Movlog

Movie Express

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ആ താര വിവാഹം ഉടൻ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ താരറാണിയായി മാറിയ നടിയാണ് നയൻതാര. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള നായൻതാര പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ സജീവമാവുകയായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻതാരയെ വിശേഷിപ്പിക്കുന്നത്. ആദ്യമെല്ലാം ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയായിരുന്നു.

സംവിധായകൻ വിഘ്‌നേശ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം ഏവർക്കും സുപരിചിതമായ കാര്യമാണ്. ഇവരുടെ അവധിക്കാല ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയം ആകാറുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകം മുഴുവനും ഉറ്റുനോക്കുന്ന ഒരു വിവാഹമാണ് ഇവരുടേത്. നയൻതാരയെക്കുറിച്ച് വാചാലനായി വിഘ്‌നേഷും എത്താറുണ്ട്. ഇത്തവണ ഓണം ആഘോഷിക്കുവാൻ ആയി നയൻതാരയ്ക്കൊപ്പം കൊച്ചിയിലെത്തിയിരുന്നു വിഘ്‌നേശ് . “നാനും റൗഡി താൻ “എന്ന ചിത്രത്തിലൂടെയായിരുന്നു ഇവർ പ്രണയത്തിലായത്. ഇപ്പോൾ ഇതാ ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വിവാഹത്തിനു മുന്നോടിയായി ഇവർ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് എന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ ജോഡികളായ നയൻതാരയും വിഗ്നേഷ് ശിവനും ഫെബ്രുവരിയിൽ വിവാഹിതരാകുന്നു എന്നാണ് ഇപ്പോൾ കോളിവുഡിലെ ഏറ്റവും പുതിയ വാർത്ത. എന്നാൽ ഇരുവരും വിവാഹവാർത്തകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരം ആയിരിക്കും ഇവരുടെ വിവാഹം എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ലളിതമായ ചടങ്ങ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ “കാതു വകുല രണ്ടു കാതൽ” എന്ന തമിഴ് ചിത്രത്തിൽ നയൻതാര ആണ് നായിക. വിജയ് സേതുപതി ,സാമന്ത അക്കിനേനി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top