Movlog

Movie Express

പുതിയ തെലുങ്ക് ചിത്രത്തിൻറെ പ്രസ് മീറ്റിന് എത്തിയ നിത്യ മേനോന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ദേശീയ അവാർഡ് ജേതാവ് കെ പി കുമാരൻ സംവിധാനം ചെയ്ത “ആകാശഗോപുരം ” എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് ചുവട് വെച്ച നായികയാണ് നിത്യ മേനോൻ. “കേരള കഫെ”, “അപൂർവ്വരാഗം”, “ഉറുമി”, “ഉസ്താദ് ഹോട്ടൽ”, “വയലിൻ”, “തത്സമയം ഒരു പെൺകുട്ടി”, “100 ഡെയ്‌സ് ഓഫ് ലവ്”, “ബാംഗ്ലൂർ ഡെയ്‌സ്”, “പ്രാണ ” തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നായിക ആയി മാറുകയായിരുന്നു നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ശക്തമായ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുള്ള മുൻനിര നായികമാരിൽ ഒരാൾ ആണ് നിത്യ മേനോൻ. തെന്നിന്ത്യൻ സിനിമകളിൽ നിന്നും കടന്ന് അങ്ങ് ബോളിവുഡിൽ എത്തിയിരിക്കുകയാണ് താരമിപ്പോൾ. 2019 ൽ “മിഷൻ മംഗൾ ” എന്ന സിനിമയിലൂടെ അക്ഷയ് കുമാറിന്റെ നായിക ആയി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരസുന്ദരി.

വ്യത്യസ്തവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് നിത്യ മേനോൻ. അഭിനയത്തിന് പുറമെ നല്ല ഒരു ഗായിക കൂടിയാണ് താരം. മൂന്നു ഫിലിംഫെയർ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള താരത്തിന്റെ അവസാനത്തെ തിയേറ്റർ റിലീസ് മിഷ്കിൻ സംവിധാനം ചെയ്ത “സൈക്കോ ” എന്ന ചിത്രമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്.

“അല മൊദാലൈണ്ടി” എന്ന ചിത്രത്തിലൂടെയാണ് നിത്യ തെലുങ്കു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാനിയുടെ നായിക ആയി തെലുങ്കിൽ എത്തിയ നിത്യയ്ക്ക് മികച്ച സ്വീകാര്യത ആണ് തെലുങ്ക് സിനിമാപ്രേക്ഷകർ നൽകിയത്. ഇത് വരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമയായിരിക്കും “നിന്നില നിന്നില ” എന്ന് നിത്യ വ്യക്തമാക്കി.

തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം “നിന്നില നിന്നില “യുടെ പ്രസ് മീറ്റിനായി എത്തിയ നിത്യയുടെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. നിത്യയെ കൂടാതെ റിതു വർമ്മ, അശോക് സെൽവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെയും നടി സീമയുടെയും മകൻ അനി ഐ വി ശശി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top