Movlog

Kerala

ലോക്ക് ഡൗണിൽ വമ്പൻ ഇളവുകൾ പ്രഖ്യാപിച്ചു.സ്വകാര്യ ബസ്സ്കളുടെ സർവീസ് ഇങ്ങനെ .1000 രൂപ വിതരണം തുടങ്ങി! വിശദവിവരങ്ങൾ

ഇന്നുമുതൽ സ്വകാര്യബസ്സുകൾ സർവീസ് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രിതമായിട്ട് ഇന്നു മുതൽ സ്വകാര്യ ബസുകൾ സർവീസ് നടത്താമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തിൽ ഒരു ദിവസം ഇടവിട്ടാണ് സ്വകാര്യബസ്സുകൾ സേവനം നടത്തേണ്ടത്. ശനി, ഞായർ ദിവസങ്ങളിൽ സർവീസുകൾ നടത്തരുതെന്നാണ് സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ കോവിഡ് പശ്ചാലത്തിൽ കോവിഡ് ധനസഹായം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി ഇരിക്കുകയാണ്. യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത മുൻഗണന കാർഡ് ഉടമകൾക്കും ക്ഷേമനിധി അംഗങ്ങൾക്കും 1000 രൂപ ധനസഹായം നൽകും.ഇതിന്റെ വിതരണത്തെ കുറിച്ച് തീരുമാനം ആയിരിക്കുകയാണ്.

ഇതിനായി 210 കോടി രൂപ ചിലവഴിക്കാനുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. തൊഴിൽ മന്ത്രി വി ശിവൻകുട്ടി ആണ് ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. ക്ഷേമനിധി ബോർഡിൽ അംഗങ്ങൾ ആയിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. സംസ്ഥാനത്ത് ഇപ്പോൾ അക്ഷയ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാർഷിക ക്ഷേമനിധി ബോർഡ് വഴിയുള്ള 5000 രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതിയിൽ അംഗങ്ങൾ ആവാനുള്ള അവസരം ഇപ്പോൾ ജനങ്ങൾക്ക് വന്നു ചേർന്നിരിക്കുകയാണ്. 18 വയസ്സു മുതൽ 55 വയസ്സുവരെ ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരുവാൻ സാധിക്കും. 56 വയസ്സ് പൂർത്തിയായവർക്ക് ചില നിബന്ധനകൾക്ക് വിധേയമായിട്ട് 65 വയസ്സുവരെ അംഗങ്ങളാകാൻ അർഹതയുണ്ട്. ഈ പദ്ധതിയിൽ ചേർന്ന വ്യക്തികൾക്കും അവരുടെ കുടുംബത്തിനും വിദ്യാഭ്യാസം, വിവാഹം, പ്രസവാനുകൂല്യം, അംഗങ്ങളുടെ അപകട ഇൻഷുറൻസ്, ചികിത്സ ധനസഹായം, മരണാനന്തര ആനുകൂല്യം എന്നിവ ലഭിക്കും.

ക്ഷേമനിധിയിലേക്കുള്ള അംശാദായം ആയിട്ട് കുറഞ്ഞത് 100 രൂപയെങ്കിലും അംഗങ്ങൾ നൽകണം. 250 രൂപയാണ് സംസ്ഥാന സർക്കാരിന്റെ വിഹിതമായി അടയ്ക്കുന്നത്. 5 സെന്റ് മുതൽ 15 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് മൂന്നു വർഷത്തിൽ കുറയാതെ കൃഷിയോ കാർഷിക അനുബന്ധ പ്രവർത്തനങ്ങളോ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ളവർക്കാണ് പരിഗണന. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയരുത്. നിലവിൽ ലോക്ക ഡൗണിൽ ഇളവുകൾ വരുത്തിയ സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടവർ കയ്യിൽ കരുതേണ്ട രേഖകൾ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.ഡ്രൈവിംഗ് ലൈസൻസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി ഇരിക്കുകയാണ് ഗതാഗത മന്ത്രാലയം. 2020ഫെബ്രുവരിക്ക് ശേഷം കാലാവധി പൂർത്തിയായ വാഹനങ്ങളുടെ കാലാവധിയാണ് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top