Movlog

Movie Express

മൃദുലയുടെയും യുവയുടെയും വിവാഹത്തിന് പിന്നിൽ രേഖ രതീഷ്

മിനിസ്ക്രീനിലെ മക്കളെ ജീവിതത്തിൽ ഒന്നിപ്പിച്ച് നടി രേഖാ രതീഷ്മി. നിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയ മൃദുല വിജയും യുവ കൃഷ്ണയും ഒന്നിക്കുന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ആരാധകർ ഏറ്റെടുത്തത്.ഇവർ ഒന്നിച്ച് ഒരു സീരിയലിൽ പോലും അഭിനയിച്ചിട്ടില്ല എന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഇരുവരും പങ്കെടുക്കാറുണ്ട് എങ്കിലും ഇതുവരെ അവർ ഒന്നിച്ച് എത്തിയിട്ടുമില്ല. ഇതുവരെ യാതൊരു ഗോസിപ്പുകളും ഇവരുടെ പേരുകൾ കേട്ടതുമില്ല. പിന്നെ ഇവർ എങ്ങനെ ഒന്നിച്ചു എന്ന് സംശയമായിരുന്നു ഇവരുടെ വിവാഹ വാർത്ത കേട്ടപ്പോൾ ആരാധകർക്ക്. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇഷ്ട താരങ്ങൾ ഒന്നിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും ഇവർ എങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത് എന്ന കൗതുകം ആരാധകർക്ക് ഉണ്ടായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന സീരിയലിലെ താരമാണ് യുവ കൃഷ്ണൻ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന സീരിയലിലെ നായിക ആണ് മൃദുല വിജയ്. രണ്ടു ചാനലിലെ നായകനായും എങ്ങനെ ജീവിതത്തിൽ ഒന്നിച്ചു എന്ന് സംശയത്തിലാണ് ആരാധകർ, എന്നാൽ പരമ്പരയിലെ നായികയും നായകനും ജീവിതത്തിൽ ഒന്നിപ്പിച്ചത് രണ്ടു സീരിയലുകളിൽ അഭിനയിക്കുന്ന രേഖ രതീഷ് ആണ്.

പൂർണമായും അറേഞ്ച് മാര്യേജ് ആണ് മൃദുലയുടെതും യുവയുടേതും . എന്നാൽ ഈ വിവാഹത്തിലേക്ക് നയിച്ചത് രേഖയാണ്. മനു പ്രതാപ് എന്ന കഥാപാത്രത്തെയാണ് യുവ കൃഷ്ണ സീരിയലിൽ അവതരിപ്പിക്കുന്നത്. ഈ സീരിയലിൽ യുവയുടെ അമ്മയുടെ വേഷമാണ് രേഖ ചെയ്യുന്നത്. പൂക്കാലം വരവായി എന്ന പരമ്പരയിൽ സംയുക്തയായി എത്തുന്ന മൃദുലയുടെ അമ്മ വേഷം ചെയ്യുന്നതും രേഖയാണ് . ഇരുവര്മായും സൗഹൃദമുള്ള രേഖ ഇവർക്ക് വിവാഹം നോക്കിയ സമയത്ത് ഇങ്ങനെയൊരു ആലോചനയെ കുറിച്ച് ചിന്തിച്ചുകൂടെ എന്ന് ഇവരുടെ വീട്ടുകാരോട് പറയുകയായിരുന്നു.

യുവ തനിക്ക് മകനെ പോലെയാണെന്നും സീരിയലിനു പുറത്തും അമ്മ എന്ന് തന്നെയാണ് വിളിക്കുന്നത് എന്നും രേഖ പറയുന്നു. രണ്ടുപേരും പരമ്പരയിലെ തന്റെ മക്കളാണെന്നും ഇവരുമായി രണ്ടു വർഷത്തെ പരിചയം ഉണ്ടെന്നു രേഖ പറയുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയാമായിരുന്നു എന്നും അങ്ങനെയാണ് രണ്ടാളുടെ വീട്ടിലും സംസാരിക്കുന്നതെന്നും രേഖ വെളിപ്പെടുത്തുന്നു. അഭിനയത്തിനു പുറമേ ഒരുപാട് കഴിവുള്ള താരങ്ങളാണ് യുവയും മൃദുലയും. മാജിക് ,മെന്റലിസം, തബല, ഡ്രംസ് തുടങ്ങിയവയിലൊക്കെ പ്രഗത്ഭരാണ് യുവ കൃഷ്ണ. മൃദുലയാകട്ടെ നൃത്തത്തിലും അനുകരണത്തിനുമൊക്കെ മിടുക്കിയാണ്. വിവാഹ നിശ്ചയത്തിനു ശേഷം എന്നാണ് ഇവർ ഒന്നിച്ച് സ്റ്റാർ മാജിക്കിൽ എത്തുക എന്ന് കാത്തിരിക്കുകയാണ് ആരാധകർ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top