Movlog

Film News

നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? നയൻതാരയുടെ ഒപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ.

vignesh-nayanthara

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? സംവിധായകൻ വിഘ്നേഷ് ശിവൻ പങ്കുവെച്ച പുതിയ ചിത്രം കണ്ട് ആരാധകർ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് ഇതാണ്. നയൻതാരയും വിഘ്നേഷും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം അറിയാമെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞോ എന്നാണ് എപ്പോൾ ആരാധകർ ചോദിക്കുന്നത്.

വിഘ്നേഷന്റെ നെഞ്ചോട് ചേർത്ത് കൈവെച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ വിഘ്‌നേശ് ഇൻസ്റ്റഗ്രാമാൽ പങ്കുവെച്ചിരുന്നു.. ചിത്രത്തിൽ ഇരുവരുടേയും മുഖമില്ല. പക്ഷേ നയൻസിന്റെ വലതു കൈയ്യിലെ മോതിര വിരലിൽ ഒരു മോതിരം വ്യക്തമാണ്. ഈ ഫോട്ടോയ്ക്ക് വിഘ്നേഷ് നൽകിയ ക്യാപ്ഷനാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്.

സോഷ്യൽമീഡിയയിൽ ഇതിനകം വൈറലാണ് ചിത്രം. ‘വിരലിൽ ജീവൻ കൊരുത്തു’ എന്നർത്ഥം വരുന്ന ‘വിരലോട് ഉയർ കൂട കോർത്ത്’ എന്നാണ് വിഘ്നേഷിന്റെ ക്യാപ്ഷൻ.. ഇത് കണ്ടതോടെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി ആരാധകർ അനുമാനിക്കുന്നത്. നിരവധി പേർ അഭിനന്ദിച്ച് കമന്റ് നൽകിയിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ വിരൽ ആയി കഴിഞ്ഞിരിക്കുകയാണ്.സോഷ്യൽമീഡിയയിൽ നയൻതാരയ്ക്ക് അക്കൗണ്ടില്ല. വിഘ്നേഷ് ശിവനാണ് നയന്‍താരയ്ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങൾ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവെക്കുന്നത്. എന്തായാലും നിശ്ചയം കഴിഞ്ഞോ എന്ന ചോദ്യത്തിന് വിഘ്നേഷ് ഇതുവരെ ഔദ്യോഗികമായി മറുപടിയൊന്നും തന്നെ പറഞ്ഞിട്ടില്ല.

നയൻതാരയും വിഘ്നേഷും 2015 മുതൽ പ്രണയത്തിലാണ്. വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രത്തിൽ നയൻസായിരുന്നു നായിക. നയൻതാരയ്ക്ക് ശക്തമായ രണ്ടാം വരവ് ഒരുക്കിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ നാനും റൗഡി താൻ.ഇതിനകം നിരവധി തവണ വിഘ്നേഷുമായി നയൻസിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചെങ്കിലും രണ്ടുപേരും അതിനോടൊന്നും തന്നെ പ്രതകരിച്ചിട്ടില്ല. വിവാഹത്തെ കുറിച്ചോ സ്വകാര്യ ജീവിതത്തെ കുറിച്ചോ നയൻതാര പൊതുഇടങ്ങളിൽ പ്രതികരിക്കാറോ സംസാരിക്കാറോ ഇല്ല.

കാതു  വാക്കുള്ള രണ്ട് കാതൽ  എന്ന ചിത്രമാണ് വിഘ്നേഷ് ശിവൻ ഇപ്പോൾ സംവിധാനം ചെയ്യുന്നത്. നയൻതാരയ്ക്ക് പുറമേ, സാമന്ത അക്കിനേനിയും ചിത്രത്തിൽ നായികയാണ്. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നയൻതാരയും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയൻതാര.മൂക്കിത്തി അമ്മൻ ആയിരുന്ന് നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ലോക്ക്ഡൗൺ കാലത്ത് ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മലയാളത്തിൽ നിഴൽ ആണ് നയൻസിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കുഞ്ചാക്കോ ബോബനാണ് നിഴലിൽ നായകൻ. നയൻതാരയും ചാക്കോച്ചനും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ലൗ ആക്ഷൻ ഡ്രാമയിലാണ് നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top