Movlog

Movie Express

അത് അവരുടെ സെക്ഷ്യുൽ ഫ്രസ്റ്റേഷൻ കൊണ്ടായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്

ദുർഗ കൃഷ്ണ, സ്വാസിക വിജയ്, ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുടുക്ക് 2025 എന്ന ചിത്രം. ചിത്രം റിലീസിന് മുമ്പ് തന്നെ വിമർശനങ്ങളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി താരങ്ങൾ നൽകിയ ഒരു പ്രസ് മീറ്റിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കാര്യത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ആയിരുന്നു നടി ദുർഗ്ഗാ കൃഷ്ണയോട് ചോദിച്ചിരുന്നത്. ദുർഗ പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് മലയാളത്തിൽ ഒരു നടി ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോൾ മാത്രം ആളുകൾ ഇത്രയും മോശം കമന്റുകൾ പറയുന്നത് എന്ന് തനിക്ക് അറിയില്ലെന്നാണ് ദുർഗ പറയുന്നത്.

ബോളിവുഡിൽ ഒക്കെ ഇത്തരം രംഗങ്ങൾ വരുമ്പോൾ എല്ലാവരും കണ്ടുകൊണ്ടിരിക്കാറുണ്ട്. ആരും അത് കാണാതിരിക്കില്ല. എല്ലാവരും ആ രംഗങ്ങൾ കാണുക തന്നെയാണ് ചെയ്യുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം രംഗങ്ങൾ എന്നു പറയുന്നത് കോമഡിയോ ഫൈറ്റോ ഒക്കെ ചെയ്യുന്നതുപോലെ ഒരു രംഗം മാത്രമാണ്.

ഇന്റിമേറ്റ് രംഗത്തിന് ഞാൻ അങ്ങനെ മാത്രമേ കാണുന്നുള്ളൂ. അല്ലാതെ വലിയ പ്രത്യേകതയൊന്നും ഞാൻ ഈ രംഗത്തിന് കൊടുക്കുന്നില്ല. എന്നിട്ടും ഒരു സ്ത്രീയോട് മാത്രം ഇങ്ങനെ പറയുന്നതിന്റെ കാരണം എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല അത് അവരുടെ സെക്ഷ്യുൽ ഫ്രസ്റ്റേഷൻ കൊണ്ടായിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത് എന്നും ദുർഗ പറയുന്നുണ്ടായിരുന്നു. ആ ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി ആയിരിക്കും ഇങ്ങനെ പറയുന്നത് എന്ന് ദുർഗ വ്യക്തമാക്കിയിരുന്നു. നടി സ്വാസികയോടും ഈ ചോദ്യം ചോദിച്ചിരുന്നു. ചതുരം ചിത്രത്തിലെ ടീസർ പുറത്തിറങ്ങി കഴിഞ്ഞു.

ഇനിയും ഇത്തരം കമന്റുകൾ ഭയം ഉണ്ടോന്ന് ചോദിച്ചപ്പോൾ സ്വാസിക പറഞ്ഞത് പേടിയൊന്നുമില്ല ഇതിൽ കൂടുതൽ കമന്റുകൾ ഒന്നും പറയാൻ പോകുന്നില്ല. കമന്റ് പറയുന്നവർക്ക് അത് പറഞ്ഞു പോകാം അത് നോക്കി നമ്മൾ അത് വേണ്ടെന്നു വച്ചാൽ നമുക്ക് ആണ് നഷ്ടം. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്ക് നല്ലൊരു കഥാപാത്രം ആയിരിക്കും ചിലപ്പോൾ നഷ്ടമാകുന്നത്. സ്വാസികയുടെ ഈ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top