Movlog

Kerala

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടി നൽകി അഡ്വക്കേറ്റ് റസൽ ജോയ്

നമ്മുടെ സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു മഹാവിപത്ത് ആണ് മുല്ലപെരിയാർ ഡാം. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ ഒരൊറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുന്ന ഒരു ഭാഗ്യ പരീക്ഷണം ആണ് മുല്ലപ്പെരിയാർ ഡാം. ഏതൊരു ഡാമിനും 40 തൊട്ട് 50 വർഷം മാത്രമാണ് കാലാവധി. ഈ കാലാവധി കഴിഞ്ഞാൽ എത്ര ബലവും ശക്തവുമായ ഡാം ആണെങ്കിൽ പോലും അത് ഇല്ലാതാക്കി പുതിയ ഡാം നിർമിക്കേണ്ടതുണ്ട്. എന്നാൽ മുല്ലപ്പെരിയാർ ഡാം ഇന്ന് 125 വർഷങ്ങൾ പിന്നിട്ട് ജനലക്ഷങ്ങൾക്കും, പ്രകൃതിക്കും ഭീ ഷ ണി യായി നിലനിൽക്കുകയാണ്.

ലക്ഷക്കണക്കിന് ആളുകൾക്കും അവർ ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വത്തിനും യാതൊരു വില നൽകാത്ത നടപടികൾ ആണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. മുല്ലപ്പെരിയാർ ഡാം തകർന്നാലും ഇടുക്കി ഡാം താങ്ങി നിർത്തും എന്ന അടിസ്ഥാനരഹിതമായ വാദങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്. കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നീ മൂന്ന് ഡാമുകൾ ചേർന്നാണ് ഇടുക്കി ഡാം എന്ന് പറയുന്നത്. ലോകത്തിൽ വെച്ച് തന്നെ ഏറ്റവും ദുർബലമായ ഡാം ആണ് കുളമാവ് ഡാം.

ചെറുതും സംഭരണശേഷി കുറഞ്ഞതുമായ കുളമാവ് ഡാം, ചെറുതോണി ഡാം എന്നിവ മുല്ലപ്പെരിയാറിന്റെ തകർച്ച താങ്ങി നിൽക്കും എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളത്. മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒപ്പം ഈ ഡാമുകളും തകരുമെന്ന് തീർച്ചയാണ്. ഈ മൂന്ന് ഡാമുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളും അതിന്റെ പ്രഹരശേഷിയും മറ്റും ഒരിക്കലും ഇടുക്കി ഡാമിന് താങ്ങി നില്ക്കാൻ കഴിയില്ല എന്നതാണ് സത്യം. യു എൻ പഠന റിപ്പോർട്ടുകൾ പ്രകാരം 35 ലക്ഷം ആളുകളുടെയും അവിടുത്തെ ജൈവസമ്പത്തിനും ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാം എന്ന് വ്യക്തമാക്കിയിട്ടും മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ അനാവശ്യമായി ഭീതിപരത്തുന്ന തരത്തിലുള്ള യാതൊരു പ്രതികരണങ്ങളും ആരും നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ ആരും പേടിക്കേണ്ടതില്ല എന്നും വേണ്ട നടപടികൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതിനോട് ശക്തമായി പ്രതികരിക്കുകയാണ് ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ അടക്കം ഹർജി നൽകിയിട്ടുള്ള അഡ്വക്കേറ്റ് റസൽ ജോയ്.

ലോകത്തിൽ എത്രയും പെട്ടെന്ന് ഡീക്കമ്മീഷൻ ചെയ്യേണ്ട 100 ഡാമുകളിൽ മുല്ലപ്പെരിയാർ ഡാം ഉണ്ടെന്നു യു എൻ പറഞ്ഞിട്ടും 126 വർഷങ്ങളായ ഈ ഡാമിനെ തകർക്കാൻ ശ്രമിക്കാതെ സംരക്ഷിക്കുന്ന സർക്കാർ ആണ് യഥാർത്ഥത്തിൽ ഭീതി പരത്തുന്നത് എന്ന് അഡ്വക്കേറ്റ് റസൽ ജോയ് പറയുന്നു.

