Movlog

Health

വ്യത്യസ്ത വാക്സിൻ രണ്ടു ഡോസുകൾ എടുത്താൽ നേരിയ പാർശ്വഫലങ്ങൾ ഉണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ല എന്ന് കണ്ടെത്തി.

ഒന്നര വർഷത്തിലേറെയായി ലോകമെമ്പാടും വ്യാപിക്കുകയാണ് കൊറോണവൈറസ്. ചൈനയിലെ വുഹാനിൽ ആരംഭിച്ച് ഇന്ന് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത് പടരുകയാണ് ഈ മഹാമാരി. കൊറോണ വൈറസിന് എതിരെയുള്ള വാക്സിൻ കണ്ടു പിടിച്ചെങ്കിലും രാജ്യത്ത് ഇതിന്റെ വിതരണം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വാക്സിൻ ചെയ്യാൻ ഉള്ള മരുന്ന് ദുർലഭം ആവുന്നത് ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഒന്നും രണ്ടും ഡോസ് ആയി വ്യത്യസ്ത കോവിഡ് വാക്സിനുകൾ നൽകുന്നതിനെക്കുറിച്ച് പല വാർത്തകളും പ്രചരിക്കുന്നുണ്ട്.

ഇങ്ങനെ രണ്ടുതരം വാക്സിനുകൾ എടുത്താൽ ചെറിയതോതിൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇപ്പോഴുള്ള വാക്സിൻ സ്വീകരിക്കുന്നവർക്ക് പനി, ശരീരവേദന തുടങ്ങിയ പാർശ്വ ഫലങ്ങളുടെ കാഠിന്യം കൂടുകയാണ്. വ്യത്യസ്തമായ വാക്സിനുകൾ നൽകുന്നത് സുരക്ഷിതമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓക്സ്ഫഡ് കോവിഡ് ട്രയൽ ഗ്രൂപ്പ് റിസർച്ച് ഫാർമസിസ്റ്റ് മോൻസി മാത്യു. എന്നാൽ ഇതിന്റെ ഫലപ്രാപ്തിയിൽ വ്യത്യാസമുണ്ടോ എന്നത് ഇനിയും വ്യക്തമായിട്ടില്ല.

കൊംകോവ് 1, കൊംകോവ് 2 എന്നിങ്ങനെ രണ്ടു പരീക്ഷണങ്ങൾ ആണ് രണ്ടു ഡോസ് വ്യത്യസ്ത വാക്സിനുകൾ നൽകി ഓക്സ്ഫഡ് സർവകലാശാലയുടെ മേൽനോട്ടത്തിൽ നടത്തിയത്. ഈ പരീക്ഷണങ്ങളിൽ ആദ്യത്തിന്റെ ഫലം ആണ് ഇപ്പൊ പുറത്തു വരുന്നത്. മോൻസി മാത്യു ഉൾപ്പെടുന്ന സംഘത്തിന്റെ കോംകോവ് 2 എന്ന പരീക്ഷണത്തിന്റെ ഫലം ഇനിയും പുറത്തു വന്നിട്ടില്ല. 50 വയസിനു മുകളിലുള്ള 830 പേർക്കാണ് കോംകോവ് 1 എന്ന പരീക്ഷണം നടത്തിയത്. കോവിഷീൽഡിന്റെ അതെ ഫോർമുലയിൽ നിർമിക്കുന്ന ഫൈസർ, മോഡേണ ,ആസ്ട്രസേനക ,നോവ വാക്സ് എന്നീ വാക്സിനുകൾ നൽകിയായിരുന്നു കോംകോവ് 2 പരീക്ഷണം. ഇതിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top