Movlog

Kerala

ഇതുപോലൊരു അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് ! “വൺ ” സിനിമയിലെ പോലെ ഒരു അനുഭവം തുറന്ന് പറഞ്ഞു നേഹ റോസ് !

ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ വിശ്വനാഥ് സംവിധാനം ചെയ്‌ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് “വൺ”. മമ്മൂട്ടി, മുരളി ഗോപി, ജോജു ജോർജ്, സിദ്ദിഖ്, ഇഷാനി കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ഒരു ഭഗവാക്കാണ് നേഹ റോസ്. മോഡലിങ്ങിൽ സജീവമായിട്ടുള്ള നേഹ നിരവധി പരസ്യ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ “വൺ” എന്ന സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. സിനിമയിൽ അഭിനയിച്ച ഒരു രംഗം ജീവിതത്തിലും നേരിട്ടിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് നേഹ. താൻ മാത്രമല്ല ഒരുപാട് പേർ ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടാകും എന്നും താരം വ്യക്തമാക്കി.

സിനിമയുടെ തുടക്കത്തിൽ തന്നെ സ്ക്രീനിൽ നിറഞ്ഞു നിൽക്കാനും സലിംകുമാറിനെ പോലുള്ള മികച്ച താരത്തിനൊപ്പം ഒരു രംഗം അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷവും താരം പങ്കുവയ്ക്കുന്നു. ഒരിക്കൽ ഒരു പരസ്യം ഷൂട്ട് ചെയ്ത് കഴിഞ്ഞ് വീട്ടിൽ ഒത്തിരി വൈകി തിരിച്ചെത്തിയ നേഹ റൂമിലെത്തിയ ഉടൻ ഫുഡ് ഓർഡർ ചെയ്യുകയായിരുന്നു. ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ അടുത്ത് എവിടെയെങ്കിലും പോയി കഴിക്കാൻ സാധിച്ചില്ല. ഊബർ ഈറ്റ്സ് വഴി ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു താരം. മഴയും കാറ്റും കാരണം കരണ്ട് ഉണ്ടായിരുന്നില്ല. ഒരുപാട് സമയം കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെ തുടർന്ന് ഡെലിവറി ഏജന്റിനെ നേഹ വിളിച്ചു. റോഡിൽ ട്രാഫിക്കാണ്, വെള്ളമാണ് എന്നായിരുന്നു മറുപടി. ഡെലിവറി ഏജന്റ് എത്തിയാൽ സഹകരിക്കണമെന്ന് താരം മനസ്സിലുറപ്പിച്ചു.

ഒന്നര മണിക്കൂറിലധികം സമയം എടുത്തു ഓർഡർ ചെയ്ത ഭക്ഷണം എത്താൻ. വെള്ളമാണ് ട്രാഫിക് ആണ് എന്നുള്ള മറുപടി ആവർത്തിച്ചപ്പോൾ ദേഷ്യവും വിശപ്പ് സഹിക്കാനാവാതെ രണ്ട് പറയണമെന്ന് താരം ഉറപ്പിച്ചു. എന്നാൽ ഭക്ഷണം തന്നു കഴിഞ്ഞു അയാളുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയപ്പോൾ ഒന്നും പറയാൻ തോന്നിയില്ല എന്ന് നേഹ പറയുന്നു. ചിലപ്പോൾ ആ മഴയത്ത് അയാൾ വിശന്നു കൊണ്ടായിരിക്കും തനിക്ക് ഭക്ഷണം തരാൻ വന്നത് എന്ന് തോന്നി. നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നോ എന്ന് ചോദിക്കാൻ സമയം കിട്ടുന്നതിനു മുൻപ് അയാൾ നടന്നകന്നു.

വെയിലത്തും മഴയത്തും കൂടി ബൈക്കിൽ ഒരുപാട് ദൂരം താണ്ടിയാണ് ഇത്തരക്കാർ ഭക്ഷണം ഡെലിവറി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും ആളുകളും സത്യസന്ധമായി തന്നെ ജോലി ചെയ്യുന്നവരാണ്. ട്രാഫിക് പ്രശ്നങ്ങളും കാലാവസ്ഥ കാരണവും പലപ്പോഴും ഡെലിവറി താമസിക്കുമ്പോൾ സത്യാവസ്ഥ അറിയാതെ അവരോട് ആളുകൾ തട്ടി കയറുന്നു. മനുഷ്യരാണ് എന്ന് പലപ്പോഴും ആളുകൾ ചിന്തിക്കാതെ അവരെ ശകാരിക്കുന്നു.നമ്മുടെ വയറു നിറയ്ക്കാൻ വേണ്ടി ആണ് അവർ ഭക്ഷണം കൊണ്ടു വന്നിരിക്കുന്നത് എന്ന് പലപ്പോഴും നമ്മൾ മറക്കുന്നു. അവരുടെ ജോലി ആണ് അത് എന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ നമ്മുടെ വയർ നിറയുന്നതും ഒരു നേരത്തെ വിശപ്പ് അകലുന്നതും അവർ കാരണമാണ് എന്ന് ഓർക്കുന്നത് നന്ന്. നേഹയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top