Movlog

Movie Express

വെറും ഒരു ചാനൽ അവതാരികയിൽ നിന്നും തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പർ സ്റ്റാർ പദവിയിലേക്ക് നയൻ‌താര ഏത്തൻ ഒരു കാരണമുണ്ട് ! ഇതാണ് അത് !

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മലയാളികളുടെ അഭിമാന താരമായ നയൻതാര. ഒരു ടിവിചാനലിൽ അവതാരക ആയി എത്തി പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യൻ സിനിമയിൽ മികച്ച ആരാധക പിന്തുണയുള്ള, ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്.

മലയാളത്തിൽ നിന്നുമെത്തിയ നടി തെന്നിന്ത്യയുടെ മുഴുവൻ ലേഡീസൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുക്കുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയും പ്രയത്നങ്ങളുടെയും ഫലമാണ് ഈ വളർച്ച. തനി നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയിരുന്ന നയൻതാര തമിഴിലെത്തിയപ്പോൾ ഗ്ലാമറസ് വേഷങ്ങൾ ചെയ്തു തുടങ്ങി.

ശരീരഭാരം കൂടിയിരുന്ന സമയത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിക്കുക എന്നത് ഒരു വലിയ കടമ്പ തന്നെയായിരുന്നു. അതുകൊണ്ട് വിദേശത്ത് എത്തി കൊഴുപ്പ് നീക്കം ചെയ്യാൻ ശസ്ത്രക്രിയക്ക് വിധേയയായി നയൻതാര. ഇതോടെ അതീവ സുന്ദരിയായി എത്തിയ നയൻ താര ഗ്ലാമർ വേഷങ്ങളിൽ നിറയാൻ തുടങ്ങി. എന്നാൽ ആ കാലത്ത് നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും നയൻതാരയ്ക്ക് ലഭിച്ചിരുന്നില്ല.

അതിനാൽ സിനിമയിൽ നിന്നും വീണ്ടും ഒരു ഇടവേള എടുത്ത താരം പിന്നീട് ഗംഭീര മേക്കോവറോടെയാണ് തിരിച്ചെത്തിയത്. ഈ വരവിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ആയിരുന്നു താരത്തിനെ തേടിയെത്തിയത്. നായകന്മാർ പോലുമില്ലാതെ നയൻതാര എത്തിയ സിനിമകൾ കോടികൾ ലാഭമുണ്ടാക്കാൻ തുടങ്ങിയതോടെയാണ് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി താരത്തിനെ തേടിയെത്തിയത്.

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിക്കുന്ന നായിക നയൻതാര ആണ്. സിനിമയിൽ വന്ന കാലം മുതൽ വിവാദങ്ങളുടെ നായികയാണ് നയൻതാര. ചിമ്പുവിനോടൊപ്പം പ്രഭുദേവയോടൊപ്പം നയൻതാരയുടെ പേര് ചേർത്തുള്ള ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സംവിധായകൻ വിഗ്നേഷ് ശിവനും ആയുള്ള നയൻതാരയുടെ പ്രണയമാണ് തെന്നിന്ത്യൻ സിനിമയിലെ ചർച്ചാവിഷയം.

ഇവർ ഒന്നിച്ചെത്തുന്ന അവധി ആഘോഷ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്. വിഘ്‌നേഷുമായുള്ള നയൻ താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന രീതിയിലുള്ള വാർത്തകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top