Movlog

Health

ശരീരത്തിലെ വിട്ടുമാറാത്ത വേദനകൾ പൂർണമായി എങ്ങനെ സുഖപ്പെടുത്താം

വേദന കാരണം ദുരിതമനുഭവിക്കുന്ന ഒരുപാട് ആളുകൾ ആണ് നമുക്ക് ചുറ്റുമുള്ളത്. തലവേദന, കഴുത്ത് വേദന, പുറം വേദന, തോൾ വേദന, മുട്ട് വേദന തുടങ്ങിയ വേദനകളെല്ലാം ഒരു മനുഷ്യനെ നിത്യരോഗി ആക്കി മാറ്റാറുണ്ട്. മരുന്നുകൾ കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ഇത്തരം വേദനകൾ അകറ്റാൻ സാധിക്കും. മെഡിക്കൽ ഷോപ്പിൽ നിന്ന് ലഭിക്കുന്ന വേദന സംഹാരികൾ ഒരു കണക്കില്ലാതെ കഴിച്ചാൽ അതിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നു. ഡോക്ടറിന്റെ പരിശോധനയ്ക്ക് ശേഷവും വേദനകൾ അനുഭവിക്കുകയാണെങ്കിൽ വിദഗ്ദ്ധ സഹായം തേടേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ വേദനയുടെ മൂലകാരണം കണ്ടെത്താൻ സാധിക്കൂ.

വേദനയുടെ കാരണം കണ്ടെത്തിയാൽ മാത്രമേ ചികിത്സ നിശ്ചയിക്കാൻ സാധിക്കുള്ളൂ. ശരീരത്തിന് തകരാറുണ്ടെന്നുള്ള ഒരു മുന്നറിയിപ്പാണ് വേദന. ഏതെങ്കിലും ഭാഗത്തു വേദന അനുഭവപ്പെട്ടാൽ അത് ചികിത്സിച്ചു മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. ഇല്ലെങ്കിൽ അത് മറ്റു ശരീരഭാഗങ്ങളിലേക്ക് ആയി വ്യാപിക്കും. ശരീരത്തിലെ പേശികളുടെ അധിക സമ്മർദം മൂലം ആ ഭാഗത്തെ സന്ധികൾക്ക് അനങ്ങാൻ പറ്റാതെ ആയി വന്നാൽ, രണ്ടു എല്ലുകൾക്കിടയിലെ സ്ഥലം കുറയുന്നത്, ഡിസ്ക് പ്രൊലാപ്‌സ്, എന്നീ പ്രശ്നങ്ങൾ കാരണമെല്ലാം അതി കഠിനമായ വേദനകൾ ഉണ്ടായേക്കാം. ഉചിതമായ ചികിത്സാരീതികൾ കൃത്യ സമയത്തു തന്നെ സ്വീകരിക്കുന്നതിലൂടെ വേദനകൾ പൂർണമായും അകറ്റാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top