Movlog

Movie Express

ഇനി വേണ്ടത് മോൾക്ക് ഒരു പേരാണ് ! തങ്ങൾക്ക് നിധിപോലെ കൊണ്ട് നടക്കാൻ ഒരു ക്യൂട്ട് ആയ പെൺകുഞ്ഞിനെ ആണ് ദൈവം തന്ന് അനുഗ്രഹിച്ചത്

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതരായ താരങ്ങളാണ് മൃദുല വിജയ്യും ഭർത്താവ് യുവ കൃഷ്ണയും. മൃദുല ഗർഭിണിയാണെന്ന് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അടുത്ത സമയത്ത് അവർ പറഞ്ഞിരുന്നു..പിന്നീട് ഗർഭസമയത്ത് എല്ലാ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കുവാൻ ഇവർ മറന്നിരുന്നില്ല. ജീവിതത്തിലെ ഓരോ കുഞ്ഞു വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. തങ്ങളുടെ ആദ്യത്തെ കണ്മണി എത്തിയ സന്തോഷവും ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് മുൻപിലേക്ക് കുഞ്ഞിന്റെ ഒരു കൈയുടെ ചിത്രം കൂടി ഇവർ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ മുഖം ഇതുവരെ പ്രേക്ഷകരെ കാണിച്ചിരുന്നില്ല.

കുഞ്ഞിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തങ്ങൾക്ക് നിധിപോലെ കൊണ്ട് നടക്കാൻ ഒരു ക്യൂട്ട് ആയ പെൺകുഞ്ഞിനെ ആണ് ദൈവം തന്ന് അനുഗ്രഹിച്ചത് കുഞ്ഞിൻ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു അതിനോടൊപ്പം അടിക്കുറിപ്പായി ഇങ്ങനെയാണ് താരം കുറിക്കുന്നത്. ദൈവത്തിന് നന്ദി പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച് അനുഗ്രഹത്തിനും കൂടെ നിന്നതിന് നന്ദി.

കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് ഓരോ ആരാധകരും. മൃദുലയുടെ സഹോദരി പാർവതി അടുത്ത സമയത്തായിരുന്നു ഒരു പെൺകുഞ്ഞിന് ജൻമം നൽകിയത്. യാമിക എന്നാണ് കുഞ്ഞിന്റെ പേര്. ആ സമയം മുതൽ തന്നെ അധികമാളുകളും പറഞ്ഞത് ഇനി ആൺകുഞ്ഞായിരിക്കും വരുന്നത് എന്നായിരുന്നു. വീട്ടിൽ രണ്ട് പെൺകുട്ടികൾ ആയതിന് മൃദുലയ്ക്കും പാർവതിക്കും സന്തോഷമാണ്.

പ്രസവം കഴിഞ്ഞ് ഇരുവരും ഇതുവരെയും സോഷ്യൽ മീഡിയ ഒരു വീഡിയോയിൽ നേരിട്ട് എത്തുകയും ചെയ്തില്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് യുവ അറിയിച്ചിരിക്കുന്നത്. പുതിയ വിശേഷങ്ങളുമായി താരങ്ങൾ എത്തും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കുഞ്ഞിന്റെ പേര് എന്താണ് എന്ന് അറിയുവാനും പ്രേക്ഷകർ ആരാധനയോടെയാണ് കാത്തിരിക്കുന്നത്. അർത്ഥവത്തായ ഒരു പേര് തന്നെയായിരിക്കും ഇവർ കുഞ്ഞിന് ഇടുന്നത് എന്നതും ഉറപ്പാണ്. അതുകൊണ്ട് തന്നെ ആ പേരിന് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്. 28 സമയത്തായിരിക്കും കുഞ്ഞിനെ പ്രേക്ഷകർക്ക് മുൻപിലേക്ക് യുവയും മൃദുലയും കാണിക്കുന്നത് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top