്കുന്ന കൂളിംഗ് ഫിലിമും കർട്ടനുകളും മാറ്റണം എന്ന് സുപ്രീം കോടതിയും ഹൈ കോടതിയും ആവശ്യപ്പെട്ടിരുന്നു. പല തവണ ജനപ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ഇത് പാലിക്കുവാൻ നിർദേശിച്ചതുമാണ്. എന്നാൽ സർക്കാർ വാഹനങ്ങളടക്കം പല വാഹനങ്ങളും ഇത് പാലിക്കാത്തതിനെ തുടർന്നാണ് കർശനമായ നടപടികളിലേക്ക് ഒരുങ്ങുന്നത്. ഇക്കാര്യങ്ങൾ ദൃശ്യങ്ങൾ സഹിതം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കാൻ തയ്യാറായിരുന്നില്ല.

ഡിസംബർ 30നു ആഭ്യന്തര വകുപ്പ് സെക്രെട്ടറി തന്നെ ഇത്തരം വാഹനങ്ങൾക്ക് എതിരെ നടപടിയെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ച പിന്നിടുമ്പോഴും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും മന്ത്രിമാർ സഞ്ചരിച്ചത് ഇത്തരം കാഴ്ച മറച്ചുള്ള വാഹനങ്ങളിൽ ആയിരുന്നു. ഇതൊന്നും നീക്കാൻ ആളുകൾ തയ്യാറാവാത്തതിനെ തുടർന്ന് ആണ് അടുത്ത ദിവസം മുതൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. സർക്കാർ വാഹനങ്ങൾ, അർദ്ധ സർക്കാർ വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ ഇവയെല്ലാം പരിശോധിക്കും. ഏതെങ്കിലും വാഹനത്തിൽ കൂളിംഗ് ഫിലിമോ കർട്ടനോ ഒട്ടിച്ചിട്ടുണ്ടെങ്കിൽ കർശനമായ നടപടികൾ എടുക്കും.

യാത്രക്കാർക്ക് അസൗകര്യം ഉണ്ടാവാത്ത വിധം പരിശോധന നടത്താൻ ആണ് നിർദേശം. പരമാവധി ഫോട്ടോഗ്രാഫുകൾ എടുത്തതിന് ശേഷം ഇ ചലാൻ അയക്കുവാൻ ആണ് നിർദേശിച്ചിട്ടുള്ളത്. ഇത് മാറ്റാൻ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദ് ആക്കുന്നതായിരിക്കും. അവർക്കെതിരെ പ്രോസിക്യയൂഷൻ നടപടികൾ എടുക്കാനും നിർദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും പരിശോധിക്കുന്ന വാഹനങ്ങളുടെ റിപ്പോർട്ടുകൾ ദൃശ്യങ്ങളും ഫോട്ടോ സഹിതം അതാത് ആർടിഓക്ക് കൈമാറണമെന്നും നിർദേശമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top