Movlog

Faith

നാലു പേർ കൂടുമ്പോൾ തീർച്ചയായും കേൾക്കുന്ന ഒരു മൂളലും, നോട്ടവും എല്ലാം ഇങ്ങനെ തന്നെ !

കാലമെത്ര മാറിയാലും ഇന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു. സാംസ്‌കാരിക കേരളം എന്ന് നമ്മൾ അവകാശപ്പെടുമ്പോഴും സ്ത്രീകളെ ഒരു ഉ പ ഭോ ഗ വസ്തു ആയി ആണ് പല ആളുകളും കാണുന്നത്.

ക്ലാസ്, സ്കൂൾ, എന്തെങ്കിലും പരിപാടികൾ അങ്ങനെ ഒരു കൂട്ടം ആണുങ്ങൾ ഒത്തുകൂടുന്ന വേളയിൽ ഒരു പെൺകുട്ടിയെ അവർ പലപ്പോഴും വിശേഷിപ്പിക്കുക പല വസ്തുക്കളോട് ആയിട്ടായിരിക്കും. ച ര ക്ക്, ഗു ണ്ടു മു ള ക്, കിളി എന്ന പ്രയോഗങ്ങൾ നമ്മൾ സിനിമകളിൽ പോലും സർവസാധാരണമായി ഉപയോഗിച്ച് കണ്ടു വരുന്നു.

ഇത് കണ്ടു വളരുന്ന പുതിയ തലമുറയും ഇത് തന്നെ ആവർത്തിക്കുന്നു. സമൂഹ മാധ്യമങ്ങൾ കൂടുതൽ സജീവമായതോടെ പണ്ട് കൂട്ടം കൂടി പറഞ്ഞ ഡയലോഗുകൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആയി. സ്ത്രീകളെ തോണ്ടിയെന്നും, ഒരുപാട് സ്ത്രീകളെ അവിടെ സ്പർശിച്ചെന്നും, ഒരുപാട് പെൺകുട്ടികളെ പ്രേമിച്ചെന്നും പൊങ്ങച്ചം പറഞ്ഞ് ഹീറോയിസം ചമയുന്ന പല ആളുകളും നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇതല്ല യഥാർത്ഥ ഹീറോയിസം എന്നും പല വകുപ്പുകൾക്ക് അടിയിൽ വരുന്ന കൃ ത്യ ങ്ങ ൾ ആണ് ഇതെന്ന് അവർ മനസിലാക്കുന്നില്ല.

ഐപിസി സെക്ഷൻ 354 പ്രകാരം സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ, സംസാരിക്കുക, പെരുമാറുക, , അപമര്യാദയായി നോക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുമ്പോൾ ചുമത്തുന്ന വകുപ്പാണ് സെക്ഷൻ 354. ഇത്തരം സന്ദർഭങ്ങളിൽ ആരോപണ വിധേയന്റെ പ്രവർത്തി തനിക്ക് അപമാനം ഉണ്ടാക്കി എന്ന സ്ത്രീയുടെ മൊഴി മാത്രം മതി കേസ് രജിസ്റ്റർ ചെയ്യാൻ. രണ്ടു വർഷം തടവും പിഴയും വരുന്ന കൃ ത്യ മാ ണിത്. ഔ ട്രേ. ജി ങ് മോ ഡ സ്റ്റി ഓഫ് വുമൺ എന്നാണ് ഈ സെക്ഷൻറെ പേര്.

ഇതു കൂടാതെ അ തി ക്ര മ ത്തി ന് സെക്ഷൻ 354ഏ, സ്ത്രീയെ വി വ സ്ത്ര യാ ക്കു. ന്നതിന് സെക്ഷൻ 354ബി, ചെയ്തികൾ രഹസ്യമായി നിരീക്ഷിക്കുന്നത് സെക്ഷൻ 354സി, സ്ത്രീയുടെ സമ്മതമില്ലാതെ പിൻതുടരുന്നത് സെക്ഷൻ 354ഡി, എന്നിവയാണ് സ്ത്രീകളെ അപമാനിക്കുന്ന കൃ ത്യ ങ്ങ ൾ ക്ക് ഉള്ള ശി ക്ഷ. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ 2018 ലെ സർവ്വേ പ്രകാരം അ തി ക്ര മ ങ്ങ ളു ടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കുവാൻ ഏറ്റവും അപകടം ഉള്ള രാജ്യമാണ് ഇന്ത്യ.

അ തി ക്ര മ ങ്ങ ളും അപകീർത്തികളും ഹീനമായ കൃത്യങ്ങൾ ഇല്ലാത്ത അന്തരീക്ഷത്തിൽ ഇന്ത്യയിലെ സ്ത്രീകൾക്ക് ബഹുമാനത്തോടെയും സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുവാൻ വേണ്ടി ചില നിയമങ്ങളുണ്ട്. ഇന്നും പല ആളുകൾക്കും സ്ത്രീകൾ സെ ക്സി ന് വേണ്ടി മാത്രമുള്ള ഒരു വസ്തുവാണ്. അങ്ങനെയുള്ളവർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. നടന്നു പോകുന്ന പെൺകുട്ടിയെ കണ്ട് കമന്റ് ഇടുന്ന ആളുകൾ ഐപിസി സെക്ഷൻ 509നെക്കുറിച്ച് അറിഞ്ഞിരിക്കുക.

എന്തെങ്കിലും വാക്കിലൂടെയോ, ആംഗ്യത്തിലൂടെയോ, പ്രവർത്തിയിലൂടെയോ സ്ത്രീകളുടെ സ്വകാര്യതയിൽ നുഴഞ്ഞു കയറുന്ന ഏതൊരു കുറ്റകൃത്യവും ഐപിസി 509ൽ പെടും. ഈവ് ടീസിങ് സെക്ഷൻ എന്നാണ് ഇതിനെ വിളിക്കുന്നത്. പിഴയോടു കൂടി മൂന്നു വർഷം ത ട വ് ലഭിക്കാനുള്ള വകുപ്പാണിത്. കൊച്ചു പെൺകുട്ടികളെ കാണുമ്പോൾ ലൈം ഗി ക മാ യി സ്പർശിക്കുകയും, ലൈം ഗി ക മാ യ പ്രവർത്തികളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും, കുട്ടികളെ ചൂഷണം ചെയ്യുകയും, അവരുടെചിത്രങ്ങൾ എടുക്കുകയും അത് പ്രചരിപ്പിക്കുകയും തുടങ്ങിയ കാര്യങ്ങളും കൃത്യങ്ങളാണ്.

ലോകത്തിലെ ഏറ്റവും വലിയ ശിശുജന സംഖ്യ ഇന്ത്യയിലാണ്. ഇതിൽ 40 ശതമാനം കുട്ടികളും ഭീ ഷ ണി ക്ക് ഇ ര ആവുന്നുണ്ട്. 18 വയസ്സിനു താഴെയുള്ള കുട്ടികൾ നേരിടുന്ന ചൂ ഷ ണ ങ്ങ ൾ തടയാനും നിയമങ്ങളുണ്ട്. സമാധാനമായി ജീവിക്കാനുള്ള അവകാശം ഓരോ സ്ത്രീകൾക്കും ഉണ്ട്. അതിനുള്ള അവസരം ബാക്കിയുള്ളവർ അവർക്ക് നൽകണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top