Movlog

Kerala

ഒരൊറ്റ നിമിഷത്തെ ഇടപെടൽ രക്ഷിച്ചത് ഒരു ജീവൻ ! ദൈവത്തിന്റെ കൈ എന്നൊക്കെ പറയുന്നത് ഇതിനെയാണ് – വീഡിയോ

കാലു വാരി വീഴ്ത്തിയ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ കാലിൽ പിടിച്ചു ഒരു ജീവൻ രക്ഷിച്ച കഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വടകരയിലെ കീഴൽ സ്വദേശി ആയ ബാബുവാണ് കൃത്യമായ ഇടപെടലുകളിലൂടെ ഒരു ജീവൻ രക്ഷിച്ചത്. കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിലാണ് ഈ സംഭവം നടന്നത്. ക്ഷേമ നിധി തുക അടയ്ക്കാൻ ബാങ്കിൽ എത്തിയതായിരുന്നു ബാബു.

സമീപത്തു നിന്ന അരൂർ സ്വദേശി ബിനു, ബാബുവിന് മുന്നിൽ നിന്ന് തല കറങ്ങി വീഴുകയായിരുന്നു. ആദ്യത്തെ നിലയിൽ നിന്നും താഴേക്ക് വീണയാളെ ക്ഷണനേരം കൊണ്ട് ബാബു പിടിക്കുകയായിരുന്നു. ഒരു കാൽ പിടിച്ചു വെച്ച ബാബുവിനെ സഹായിക്കാൻ അവിടെ കൂടി നിന്നവർ എല്ലാവരും എത്തി. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിർണായക നിമിഷങ്ങൾ ആയിരുന്നു അത്. സമീപത്തുള്ളവരും സെക്യൂരിറ്റി ജീവനക്കാരന്റെയും സഹായത്താൽ ബിനുവിനെ പിടിച്ചു കയറ്റി. ബാബുവിന്റെ മനസ്സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ബിനു പരുക്കുകൾ ഒന്നും ഇല്ലാതെ ജീവിതത്തിലേക്ക് മടങ്ങി വന്നു.

ബാങ്കിലെ സി സി ടി വി ദൃശ്യങ്ങൾ വൈറലായതോടെ നാട്ടിലെ താരം ആണിപ്പോൾ ബാബു. ബാബുവിനെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹം ആണ്. സമൂഹ മാധ്യമങ്ങളിലെങ്ങും അത്ഭുത രക്ഷകനായ ബാബുവിന്റെ കഥകൾ ആണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 9 .30 ഓടെ ആണ് സംഭവം നടന്നത്. ബിനുവിന്റെ കാൽ ശക്തിയോടെ പിടിച്ചു വെക്കാൻ ബാബു കാണിച്ച മനസ്സാനിത്യവും ആത്മധൈര്യവും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top