Movlog

Movie Express

തന്റെ പുതിയ വിശേഷങ്ങൾ പങ്കു വെച്ച് പ്രിയ താരം മുക്ത : ആരാധകരാണേൽ ആശംസപ്രവാഹവും

ലാൽ ജോസ് സംവിധാനം ചെയ്ത “അച്ഛനുറങ്ങാത്ത വീട് ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് മുക്ത .മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മുക്ത അവതരിപ്പിച്ച ലിസമ്മ എന്ന കഥാപാത്രം .തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്ന മുക്ത വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി  വിട്ടു നിൽക്കുകയായിരുന്നു .പ്രശസ്ത പിന്നണി ഗായികയും അവതാരകയും ആയ റിമി ടോമിയുടെ സഹോദരൻ  റിങ്കു ടോമിയെ ആണ് മുക്ത വിവാഹം കഴിച്ചത് .2015 ൽ ആയിരുന്നു ഇവരുടെ വിവാഹം .2016 ൽ ഇവർക്ക് ഒരു മകൾ പിറന്നു .സിനിമയിൽ നിന്നും മാറി നിൽക്കുന്നുണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് മുക്ത . കുടുംബത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കാറുണ്ട് താരം .

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന മുക്ത ഈ അടുത്താണ് “കൂടത്തായി ” എന്ന പരമ്പരയിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയത് .കുടുംബത്തിന്റെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ്  വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരൻ സാധിച്ചത് എന്ന് മുക്ത തുറന്നു പറഞ്ഞിരുന്നു .പരമ്പരയിലെ മുക്തയുടെ പ്രകടനം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് .ഇപ്പോൾ ഇതാ സിനിമയിൽ വീണ്ടും സജീവമാകാൻ തയ്യാറെടുക്കുകയാണ് മുക്ത .

“വേലു നാച്ചിയാർ ” എന്ന തമിഴ് പ്രോജക്ടിലൂടെ അഭിനയത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് പ്രേക്ഷകരുടെ ഇഷ്ടതാരം ആയ മുക്ത .ഇതിനായി പ്രേക്ഷകരുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണം എന്ന് നടി സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചു .”കൂടത്തായി ” എന്ന പരമ്പരയിലേക്ക് ആദ്യം ക്ഷണിച്ചപ്പോൾ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു എന്ന് മുക്ത പറയുന്നു  .പിന്നീട് കേസിനെ കുറിച്ചുള്ള വിശദ  വിവരങ്ങളും ,ജോളിയുടെ വസ്ത്രധാരണവും എല്ലാം ശ്രദ്ധിക്കാനും അനുകരിക്കാനും ശ്രമിക്കുകയായിരുന്നു .പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചതോടെയാണ് ശരിക്കും സന്തോഷിക്കാൻ ആയത് എന്നും താരം കൂട്ടിച്ചേർത്തു .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top