Movlog

Movie Express

മലയാളികൾ സ്ഥിരമായി കളിയാക്കുന്ന നന്ദമുരി ബാലകൃഷ്ണയെ കുറിച്ച് നടി ഷംന കാസിം നു പറയാനുള്ളത് ഇതാണ് !

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തി ഇന്ന് തെന്നിത്യൻ സിനിമയിലെ തിരക്കേറിയ നായിക ആയി മാറിയിരിക്കുകയാണ് ഷംന കാസിം. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “സൂപ്പർ ഡാൻസർ” എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരം ആണ് ഷംന കാസിം. “മഞ്ഞു പോലൊരു പെൺകുട്ടി ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച ഷംനയ്ക്ക് മലയാള സിനിമയിൽ വേണ്ടത്ര മികച്ച വേഷങ്ങൾ ലഭിച്ചിരുന്നില്ല. മലയാളത്തിൽ നിന്നും മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് താരം ചുവട് വെച്ചു.

ഇതോടെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ തിരക്കുള്ള താരമായി മാറി ഷംന കാസിം. കാർത്തിക് നരേന്റെ “പ്രൊജക്റ്റ് അഗ്നി” യിൽ ശ്രദ്ധേയമായ വേഷമായിരുന്നു താരത്തിന്. ഒമ്പത് ഭാഗങ്ങൾ ഉള്ള ഒരു വെബ് സീരീസ് ആയിരുന്നു ഇത്. കങ്കണ റണ്ണൗട്ട് നായികയായ “തലൈവി” എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് ഷംന കാസിം അവതരിപ്പിച്ചത്. ജയലളിതയുടെ കഥ പറയുന്ന ചിത്രത്തിൽ ജയലളിതയുടെ തോഴി ആയ ശശികലയുടെ വേഷമാണ് ഷംന കാസിം അവതരിപ്പിച്ചത്.

ഷംനയോട് വിവാഹ അഭ്യർത്ഥന നടത്തി പണം തട്ടാൻ ശ്രമിച്ച വാർത്തകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരു സിനിമ താരം ആയ ഷംനയ്ക്ക് ഇത് പോലൊരു അവസ്ഥ ആണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്താകും എന്ന് മലയാളികൾ ഭയന്നു. മറ്റൊരാളുടെ ഫോട്ടോ നൽകി ഷംനയോട് വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു ആറ് യുവാക്കൾ അടങ്ങുന്ന സംഘം. ഇതിന്റെ പേരിൽ ഷംനയുടെ വീട്ടിൽ എത്തി ദൃശ്യങ്ങൾ പകർത്തിയ ഇവർ പിന്നീട് ഷംനയെ ഭീ ഷ ണി പ്പെ ടുത്തുകയും പണം നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ഇപ്പോൾ തെലുങ്ക് സിനിമയിലെ മുൻനിര നായകനായ നന്ദമുരി ബാലകൃഷ്ണയോടൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ബാലയ്യ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബാലകൃഷ്ണന് ആരാധകരേറെയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ രംഗങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ. പ്രിയ ജയ്സ്വാൾ നായികയായെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നത് ഷംന കാസിം ആണ്.

ഈ ചിത്രത്തിന്റെ പ്രമോഷൻ വേദികളിൽ ഷംന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. തന്റെ ഗോഡ്ഫാദർ എന്നാണ് ബാലകൃഷ്ണനെ ഷംന വിശേഷിപ്പിച്ചത്. അല്ലു അർജുൻ മുഖ്യാതിഥിയായി എത്തിയ വേദിയിലാണ് ഷംന കാസിം ബാലചന്ദ്രനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. കേരളത്തിൽ നിന്ന് വരുന്ന ഷംന ഒരുപാട് താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ബാലകൃഷ്ണ സാറിനെ പോലെ ഇത്രയും ഊർജ്ജമുള്ള താരവും വിനയ ശീലമുള്ള ഒരു കലാകാരനൊപ്പം ഇതുവരെ പ്രവർത്തിച്ചിട്ടില്ല എന്ന് ഷംന കാസിം പറയുന്നു.

തന്റെ അടുത്ത സുഹൃത്തും ചോക്ലേറ്റ് ബോയ് ആയ ബണ്ണി സാറിന് (അല്ലു അർജുൻ) ഒരുപാട് നന്ദിയുണ്ട് എന്നും കേരളത്തിൽ തെലുങ്ക് ചിത്രങ്ങൾക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത് അദ്ദേഹം കാരണമാണെന്നും ഷംന കാസിം പറയുന്നു. ഇതിനോടൊപ്പം ഇത്രയേറെ ശക്തമായ ഒരു കഥാപാത്രം നൽകിയതിനു സംവിധായകനായ ബോയ പെട്ടിയോടും താരം നന്ദി അറിയിക്കുന്നു. അടുത്തിടെ ഒരു പ്രമുഖ തെലുങ്ക് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്തിയതോടെ വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു താരത്തിന്റെ പേര്,

തെലുങ്ക് ഈ ടിവിയുടെ “ദി ചാമ്പ്യൻസ്” എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവ് ആയിട്ടാണ് ഷംന എത്തിയത്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ ചുംബിച്ചതും കവിളിൽ കടിച്ചതും ആണ് വിവാദമായത്. മത്സരാർത്ഥിയുടെ പ്രകടനത്തിൽ ആവേശം കൊണ്ടതിനെത്തുടർന്നാണ് യുവാവിനെ ഷംന ചുംബിച്ചത്. ചുംബനത്തിന് പിന്നാലെ കവിളിൽ കടിച്ചതാണ് വിവാദമായത്. യുവാവിനെ മാത്രമല്ല ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ പെൺകുട്ടിയെയും ഷംനകാസിം ഇതുപോലെ ചുംബിച്ചിരുന്നു. ഒരുപാട് വിമർശനങ്ങളും പ്രതിഷേധങ്ങളും ആണ് ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top