Movlog

Movie Express

നിറവയറുമായി “നീലക്കുയിൽ ” സീരിയലിലെ റാണി …ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “നീലക്കുയിൽ”. ഈ പരമ്പരയിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലത തങ്ക രാജുവിനെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അന്യഭാഷക്കാരി ആണെങ്കിലും മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ ആയിരുന്നു ലത. കോവിഡ് കാലത്താണ് ലത വിവാഹിതയായത്. തന്റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

ഇപ്പോളിതാ താൻ ഗർഭിണിയാണെന്നും വൈകാതെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി എത്തുമെന്നും ആരാധകരെ അറിയിക്കുകയാണ് പ്രിയതാരം. അതിനോടൊപ്പം ഗർഭകാലത്ത് നടത്തിയ ചില യാത്രകളുടെ ചിത്രങ്ങളും താരം പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പലയിടങ്ങളിലായി നടത്തിയ ക്ഷേത്ര ദർശനത്തിൽ കുടുംബാംഗങ്ങളും എല്ലാമുണ്ട്.

സമാധാനം ഏകുന്ന ഇടങ്ങൾ എന്ന കുറിപ്പോടെയാണ് ലത ചിത്രങ്ങൾ പങ്കുവെച്ചത്. നിറവയറുമായി നിൽക്കുന്ന പ്രിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഒരുപാട് കാലത്തെ സൗഹൃദത്തിന് ശേഷം ജൂൺ 14 നായിരുന്നു ലതയും സൂര്യനും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരം തമിഴ്നാട്ടിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു വിവാഹം. വിവാഹത്തോടനുബന്ധിച്ച് താൽക്കാലികമായി അഭിനയത്തിൽ നിന്നും ലത ഇടവേള എടുത്തിരുന്നു. ഗർഭിണിയായതോടെ വീട്ടിൽ തന്നെ കഴിയുകയാണ് താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top