Movlog

Faith

ഉദ്ഘാടനത്തിനു മുമ്പേ മേല്‍പാലം തുറന്നത് വി ഫോർ കേരളക്കാർ; 40 ഓളം പോലീസ് ഫ്ലാറ്റ് വളഞ്ഞ് അറസ്റ്റ്

ഇവിടെ എന്താണ് നടക്കുന്നത് എന്ന് ആർക്കും അറിയില്ല, മനുഷ്യ ജീവൻ രക്ഷിക്കാൻ ഓടുന്ന ആംബുലൻസ് നു പോലും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ പാലം ഉണ്ടാക്കി അത് ഉത്‌ഘാടനം ചെയ്യാൻ വേണ്ടി കെട്ടി പൂട്ടി വെച്ചിരിക്കുകയാണ്. വൈറ്റില കുണ്ടന്നൂർ ഭാഗങ്ങളിൽ പോയവർക്ക് അറിയാം അവിടെ ഉണ്ടാകുന്ന ബ്ലോക്ക്. ഇന്നലെ വൈകിട്ടും സമാന രീതിയിൽ ഹെവി ബ്ലോക്ക് ആണ് ഉണ്ടായത്. അതിനിടയിൽ ആണ് ആരോ വൈറ്റില മേൽപ്പാലം തുറന്നു കൊടുത്തത്.

എന്നാൽ ഈ സംഭവം പോലീസ് നു നാണക്കേടും, ഈ വരുന്ന ആഴ്ച ഉദ്ഘടനം ചെയ്യാൻ പോകുന്നതും ആയതു കൊണ്ട് ഇത് തുറന്നു കൊടുത്തവരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. 40 ഓളം വരുന്ന പോലീസ് സംഘം ഫ്ലാറ്റ് വളഞ്ഞു തൃക്കാക്കര പോലീസ് ആണ് വി 4 കൊച്ചി യുടെ അമരക്കാരനായ നിപുൻ ചെറിയാനെ ഫ്ലാറ്റിൽ നിന്നും ഭാര്യയുടെ മുന്നിൽ വെച്ച് വലിച്ചു കൊണ്ടുപോയത്. ജനങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞു കണ്ണിൽ പൊടി ഇടുന്ന നാറിയ രാഷ്ട്രീയക്കാരുടെ യഥാർത്ഥ മുഖം ഇനിയും തിരിച്ചറിയില്ല സാധാരണ ജനം, അല്ലെങ്കിൽ 3 മാസമായി പണി കഴിഞ്ഞിരിക്കുന്ന ഒരു പാലം ഇത്രയും കാലം അവിടെ തുറക്കാതെ കിടക്കണമെങ്കിൽ വേറെ എന്ത് പറയാൻ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top