Movlog

Movie Express

വിവാഹത്തിന് ചിലവാക്കിയ മുഴുവൻ തുകയും തിരികെ തരണമെന്ന് നെറ്റ്ഫ്ലിക്സ് ! ഇതോടെ സംഭവിച്ചത് കണ്ടോ ?

വളരെയധികം ആഡംബരത്തോടെ നടന്ന ഒരു വിവാഹം ആയിരുന്നു നയൻതാരയുടേയും വിഘ്നേശ് ശിവന്റെയും വിവാഹം. ബോളിവുഡ് തീമിലായിരുന്നു വിവാഹത്തിന് വേദി ഒരുങ്ങിയത്. തെന്നിന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രത്യേകതകളായിരുന്നു ഈ ഒരു വിവാഹത്തിന് ഉണ്ടായിരുന്നത്. ഡോക്യുമെന്ററി രീതിയിലാണ് വിവാഹം ചിത്രീകരിച്ചിരുന്നത്. ഇതെല്ലാം ചിത്രത്തിന്റെ പ്രത്യേകതകൾ വർധിപ്പിക്കുകയായിരുന്നു. ചിത്രത്തിന്റെ വിതരണാവകാശം നൽകിയത് നെറ്റ്ഫ്ളിക്സിന് ആയിരുന്നു. എന്നാൽ പിന്നീട് നെറ്റ്ഫ്ലിക്സ് ഈയൊരു കരാറിൽ നിന്നും മാറുകയായിരുന്നു ചെയ്തത്.

അതിനു കാരണം ചില ചിത്രങ്ങൾ സോഷ്യൽ മാധ്യമങ്ങളിലൂടെ വിഗ്നേഷ് പങ്കുവച്ചു എന്നതായിരുന്നു. ചില എക്സ്ക്ലൂസിവ് ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിലൂടെ വിഘ്‌നേശ്‌ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അവകാശങ്ങൾ ഉൾപ്പെടെ വിവാഹത്തിന് ചിലവഴിച്ച തുക തിരികെ നൽകുവാൻ വേണ്ടി നോട്ടീസ് അയച്ചതായാണ് റിപ്പോർട്ടുകൾ വഴി പറയുന്നത്. മഹാബലിപുരത്ത് നടന്ന ആഡംബര ചടങ്ങിലെ മുഴുവൻ ചിലവുകളും വഹിച്ചിരുന്നത് നെറ്റ്ഫ്ലിക്സ് ആയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്..

അതിഥികൾക്കുള്ള മുറി, അലങ്കാരം, മേക്കപ്പ് സുരക്ഷാ, കൂടാതെ ഓരോ പ്ലേറ്റിനു 3500 രൂപ വിലയുള്ള ഭക്ഷണത്തിനും ഉൾപ്പെടെ മുഴുവൻ ചടങ്ങുകൾക്കും തുക നെറ്റ്‌ഫ്ലിക്സ് നൽകിയതായാണ് വാർത്തകൾ പുറത്തുവരുന്നത്. സൂര്യ, രജനീകാന്ത്,ഷാരൂഖാൻ, ജ്യോതിക, അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും നെറ്റ്ഫ്ലിക്സ് ചിത്രങ്ങൾ സ്‌ട്രീം ചെയ്യാത്തതിനാൽ വിവാഹ ഫോട്ടോ ആരാധകരുമായി പങ്കിടുകയായിരുന്നു വിഗ്നേഷ്. ചിത്രങ്ങൾ പങ്കു വെക്കാൻ അധികം വൈകുന്നത് ശരിയല്ല എന്ന് വിഘ്‌നേശ്‌ ചിന്തിച്ചതായി മനസ്സിലാക്കാൻ സാധിക്കുന്നു. ചിത്രങ്ങൾ ഇനി വൈകുകയാണെങ്കിൽ ആരാധകർക്ക് കാണാൻ ഉള്ള താല്പര്യം നഷ്ടപ്പെടും എന്നാണ് വിഗ്നേഷ് കരുതിയത്. ഇപ്പോൾ ഭീമമായ ഒരു തുക നഷ്ടപരിഹാരമായി നെറ്റ്‌ഫ്ലിക്സിനു ഇരുവർക്കും നൽകേണ്ടിവരുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്.

ആഡംബര വിവാഹം നടക്കുന്ന സാഹചര്യത്തിൽ അകത്തേക്ക് മാധ്യമങ്ങൾക്ക് പോലും യാതൊരുവിധത്തിലുമുള്ള പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നയൻസ് വിക്കി വിവാഹം ഇനി എങ്ങനെയാണ് പ്രേക്ഷകർ കാണുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. നെറ്റ്‌ഫ്ലിക്സ് കരാറിൽ നിന്നും പിന്മാറിയ സ്ഥിതിക്ക് വിവാഹവീഡിയോ ഇനി പുറത്തുവരുമോ എന്ന ആശങ്കയിലാണ് നയൻതാര ആരാധകർ മുഴുവൻ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ താരങ്ങൾ ഔദ്യോഗികമായ യാതൊരു സ്ഥീതീരണങ്ങളും നടത്തിയിട്ടില്ല.

ഇപ്പോൾ വിവാഹം നെറ്റ്ഫ്ലിക്സ് തന്നെ സ്ട്രീം ചെയ്യുമെന്ന വാർത്തയാണ് പുറത്തു വരുന്നത്. നെറ്റ്ഫ്ലിക്സ് തന്നെയാണ് ഇത് അറിയിച്ചത്. നെറ്റ്ഫ്ലിക്സ് ഔദ്യോഗിക പേജിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ് എത്തിയിരിക്കുന്നത് അതോടൊപ്പം തന്നെ ഉടനെ വിവാഹവീഡിയോ വരുമെന്നും നെറ്റ്ഫ്ളിക്സ് അറിയിച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നാണ് നെറ്റ്ഫ്ലിക്സിന്റെ ഈ ഒരു പുതിയ പോസ്റ്റോടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top