Movlog

Kerala

ഒരാളെ അപമാനിക്കുമ്പോൾ പഴയ കാര്യങ്ങൾ പലതും മറന്നു പോയെന്നു വിമർശനം – വീഡിയോ വൈറൽ

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “സ്റ്റാർ മാജിക്” എന്ന ജനപ്രിയ ഷോയിൽ ഉണ്ടായ ഒരു സംഭവം. മിമിക്രി രംഗത്തും സീരിയൽ മേഖലയിലുമുള്ള നിരവധി താരങ്ങൾ അണിനിരക്കുന്ന ഒരു ഗെയിം ഷോയാണ് സ്റ്റാർ മാജിക്.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഷോയിൽ അടുത്തിടെ അതിഥികളായി നിത്യാദാസും നവ്യാനായരും എത്തിയ എപ്പിസോഡിൽ സന്തോഷ് പണ്ഡിറ്റും എത്തിയിരുന്നു. സ്റ്റാർ മാജിക്കിലെ അവതാരക ലക്ഷ്മി നക്ഷത്രയും മറ്റു താരങ്ങളും അതിഥികളും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഒരു വ്യക്തിയെ അതിഥിയായി ക്ഷണിച്ചുവരുത്തി അപമര്യാദയായി പെരുമാറിയതിന് അവതാരകയ്ക്കും നവ്യയ്ക്കും നിത്യാദാസിനും മറ്റു താരങ്ങൾക്കും എതിരെ വ്യാപകം ആയി വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഈ അവസരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം ആയിരിക്കുകയാണ് നവ്യയുടെ ഒരു പഴയകാല വീഡിയോ.

പണ്ട് സ്കൂൾ കലോത്സവവേദിയിൽ അമ്പിളി ദേവിക്ക് കലാതിലകപ്പട്ടം ലഭിച്ചപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അമ്പിളി ദേവി ഒന്നും ചെയ്തിട്ടില്ലെന്നും തനിക്ക് ലഭിക്കേണ്ട കലാതിലകപ്പട്ടം ആണ് അമ്പിളി തട്ടിയെടുത്തതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറയുന്ന നവ്യയുടെ വീഡിയോയ്ക്കൊപ്പം കലാതിലകം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്നു പറയുന്ന അമ്പിളിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

മറ്റുള്ളവരെ അപമാനിച്ചു കൊണ്ട് വേദികളിൽ ഇരുന്നു സംസാരിക്കുമ്പോൾ പഴയ കാര്യങ്ങളും ഓർമ വേണം എന്ന കുറിപ്പോടെയാണ് നവ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്റ്റാർ മാജിക്കിൽ സന്തോഷ് പണ്ഡിറ്റിന്റെ എപ്പിസോഡ് സംപ്രേഷണം ചെയ്തതിനു ശേഷം നിരവധിപേരാണ് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ചും സ്റ്റാർ മാജിക്കിനെയും മറ്റു താരങ്ങളെയും വിമർശിച്ചും രംഗത്തെത്തിയത്.

ഇതെല്ലാം സ്ക്രിപ്റ്റഡ് ആകുമെന്ന് ചിലർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് വിശദീകരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരുന്നു. ആ എപ്പിസോഡിൽ സംഭവിച്ചതിനെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലായിരുന്നു എന്നും തനിക്കെതിരെ എല്ലാവരും പ്ലാൻ ചെയ്തു ആക്രമിക്കുന്നതു പോലെയാണ് തോന്നിയതെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top