Movlog

Technology

സൈനീകരെന്ന വ്യാജേനെ വീണ്ടും വിൽപ്പന തട്ടിപ്പ്, Olx

oxl-cheating

പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ ഒ.എൽ.എക്സിൽ സൈനീകരാണെന്ന ​വ്യാജേന ഗൃഹോപകരണ വിൽപ്പന ഇടുന്ന്. വിശ്വാസ്യത ഉറപ്പിക്കാൻ തങ്ങളുടെ സൈനീക യൂണിഫോമിലുള്ള ചിത്രങ്ങളും വിൽപ്പനക്കാർ പങ്കുവെക്കുന്നു. വാഹന, ഇലക്ട്രോണിക് ഉപകരണ വിൽപനക്ക് പിന്നാലെയാണ് ഫർണിച്ചർ വ്യാപാരവുമായി തട്ടിപ്പുകാർ രംഗത്തുവന്നിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ വിവരങ്ങൾ പങ്കുവെച്ചത്.

വിശ്വസിപ്പിക്കാനായി പട്ടാളക്കാരുടെ  വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. വീട്ടുപകരണങ്ങൾ പകുതിവിലയ്ക്ക് നൽകാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീൻ വഴി വിലക്കുറവിൽ ലഭിച്ചതാണെന്നും ട്രാൻസ്ഫർ ആയതിനാൽ ഇവ കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് കൊടുക്കുന്നുവെന്നാണ്  തട്ടിപ്പുകാർ പറഞ്ഞു ഫലിപ്പിക്കുന്നത്.

കുറഞ്ഞ  വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ പരസ്യത്തിൽ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും, കൊറിയർ ചാർജെന്ന പേരിലും അഡ്വാൻസ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിൻ്റെ പുതിയ രീതികൾ. ഫോണിലൂടെ (mobile) ഇടപാട് ഉറപ്പിക്കുകയും  പണം അയച്ചു കഴിഞ്ഞാൽ ആ ഫോൺ ഓഫ് ചയ്തു

നേരത്തെ സൈന്യം ലേലത്തിൽ വിൽക്കുന്നതെന്ന് കാണിച്ച് വാഹനങ്ങളായിരുന്നും വിറ്റിരുന്നത്. ആർമി ബുള്ളറ്റെന്ന പേരിൽ വിറ്റ വണ്ടികൾ പലതും ഏറ്റവും മോശം കണ്ടീഷനിലുള്ളതായിരുന്നു. പലതിനും 50000 രൂപമുതൽ തുകയും നൽകിയിരുന്നു. ഇതോടെ പൈസ പോയവർ പോലീസിൽ പരാതിപ്പെട്ടു തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ സൈനീകരല്ലെന്നും തട്ടിപ്പുകാരണെന്നും വ്യക്തമാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top