Movlog

Movie Express

പ്രേക്ഷകരുടെ നാഗകന്യക വിവാഹിതയാകുന്നു…വരൻ മലയാളി !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് നാഗകന്യക. നാഗകന്യകയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന മൗനി റോയ് വിവാഹിതയാകുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബാങ്കറാണ് സൂരജ്. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകും എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് മൗനി റോയ്. ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിനീ സീരീസുകളിലൂടെയാണ് മൗനി പ്രശസ്തയാകുന്നത്.

മൗനിയുടെയും സൂരജിന്റെയും പ്രണയ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സൂരജിനെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം അവരെ അച്ഛൻ, അമ്മ എന്ന് വിളിച്ചത് ഏറെ ചർച്ചയായിരുന്നു. മൗനി പങ്കുവച്ച ഒരു വീഡിയോയിൽ ആയിരുന്നു താരം അങ്ങനെ ചെയ്തത്. ലോക്ക് ഡൗൺ കാലം മുഴുവനും താരം തന്റെ സഹോദരിക്കൊപ്പം ദുബായിലാണ് താമസിച്ചിരുന്നത്. ബാലാജി പ്രൊഡക്ഷൻസ്ന്റെ “നാഗിനി” എന്ന പരമ്പരയിലൂടെയാണ് മൗനി റോയ് താരപദവിയിലേക്ക് എത്തുന്നത്.

2006 ൽ ഏക്താ കപൂറിന്റെ “ക്യൂ കീ സാസ് ഭി കഭി ബഹു തി ” എന്ന പാരമ്പരയിലൂടെയാണ് മൗനി മിനിസ്ക്രീൻ രംഗത്തെത്തുന്നത്. അക്ഷയ് കുമാർ നായകനായ “ഗോൾഡ്” എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം യാഷ് ചിത്രം ആയ കെജിഎഫ് ഹിന്ദി പരിഭാഷയിലെ “ഗലി ഗലി “എന്ന ഗാനത്തിന് ഐറ്റം ഡാൻസ് കളിച്ചിരുന്നു. “നാഗിനി” എന്ന പരമ്പര “നാഗകന്യക” എന്ന പേരിൽ മലയാളത്തിൽ മൊഴിമാറ്റി സംപ്രേക്ഷണം ചെയ്യുന്നതുകൊണ്ട് മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ് മൗനി .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top