Movlog

Faith

പ്രഭാത സവാരിക്കിടെ സ്ത്രീ ചതുപ്പു നിലത്തിൽ കണ്ടത് ഒരു കാൽ വിരൽ ! പോലീസ് എത്തി ചെക്ക് ചെയ്തപ്പോള് കണ്ടത്

നോർത്തുംബ്രിയ പോലീസ് നു രാവിലെ ലഭിച്ച ഒരു ഫോൺ കാൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. പ്രഭാത സവാരിക്ക് ഇറങ്ങിയ ഒരു വനിത ഒരു നിമിഷം കണ്ട കാഴ്ച്ച വളരെ ഞെട്ടിക്കുന്നതായിരുന്നു. ചതുപ്പ് നിലത്തിൽ ഒരു കാൽ വിരൽ മാത്രം പൊങ്ങി കിടക്കുന്നതായി ആണ് അവർ കണ്ടത്. ഉടൻ തന്നെ പോലീസ് ഹെല്പ് ലൈൻ നമ്പറിലേക്ക് അവർ വിളിച്ചു വിവരങ്ങൾ അറിയിച്ചു.

ഇതേ തുടർന്ന് ഉടൻ തന്നെ വൻ സന്നാഹത്തോടെ നോർത്തുംബ്രിയ പോലീസ് ലൊക്കേഷനിൽ എത്തുകയും, ഡോഗ് സ്‌ക്വഡും ചേർന്ന് പരിസരം സേർച്ച് ചെയ്യുകയുമായിരുന്നു. എന്നാൽ പിന്നീടാണ് അവർ ആ സത്യം തിരിച്ചറിഞ്ഞത്. കാൽ വിരൽ പോലെ പൊന്തി കിടന്നിരുന്നത് മനുഷ്യന്റെ കാൽ വിരൽ അല്ല. അതൊരു കിഴങ്ങായിരുന്നു. പുറമെ നിന്ന് നോക്കിയാൽ ആരും ഒന്ന് സംശയിക്കും ഇത് മനുഷ്യന്റെ പാദമല്ലേ എന്ന്. അത്രയ്ക്ക് ഒറിജിനാലിറ്റി ആയിരുന്നു ആ ഉരുളക്കിഴങ്ങിന്.

ഏതായാലും നോർത്തുംബ്രിയ പോലീസ് പ്രശംസ അറിയിച്ചു കൊണ്ടാണ് ഈ വാർത്ത പുറംലോകത്തെ അറിയിച്ചത്. വലുതോ ചെറുതോ ആയ കാര്യങ്ങൾ ആണെങ്കിലും ഒരു പ്രശനം സംഭവിക്കുമ്പോൾ ആദ്യം ആ വിവരം പോലീസിൽ അറിയിക്കാൻ ആ സ്ത്രീ കാണിച്ച മനസ്സിനെ ആണ് അവർ പ്രശംസിച്ചത്. എന്നാൽ ചിത്രം സോഷ്യൽ മീഡിയ ട്രെൻഡിങ് ആയപ്പോൾ വന്ന രസകരമായ കുറിപ്പുകളും, കമന്റുകളും രസകരമായി തന്നെ തുടരുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top