Movlog

Kerala

കരീനയുടെ വാക്കുകൾ മുക്തയ്ക്കുള്ള മറുപടി -മുക്തയ്ക്ക് ആദ്യം പണികൊടുത്തത് കരീന കപൂർ !

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ആയിരുന്നു നടി മുക്ത ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ മകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ. താരത്തിന്റെ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും കാലഹരണപ്പെട്ട ജൻഡർ നിയമങ്ങൾ നോക്കി മകളെ വളർത്തുന്ന മുക്തക്കെതിരെയും അതിനെ മെച്യൂരിറ്റി എന്ന് വിശേഷിപ്പിച്ച് പിന്തുണച്ച അവതാരക ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെയും വ്യാപകമായ പ്രതിഷേധം ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. മകൾ കിയാര എന്ന കണ്മണിക്ക് ഒപ്പമാണ് മുക്ത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.

മകളെ പാചകവും ക്‌ളീനിംഗും എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ മുക്ത പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാണെന്നും പറഞ്ഞത് ഏറെ വിവാദമായിരുന്നു. മുക്തയുടെ പരാമർശം വലിയ വിമർശത്തിന് വഴിയൊരുക്കി. മകളെ എന്തൊക്കെ ജോലിയാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് കുക്കിങ്, ക്‌ളീനിംഗ് എന്നിങ്ങനെ എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു മുക്ത നൽകിയ മറുപടി. ഇതെന്താ ബാലവേല ആണോ എന്ന് ബിനു അടിമാലി ചോദിച്ചപ്പോൾ അല്ല പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം എന്നായിരുന്നു മുക്ത പറഞ്ഞത്.

കല്യാണം കഴിക്കുന്നത് വരെ മാത്രമേ ആർട്ടിസ്റ്റ് ഒക്കെ ആകാൻ കഴിയൂ, അത് കഴിഞ്ഞു ഒരു വീട്ടമ്മ ആകുമ്പോൾ ഈ ജോലികൾ ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കയറി ചെല്ലാൻ ഉള്ളതല്ലേ എന്ന മുക്തയുടെ പരാമർശമാണ് ഏറെ വിവാദമായത്. ന്യൂ ജെൻ ആയിട്ടും മുക്ത ഇങ്ങനെ ചിന്തിക്കുന്നതിനെ മെച്യൂരിറ്റി എന്ന് വിശേഷിപ്പിച്ച അവതാരകയ്‌ക്ക്‌ എതിരെയും വിമർശനങ്ങൾ ഉയർന്നു. നിരവധി പേരാണ് താരത്തിനെയും അവതാരകയെയും വിമർശിച്ച് രംഗത്തെത്തിയത്. മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടതാണെന്നുള്ള പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതും ആണെന്നുള്ള പരാതികളും ഉയർന്നു.

ഇത്തരം പരാമർശങ്ങൾ പ്രേക്ഷക ലക്ഷങ്ങൾ കാണുന്ന ഒരു പരിപാടിയിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും പലരും രംഗത്തെത്തി. മുക്തയുടെ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്തിരിക്കവേ ബോളിവുഡ് താരസുന്ദരി കരീന കപൂർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രശസ്തമായ കപൂർ കുടുംബത്തിൽ ജനിച്ച് ബോളിവുഡിൽ സജീവമായ താരറാണിയാണ് കരീന കപൂർ ഖാൻ. റെഫ്യൂജി” എന്ന സിനിമയിലൂടെ 2000ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കരീന കപൂർ ഒരേ പോലെ നർമവും ഗൗരവമാർന്ന കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള ചുരുക്കം ചില നടിമാരിൽ ഒരാൾ ആണ്.

