Movlog

Kerala

സ്ത്രീധനം കൊടുക്കില്ലെന്ന് പറഞ്ഞ് ധാരാളം സ്വർണം അണിഞ്ഞ മൃദുലയ്ക്ക് നേരെ വിമർശനങ്ങൾ.

ബിഗ് സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന് പിന്നീട് മിനിസ്‌ക്രീനിലെ മുൻ നിര നായികമാരിൽ ഒരാൾ ആയി മാറിയ താരം ആണ് മൃദുല വിജയ്. “ജെന്നിഫർ കറുപ്പായ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. പിന്നീട് “സെലെബ്രെഷൻ” എന്ന മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. 2015 ൽ ആണ് “കല്യാണ സൗഗന്ധികം ” എന്ന പരമ്പരയിലൂടെ മൃദുല മിനിസ്ക്രീനിലേക്ക് കടക്കുന്നത്. പിന്നീട് “കൃഷ്ണതുളസി”, “ഭാര്യ” തുടങ്ങി നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു താരം.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “പൂക്കാലം വരവായി” എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയ്ക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും താരം എത്താറുണ്ട്. സീരിയൽ നടൻ ആയ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ദിവസങ്ങൾക്ക് മുമ്പ് സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്ന വിസ്മയയുടെ വിയോഗത്തിൽ പ്രതികരിച്ച് തന്റെ വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്നും സ്ത്രീധനം നൽകില്ലെന്നും മൃദുല വിജയ് പങ്കു വെച്ചിരുന്നു. എന്നാൽ സ്വന്തം വിവാഹത്തിൽ ധാരാളം സ്വർണം അണിഞ്ഞ മൃദുലയെ തേടി വിമർശനങ്ങൾ ആണ് എത്തുന്നത്.

മൃദുലയുടെ വിവാഹചിത്രങ്ങൾ വൈറലായതോടെ താരം ധരിച്ചിരുന്ന സ്വർണത്തിനെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സ്ത്രീധനം ഒന്നും കൊടുക്കില്ല എന്ന് പറഞ്ഞ മൃദുല സ്വർണത്തിൽ കുളിച്ചാണല്ലോ നിൽക്കുന്നത് എന്ന കമന്റുകൾ ആണ് ചിത്രത്തിന് കീഴിൽ എത്തുന്നത്. അഭിമുഖത്തിൽ മൃദുല പറഞ്ഞത് ഇങ്ങനെ അല്ലല്ലോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഇരുവരും സീരിയൽ താരങ്ങൾ ആണെങ്കിലും ഇവരുടേത് പ്രണയ വിവാഹമായിരുന്നില്ല. രണ്ടുപേരും അഭിനയിക്കുന്ന സീരിയലുകളിൽ ഇവരുടെ അമ്മ വേഷം ചെയ്യുന്നത് രേഖ രതീഷ് ആണ്. രേഖയിലൂടെ ആണ് ഇവരുടെ വിവാഹ ആലോചന നടക്കുന്നത്. വിവാഹത്തിനു മുന്നോടിയായി ഇവർ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. വിവാഹത്തിനു മുമ്പുള്ള ഹൽദി ആഘോഷ ചിത്രങ്ങളും ഏറെ വൈറലായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top