Movlog

Movie Express

ആദ്യമൊക്കെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ നാണമായിരുന്നു എന്ന് വെളിപ്പെടുത്തി നയൻ താര ! അതിന് കാരണം

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “മനസ്സിനക്കരെ” എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി എത്തിയ നയൻതാര മലയാളസിനിമയെക്കാൾ കൂടുതൽ തിളങ്ങിയത് തമിഴ് സിനിമകളിലൂടെ ആണ്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നയൻതാര അസൂയാവഹമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. ആദ്യമൊക്കെ ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്തു ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നേടിയെടുക്കുക ആയിരുന്നു താരം.

തിരുവല്ല സ്വദേശിയായ ഡയാന മറിയം കുര്യൻ ആണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ സൂപ്പർ നായികയായ നയൻതാര. ബാംഗ്ലൂരിൽ ജനിച്ച നയൻതാര നോർത്തിന്ത്യയിൽ നിന്ന് ആയിരുന്നു വിദ്യാഭ്യാസം നേടിയത്. മാർത്തോമാ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ താരം പഠന സമയത്ത് തന്നെ മോഡലിങ്ങിലും സജീവമായിരുന്നു. മിനി സ്ക്രീനിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഫോണിൻ പരിപാടിയിലൂടെ ദൃശ്യമാധ്യമങ്ങളിലേക്ക് എത്തിയ നയൻതാര മോഡലിങ്ങിലൂടെ ചലച്ചിത്രലോകത്ത് എത്തി.

“മനസിനക്കര”യിൽ ജയറാമിന്റെ നായികയായും, “രാപ്പകൽ”,”ഭാസ്കർ ദി റാസ്കൽ”,”തസ്കരവീരൻ” എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ നായികയായും, “വിസ്മയത്തുമ്പത്ത്”, “നാട്ടുരാജാവ്” എന്നീ ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായും തിളങ്ങിയ നയൻതാര, “മണിച്ചിത്രത്താഴ്” എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ “ചന്ദ്രമുഖി”യിൽ രജനീകാന്തിനൊപ്പം വേഷമിട്ടതോടു കൂടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഗ്ലാമർ വേഷങ്ങളിലൂടെ ആരംഭിച്ച അഭിനയ ജീവിതത്തിൽ നിന്നും ഒരു സിനിമയ്ക്ക് മൂന്നു കോടി വരെ പ്രതിഫലം വാങ്ങിക്കുന്ന തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി വളർന്നു നയൻതാര.

ഇപ്പോഴിതാ ഗ്ലാമർ വേഷങ്ങൾ ധരിച്ചതിനെ കുറിച്ച് നയൻതാര ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ആദ്യം അണിയുമ്പോൾ നാണം തോന്നിയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് നയൻതാര. എന്നാലും സിനിമയുടെ കഥാപാത്രത്തിന് അത് ആവശ്യമാണെന്ന് തോന്നിയപ്പോൾ അത് സ്വീകരിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

മുട്ടിനു മുകൾ ഭാഗം കാണുന്ന വസ്ത്രങ്ങൾ ധരിക്കാൻ ആദ്യം ഒരുപാട് നാണം തോന്നിയിരുന്നു നയൻതാരക്ക്. അത്തരത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മറ്റുള്ളവരെ മുന്നിൽ നിൽക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ പിന്നീട് കഥാപാത്രത്തിന് അത് ആവശ്യമായി വന്നപ്പോൾ ഒരു കലാകാരി എന്ന രീതിയിൽ അത് ചെയ്യുന്നതിൽ തെറ്റില്ല എന്ന് തിരിച്ചറിയുകയായിരുന്നു.

മലയാളത്തിൽ ഇതുവരെ അത്തരം കഥാപാത്രങ്ങൾ ചെയ്യേണ്ടി വന്നിട്ടില്ല. കഥാപാത്രത്തിന് ആവശ്യമാണെങ്കിൽ മലയാളത്തിലും അങ്ങനെ ചെയ്യാൻ തയ്യാറാണെന്ന് നയൻതാര വ്യക്തമാക്കി. കുഞ്ചാക്കോ ബോബൻ നായികയായ “നിഴൽ” എന്ന ചിത്രമായിരുന്നു അവസാനമായി മലയാളത്തിൽ പുറത്തിറങ്ങിയ നയൻതാര ചിത്രം. ഒരു ക്രൈം ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് ഒരുപാട് അഭിനന്ദനങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു. കോവിഡ് പ്രതിസന്ധികളെ തുടർന്ന് നയൻതാരയുടെ നിരവധി ചിത്രങ്ങളാണ് റിലീസ് ചെയ്യാനാവാതെ ഇരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top