ഒരു മലവെള്ള പാച്ചിൽ ഉണ്ടായാൽ തന്നെ കുളമാവ് ഡാമിന് കീഴിൽ നിന്നും 40 അടി മണ്ണ് ഒലിച്ചു പോകുന്ന സാഹചര്യത്തിൽ ഈ ഡാമുകൾ നിലനിർത്തുന്ന സർക്കാർ ആണ് ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നത് എന്ന് അഡ്വക്കേറ്റ് വ്യക്തമാക്കി. 2020 ൽ 21 ഭൂകമ്പങ്ങളും കഴിഞ്ഞ ഒരു മാസത്തിൽ മൂന്ന് ഭൂകമ്പങ്ങളും നേരിട്ട സാമാന്യബുദ്ധിയുള്ള ഏതൊരു ആൾക്കും ഈ ഡാമിന് കീഴിൽ ജീവിക്കുവാൻ ഭയം ഉണ്ടാകും.

കേന്ദ്ര ഗവണ്മെന്റിന്റെ പഠന പ്രകാരം ഏറ്റവും അതിതീവ്രമായ ഭൂകമ്പം നേരിടുന്നതിൽ മൂന്നാം സോണിലേക്ക് എത്തിയിരിക്കുകയാണ് കേരളം. ഇന്നത്തെ കോൺക്രീറ്റിന്റെ ആറിലൊന്ന് ശക്തി മാത്രമുള്ള കോൺക്രീറ്റ് കൊണ്ടുണ്ടാക്കിയ ഒരു ഡാം ആണ് ഇപ്പോഴും നിലനിർത്തുന്നത് എന്നത് ഏറെ ഭീതിപ്പെടുത്തുന്ന ഒരു വസ്തുത തന്നെയാണ്. കേരളത്തിന്റെ ഭാഷ, സംസ്കാരം എന്നിവ നിലനിൽക്കണമെങ്കിൽ മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കണം. ഇല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തിന്റെ ഒരു ജില്ലയായി മാത്രം ഒതുങ്ങി പോകേണ്ടി വരും കേരളം.മോർവി അണക്കെട്ട് ഗുജറാത്തിൽ തകർന്നപ്പോൾ പത്തിരുപത് അടി ഉയരത്തിൽ ആയിരുന്നു ചളി കെട്ടിക്കിടന്നത്. ഇതിനിടയിൽ പുറത്തേക്കിടക്കാൻ ആവാത്ത വിധം ഒട്ടിപ്പിടിച്ച് കിടക്കുന്ന അനേകം മനുഷ്യശരീരങ്ങളും ഉണ്ടായിരുന്നു. ഇത് പോലെ ഭയാനകമായ ഒരു അവസ്ഥയാണ് കേരളത്തിനെ കാത്തിരിക്കുന്നത്.

ഈ വിഷയത്തിൽ ഏതറ്റം വരെയും പോരാടുമെന്നും ഇതിനൊരു പരിഹാരം കണ്ടെത്താതെ കേരളത്തിൽ ജീവിക്കുന്നത് പോലും ഒരു അപമാനം ആണെന്ന് അഡ്വക്കേറ്റ് റസൽ ജോയ് പറയുന്നു. കേരളത്തിന്റെ മണ്ണിൽ നിന്ന് കൊണ്ട് മറ്റൊരു സംസ്ഥാനം ഭരിക്കുന്ന ഒരു ദുരവസ്ഥയിലൂടെ ആണ് നാം ഇപ്പോൾ കടന്നു പോകുന്നത്. ബ്രിട്ടീഷുകാരിൽ നിന്നും 1947 ൽ സ്വതന്ത്രർ ആയിട്ടും ഇന്നും ബ്രിട്ടീഷുകാരുടെ കരാറിന്റെ അടിമത്വം പേറുകയാണ് കേരളം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top