Movlog

Faith

വിവാഹ മോചനത്തോടെ ഗച്ചീബൗളിയിലെ ആഡംബര ബംഗ്ലാവിൽ നിന്നും പുറത്തായി നാഗചൈതന്യ ! ഹൈദരാബാദിലെ ആഡംബര വീട് ഇനി സാമന്തയ്ക്ക് സ്വന്തം

ഗൗതം മേനോൻ സംവിധാനം ചെയ്തു ചിമ്പുവും തൃഷയും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ സൂപ്പർഹിറ്റ് ചിത്രം “വിണ്ണൈത്താണ്ടി വരുവായ ” എന്ന സിനിമയിൽ ഒരു സഹതാരം ആയി അഭിനയരംഗത്തെത്തിയ താരമാണ് സാമന്ത. ഈ സിനിമയുടെ തെലുങ്ക് റീമേക്കിൽ നായിക ആയി അഭിനയിച്ചതും സാമന്ത ആയിരുന്നു .പിന്നീട് നിരവധി തമിഴ് ,തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറുകയായിരുന്നു സാമന്ത രുത് പ്രഭു .ആദ്യ സിനിമയിലെ നായകൻ ആയ നാഗ ചൈതന്യയെ 2017 ഒക്ടോബറിൽ സാമന്ത വിവാഹം കഴിക്കുകയായിരുന്നു. ഒരൊറ്റ മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള തെന്നിന്ത്യൻ താര സുന്ദരി ആണ് സാമന്ത.

തമിഴ്, തെലുങ്ക് സിനിമകളിലെ മിക്ക സൂപ്പർതാരങ്ങൾക്കും പ്രശസ്തരായ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുള്ള സാമന്ത തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിൽ ഒരാൾ ആണ്. “ഫാമിലി മാൻ2” എന്ന് വെബ്സീരീസിലായിരുന്നു അവസാനമായി താരം പ്രത്യക്ഷപ്പെട്ടത്. ഈ സീരീസിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള താരത്തിന്റെ ഏറെ അഭിനന്ദനങ്ങളും പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വിജയകരമായ ഘട്ടത്തിലൂടെയാണ് താരം ഇപ്പോൾ കടന്നു പോകുന്നത്. ശക്തവും വൈവിധ്യവുമാർന്ന കഥാപാത്രങ്ങൾ ആണ് താരത്തിനെ ഇപ്പോൾ തേടിയെത്തുന്നത്.

എന്നാൽ അഭിനയ ജീവിതത്തിന്റെ അത്ര ശോഭനീയമായിരുന്നില്ല താരത്തിന്റെ ദാമ്പത്യം. ഒരു ദശാബ്ദത്തിലേറെയുള്ള സൗഹൃദമായിരുന്നു നാഗചൈതന്യയും സാമന്തയുടെയും വിവാഹത്തിലെത്തിയത്. തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. 2017 ഒക്ടോബറിൽ ആയിരുന്നു താരനിബിഡമായ ചായ്-സാം വിവാഹം. ഇവരുടെ വിവാഹ നിശ്ചയവും വിവാഹവും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗമായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായിരുന്നു സാമന്ത.

തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെ മകനാണ് യുവ സൂപ്പർതാരം നാഗചൈതന്യ. വിവാഹത്തിന് ശേഷം സാമന്ത അക്കിനേനി എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പേര്. എന്നാൽ അടുത്തിടെ ഇത് മാറ്റിയതിനെ തുടർന്നായിരുന്നു ചായ് – സാം വിവാഹമോചിതരാകാൻ പോവുകയാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് താരങ്ങൾ തന്നെ ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. വർഷങ്ങളായുള്ള സൗഹൃദം ആയിരുന്നു വിവാഹത്തിൽ എത്തിയത്, ആ വിവാഹബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയാണെന്നും, എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഇനിയും ഉണ്ടാവണം എന്നായിരുന്നു താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചത്.

ഇവരുടെ വിവാഹമോചന വാർത്തയോട് പ്രതികരിച്ചു നാഗാർജുനയും രംഗത്തെത്തിയിരുന്നു. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാർത്ത നിർഭാഗ്യകരമാണെന്നും സാമന്ത എന്നും തങ്ങൾക്ക് പ്രിയപ്പെട്ടവൾ ആയിരിക്കും എന്നും നാഗർജുന ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്തയുമായി പിരിയാൻ തീരുമാനിച്ചതോടെ നാഗചൈതന്യ പുതിയ വീട് വാങ്ങി എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ പോഷ് ഏരിയയിലാണ് നാഗചൈതന്യ വീട് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്നാണ് പുറത്തുവരുന്നത്.

ഇത് പൂർത്തിയായ ഉടൻ തന്നെ നാഗചൈതന്യ അവിടേക്ക് താമസം മാറുമെന്നും സൂചനകളുണ്ട്. ഹൈദരാബാദിലെ ഗച്ചീബൗളിയിലെ ആഡംബര ബംഗ്ലാവിൽ ആയിരുന്നു സാമന്തയും നാഗചൈതന്യയും താമസിച്ചിരുന്നത്. ഈ വീട്ടിലെ കാഴ്ചകൾ താരങ്ങളുടെ ഇൻസ്റ്റാഗ്രാം ചിത്രങ്ങളിലൂടെ ആരാധകർക്ക് സുപരിചിതമാണ്. വിവാഹമോചനത്തിനു ശേഷവും സാമന്ത ഈ വീട്ടിൽ തന്നെ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു ചായ്- സാം വിവാഹമോചനം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top