Movlog

Thoughts

മെഴ്‌സിഡസ് ബെൻസ് കാർ സൗജന്യമായി നൽകി അമ്പരിപ്പിച്ചു പ്രവാസി – കാരണം !

മെഴ്‌സിഡസ് ബെൻസ് കാർ സൗജന്യമായി നൽകുന്നു എന്ന കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കേട്ടാൽ വിശ്വാസം തോന്നില്ലെങ്കിലും സംഭവം സത്യം തന്നെ ആണ്. യു കെ യിൽ ജോലി ചെയ്തു ഇപ്പോൾ കേരളത്തിൽ താമസിക്കുന്ന ഡോ ലക്സൺ കല്ലുമാടിക്കൽ ആണ് തന്റെ യു കെയിലുള്ള മെഴ്‌സിഡസ് ബെൻസ് കാർ സൗജന്യമായി ആവശ്യമുള്ളവർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഉള്ളവർ ഇല്ലാത്തവർക്ക് നൽകണമെന്ന് ദൈവവചനങ്ങൾ സത്യമാകും വിധമുള്ള പ്രവർത്തിയാണ് ഈ മലയാളി പ്രവാസിയായ ബിസിനസുകാരൻ ചെയ്യുന്നത്. ഫേസ്ബുക്കിലൂടെയാണ് കാർ സൗജന്യമായി നൽകാൻ പോകുന്ന തീരുമാനം അദ്ദേഹം അറിയിച്ചത്. വർഷങ്ങളോളം യു കെയിൽ താമസിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന ഈ മെഴ്‌സിഡസ് ബെൻസ് കാർ.

ഏതെങ്കിലും മലയാളികൾക്ക് ഇത് ആവശ്യമുണ്ടെങ്കിൽ ഒരു രൂപ പോലും നൽകാതെ സൗജന്യമായി തന്നെ സ്വന്തമാക്കാം എന്ന് ഡോ ലക്സൺ തന്റെ കുറിപ്പിൽ വ്യക്തമാക്കി. യുകെയിലേക്ക് ഉടനൊന്നും മടങ്ങാൻ താല്പര്യം ഇല്ലാത്തതിനാൽ കാർ ഉപയോഗശൂന്യമായി കിടന്ന് നശിക്കുകയാണ് എന്നും ആർക്കെങ്കിലും കാർ ഉപയോഗപ്പെടട്ടെ എന്ന് കരുതിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം അദ്ദേഹത്തിന്റെ വാട്സ്ആപ്പ് നമ്പറും പങ്കുവച്ചു. യുകെയിൽ ഉള്ള കാർ സൗജന്യമായി കൊടുക്കുന്നത് എന്തിനാണെന്ന് പലരും ചിന്തിച്ചേക്കാം.

2002ലാണ് ലക്സൺ യുകെയിൽ ഉപരിപഠനത്തിന് എത്തുന്നത്. ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിടെക് നേടി ബിസിനസ് ഇൻഫോർമേഷൻ ടെക്നോളജിയിൽ ഉപരിപഠനത്തിനായി ലണ്ടനിൽ എത്തുകയായിരുന്നു. ആ കോഴ്സ് പഠിക്കുവാനും താമസത്തിനും എല്ലാംകൂടി അദ്ദേഹത്തിന് ചിലവായത് 30 ലക്ഷം രൂപയ്ക്ക് മുകളിൽ ആയിരുന്നു. അന്ന് ഒരു കാർ വാങ്ങാൻ സാധിച്ചില്ല. എന്നാൽ ലണ്ടനിലെത്തി ഒരുമാസത്തിനുള്ളിൽ ബ്രിട്ടീഷ് ടെലികോം കമ്പനിയിൽ 1.5 ലക്ഷം രൂപ വരുമാനമുള്ള ജോലി ലഭിച്ചു. എന്നാൽ ലണ്ടനിലെ ജീവിതച്ചെലവ് കാരണം കാർ വാങ്ങാൻ സാധിച്ചില്ല.

പഠനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് കാർ വാങ്ങാൻ സാധിച്ചത് എന്നും ഒരു കാർ വാങ്ങാൻ ഉണ്ടായ കഷ്ടപ്പാടുകൾ മനസ്സിലാക്കിയതുകൊണ്ടാണ് ഇപ്പോൾ ഓടിക്കാതെ കിടക്കുന്ന കാർ അർഹതപ്പെട്ടവർക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 120 ആളുകൾ ആണ് ഇതിനോടകം കാർ സ്വന്തമാക്കാനായി പേരുകൾ നൽകിയത്. നറുക്കെടുപ്പിലൂടെ കിട്ടുന്ന ഭാഗ്യശാലിക്ക് ആയിരിക്കും കാണും നൽകുക. ഇതുപോലെ തന്നെ കൊണ്ട് ചെയ്യാവുന്ന സഹായം ഇനിയും ചെയ്യുമെന്നും തന്റെ ചെറിയ പ്രവർത്തികൊണ്ട് 100 ആളുകൾ സന്തോഷിച്ചാൽ അതിൽ താൻ അഭിമാനിക്കും എന്നും ലക്സൺ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top