വിവാഹത്തിന് ശേഷവും ഗർഭകാലത്തും സിനിമയിൽ നിന്നും ഇടവേളയെടുക്കാതെ സിനിമയിൽ സജീവമായിരുന്ന താരം ആയിരുന്നു കരീന കപൂർ. വിവാഹം കഴിഞ്ഞാൽ നടിമാർ അപ്രത്യക്ഷമാവുകയും,പിന്നീട് നീണ്ട ഇടവേള കഴിഞ്ഞ് എത്തുന്ന പതിവ് രീതികളിൽ മാറ്റംവരുത്തി വിവാഹം കഴിഞ്ഞും സിനിമകളിൽ സജീവമായിരുന്നു കരീന കപൂർ ഖാൻ. നടിമാർ ഗർഭിണിയായാൽ പിന്നീട് അവരുടെ യാതൊരു വിവരങ്ങളും പുറത്ത് വരാത്ത ബോളിവുഡിൽ വലിയൊരു മാറ്റം കൊണ്ടുവന്ന താരമായിരുന്നു കരീനകപൂർ.

ഗർഭകാലത്തു നിറവയറുമായി തിളങ്ങിയ കരീനകപൂർ ഇതിഹാസകരമായ മാറ്റത്തിനാണ് വഴിവെച്ചത്. പ്രസവത്തിനു ശേഷവും സിനിമയിൽ സജീവമായ കരീന കപൂർ ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. ലിംഗ സമത്വത്തെക്കുറിച്ച് തന്റെ മക്കളെ ബോധവാന്മാർ ആക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് കരീന പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കണമെന്ന് കരീന കപൂർ പറയുന്നു. എങ്കിൽ മാത്രമേ ഇത്രയും കാലം നിലനിന്നിരുന്ന പുരുഷാധിപത്യത്തിൽ നിന്നും വരും തലമുറയെങ്കിലും മാറി ചിന്തിക്കുകയുള്ളൂ.

ഷൂട്ടിനു പോകുമ്പോൾ അമ്മ എങ്ങോട്ടേക്കാണ് എന്ന് മൂത്ത മകൻ ടൈമുർ ചോദിക്കുമ്പോൾ ഞാൻ ഷൂട്ടിങ്ങിനോ, മീറ്റിങ്ങിനോ, അതോ പൊതു പരിപാടിക്കോ പോവുകയാണ് കാരണം അമ്മയ്ക്ക് ജോലി ചെയ്യണമെന്നാണ് കരീന പറഞ്ഞു കൊടുക്കാറുള്ളത്. അബ്ബ ജോലി ചെയ്യുന്നത് പോലെ തന്നെ അമ്മയും ജോലി ചെയ്യുന്നു എന്നും കരീന കൂട്ടിച്ചേർക്കും. വീട്ടിൽ അമ്മയും അച്ഛനും ജോലി ചെയ്യുന്നത് കണ്ടുവളരുന്ന കുട്ടികൾക്ക് ഒരിക്കലും പുരുഷന്മാർ മാത്രമാണ് എല്ലാം കൈകാര്യം ചെയ്യുന്നത് എന്ന ചിന്ത ഉണ്ടാകില്ല. മാതാപിതാക്കൾ ഒരുമിച്ച് തന്നെയാണ് എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നത് എന്ന് അവരുടെ പ്രവർത്തികളിലൂടെ മക്കൾക്ക് മനസ്സിലാക്കി കൊടുക്കണം.

വീട്ടിൽ ഡൈനിംഗ് ടേബിളിലേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സെയ്ഫും കരീനയും ഒന്നിച്ചാണ്. സമൂഹത്തിൽ പുരുഷനും സ്ത്രീകളും തുല്യരാണ്. അച്ഛനെ പോലെ തന്നെ തുല്യയാണ് അമ്മ എന്നും കുട്ടികൾ അറിഞ്ഞു വളരണം. കരീനയുടെ വാക്കുകൾ മുക്തക്കുള്ള മറുപടിയായിട്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു കലാകാരി എന്നത് വിവാഹം കഴിയുന്നത് വരെ മാത്രമല്ല എന്നും അമ്മയായും കലാകാരി ആയി മുന്നോട്ട് പോകാമെന്നും സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച കരീനയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top