Movlog

Kerala

പുതിയ സന്തോഷമായി നിഷാൽ ചന്ദ്ര – ആശംസകൾ അറിയിച്ചു താരം !

മലയാളികള്ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് നിശാൽ ചന്ദ്ര. പ്രശസ്ത നടി കാവ്യ മാധവന്റെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര വീണ്ടും വിവാഹിതനായതും മകൻ പിറന്നതും എല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മകൻ ദേവിന് കൂട്ടായി ഒരു അനിയത്തിക്കുട്ടി എത്തിയിരിക്കുകയാണ് എന്ന സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് താരം. നിശാലും ഭാര്യ രമ്യ എസ് നാഥും കുടുംബസമേതം അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലാണ് താമസിക്കുന്നത്. ദേവിന് അനിയത്തി കുട്ടി ജനിച്ച സന്തോഷവാർത്ത നിഷാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹൻറെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ് നിശാൽ ചന്ദ്രയെ കുറച്ചു മലയാളികൾ കൂടുതൽ അറിയുന്നത്. എന്നാൽ ഇവരുടെ വിവാഹ ബന്ധത്തിന് അൽപ്പായുസ്സ് ആയിരുന്നു. 2011ൽ വിവാഹ ബന്ധം വേർപെടുത്തിയതോടെ നിഷാലും കാവ്യയും സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു. 2017 മെയ് 13നാണ് നിഷാൽ ചന്ദ്ര രമ്യയെ തന്റെ ജീവിതസഖി ആക്കിയത്. 2019 ലാണ് വിശാലനും രമ്യയ്ക്കും മകൻ ദേവാൻഷ് പിറന്നത്. ഇപ്പോഴിതാ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷത്തിലാണ് ഈ കുടുംബം.

കുവൈറ്റിൽ ആയിരുന്ന നിശാൽ കാവ്യാമാധവനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമേരിക്കയിലേക്ക് താമസം മാറ്റിയത്. അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡണ്ടാണ് നിഷാൽ. നിഷാലിന്റെ ഭാര്യ രമ്യ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. നിഷാളുമായുള്ള വിവാഹമോചനത്തിനുശേഷം കാവ്യാമാധവൻ ജനപ്രിയ നടൻ ദിലീപിനെ വിവാഹം കഴിക്കുകയായിരുന്നു. 2018ൽ വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മി പിറക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top