Movlog

Film News

അടിച്ചു പൊളിച്ച് നമിതയും മീനാക്ഷിയും ! ചിത്രങ്ങൾ കാണാം

മിനിസ്ക്രീനിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നമിത പ്രമോദ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ “വേളാങ്കണ്ണി മാതാവ്”, “അമ്മേ ദേവി”, “എന്റെ മാനസപുത്രി” തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം “ട്രാഫിക്” എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിവിൻ പോളി നായകനായ “പുതിയ തീരങ്ങൾ” എന്ന സിനിമയിലൂടെ ആണ് നമിത ആദ്യമായി നായികയായി എത്തുന്നത്. പിന്നീട് ഒരു തിരിഞ്ഞുനോട്ടം ഉണ്ടായിരുന്നില്ല. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങൾക്കൊപ്പം നമിത പ്രമോദ് അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ഉണ്ണിമുകുന്ദൻ, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, വിനീത് ശ്രീനിവാസൻ എന്നീ താരങ്ങൾക്കൊപ്പം എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

നിരവധി ചിത്രങ്ങളിൽ ദിലീപിന്റെ നായിക നമിത പ്രമോദ് ആയിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയും നമിതയും അടുത്ത സുഹൃത്തുക്കളാണ്. നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ ചടങ്ങുകളിൽ എല്ലാം ഇവർ സജീവസാന്നിധ്യമായിരുന്നു. ഇവർ ഒന്നിച്ചു നൃത്തം ചെയ്തതും ഇവരുടെ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വനിതാദിനത്തിൽ നമിത പ്രമോദ് പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “എന്റെ സ്ത്രീകൾക്ക് വനിതാദിനാശംസകൾ” എന്ന് കുറിച്ചുകൊണ്ട് തന്റെ കൂട്ടുകാർക്കൊപ്പം ഉള്ള ചിത്രമാണ് നടി പങ്കുവെച്ചത്.

നമിത പങ്കുവെച്ച ചിത്രങ്ങളിൽ ഒന്നിൽ ദിലീപിന്റെ മകൾ മീനാക്ഷിയും മറ്റൊന്നിൽ നാദിർഷയുടെ മകൾ ആയിഷയും ആണുള്ളത്. അനിയത്തി അഖിത പ്രമോദിനൊപ്പം ഉള്ള ചിത്രവും മറ്റു രണ്ടു സുഹൃത്തുക്കളുടെ കൂടെയുള്ള ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. ലോക വനിതാ ദിനത്തിൽ തന്റെ കൂട്ടുകാരികളോട് ഉള്ള അളവറ്റ സ്നേഹം പങ്കുവെക്കുകയാണ് താരം. ഒരുപാട് പേരാണ് ആശംസകൾ ആയി ചിത്രത്തിന് കീഴിൽ കമന്റ് ഇട്ടത്. മീനാക്ഷിക്കൊപ്പം ഉള്ള നമിതയുടെ ചിത്രങ്ങൾ ഇതോടകം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top