Movlog

Kerala

എനിക്കെതിരെ ദിലീപ് കൂട്ടിയാൽ കൂടില്ല – ഏതറ്റം വരെയും പോകുമെന്ന് നികേഷ്കുമാർ

നടി ആ ക്ര മി ക്ക പ്പെട്ട കേ സിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയിലൂടെ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത് കേസിൽ വഴിത്തിരിവായി.

റിപ്പോർട്ടർ ചാനലിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് പുനരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോർട്ടർ ടിവി ചാനൽ എഡിറ്റർ നികേഷ് കുമാറിനെതിരെ അഞ്ചോളം കേസുകൾ വരുന്നത്. ഡിസംബറിലായിരുന്നു മലയാളികളെ ഞെട്ടിച്ചുകൊണ്ട് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം പുറത്തുവരുന്നത്.

കേരളക്കരയെ തന്നെ ഞെട്ടിച്ചു 2017 മുതലുള്ള പല വെളിപ്പെടുത്തലുകളും ആയിരുന്നു ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ബൈറ്റ് എടുത്തുവെച്ചും റെക്കോർഡ് ചെയ്‌തും അനുമതി ലഭിച്ചാൽ പറയാം എന്നായിരുന്നു ബാലചന്ദ്രകുമാറിനോട് പറഞ്ഞത്. ഇതേ തുടർന്നായിരുന്നു ബാലചന്ദ്ര കുമാർ റിപ്പോർട്ടർ ചാനലിനെ സമീപിച്ചത്. ബാലചന്ദ്രകുമാറിന്റെ വോയിസ് റെക്കോർഡും തെളിവുകളും ബോധ്യപ്പെട്ടതിനുശേഷം ആയിരുന്നു റിപ്പോർട്ടർ ടിവിയുടെ എഡിറ്റർ സംപ്രേഷണം ചെയ്യാൻ സമ്മതിച്ചത് എന്ന് ബാലചന്ദ്രകുമാർ പല അഭിമുഖങ്ങളും പറഞ്ഞിട്ടുണ്ട്.

നടി കേസിൽ 20 സാക്ഷികളായിരുന്നു മൊഴി മാറ്റി പറഞ്ഞത് . രണ്ടു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായിരുന്നു രാജിവെച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ തന്നെ പറഞ്ഞിരുന്നു ഒരു പബ്ലിക് പ്രോസിക്യൂട്ടറിന് കോടതിയിൽ നിൽക്കുന്നതിന് വരെ ഭീഷണി നേരിടുന്നുണ്ട് എന്നായിരുന്നു. ദിലീപ് ഇക്കാര്യങ്ങൾ ചെയ്തു എന്ന് പറയുന്ന നേർസാക്ഷി ആയിട്ടുള്ള ഒരാളായിരുന്നു ബാലചന്ദ്രകുമാർ. അയാൾ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് തനിക്കറിയില്ലെന്നും നികേഷ് വ്യക്തമാക്കി. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചെയ്യേണ്ട ദൗത്യം മാത്രമാണ് ചെയ്തതെന്ന് നികേഷ് കുമാർ പറയുന്നു.

പോലീസ് നികേഷ് കുമാർ എന്ന മാധ്യമപ്രവർത്തകനെ ഉപയോഗിച്ച് കെട്ടിച്ചമച്ച കേസുകളാണ് ഇത് എന്നായിരുന്നു ദിലീപ് പരാമർശിച്ചത്. കോടതിക്ക് പുറത്ത് നിയമത്തിലേക്ക് എത്താതെ നിൽക്കുന്ന ചില കാര്യങ്ങൾ സർക്കാരിനെയും കോടതിയെയും അറിയിക്കുവാൻ തന്റെ മാധ്യമ ധർമ്മം ഉപയോഗിച്ചിരിക്കുകയാണ് നികേഷ് . റിപ്പോർട്ടർ ചാനലിൽ പുറത്തു വന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി തുടരന്വേഷണത്തിന് ഉത്തരവ് ഇട്ടത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത് ശരിയായിരുന്നു എന്നാണ് പിന്നീടുണ്ടായ നിയമ നടപടികളെല്ലാം വ്യക്തമാക്കുന്നത്.

എന്നാൽ അത് സംപ്രേഷണം ചെയ്ത ചാനലിനെതിരെയും ചാനലിന്റെ എഡിറ്ററിന് എതിരെയും അവതാരകനെതിരെയും കേസ് വരുകയായിരുന്നു. കേസിന് ചാനൽ സഹായകരമായി എന്ന് പറയുന്ന പോലീസ് തന്നെ നിയമം ലംഘിച്ചു എന്ന് കേസ് എടുക്കുകയായിരുന്നു. മാധ്യമപ്രവർത്തനത്തിൽ പലപ്പോഴും നിക്ഷ്പക്ഷത കാണിക്കാം എങ്കിലും ചില സാഹചര്യങ്ങളിൽ എങ്കിലും സ്വന്തം നിലപാടെടുത്ത് മുന്നോട്ടുപോകണമെന്ന് നികേഷ് അഭിപ്രായപ്പെടുന്നു.

നടി കേ സിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ ഫോണുകൾ കോടതിയിൽ സമർപ്പിക്കാൻ ഉള്ള കരച്ചിലും ബഹളവും ആയിരുന്നു കോടതിയിൽ കണ്ടതെന്നും, എന്തൊരു അവസ്ഥയാണ് കേരളത്തിലെന്നും നികേഷ് വിമർശിക്കുന്നു.

മാധ്യമ മേഖലയിൽ നല്ല ഒരു വഴി വെട്ടി തളിച്ചിട്ടുണ്ടായിരുന്നു. മാധ്യമ പ്രവർത്തകർ പല സമ്മർദങ്ങളും കാരണം ഇതുവരെയും മരവിച്ച് നിൽക്കുകയായിരുന്നു. എന്നാൽ ഇനി അത് വേണ്ടെന്നും തിരിച്ച് ആ പ്രതാപകാലത്തേക്ക് പോകണമെന്നും നികേഷ് കുമാർ പറയുന്നു. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പിന്തുണ നൽകിയതിന് രമ്യ നമ്പീശൻ, പാർവതി, റിമ കല്ലിങ്കൽ, രേവതി തുടങ്ങി നിരവധി താരങ്ങളെ ആണ് മലയാള സിനിമയിൽ നിന്നും അകറ്റി നിർത്തിയത്. സിനിമയോടുള്ള സ്നേഹം കാരണം ഈ മേഖലയിൽ എത്തി ഒരു നിലപാട് കാരണം ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്നവർ ആണ് അവർ. അതേ പ്രതിസന്ധികൾ ആണ് ഇപ്പോൾ ഈ കേസിൽ മാധ്യമങ്ങൾക്കെതിരെയും ഉയരുന്നത് എന്ന് നികേഷ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top