Movlog

Faith

തന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ നടക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല !

ബിഗ് സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന് പിന്നീട് മിനിസ്‌ക്രീനിലെ മുൻ നിര നായികമാരിൽ ഒരാൾ ആയി മാറിയ താരം ആണ് മൃദുല വിജയ്. “ജെന്നിഫർ കറുപ്പായ” എന്ന തമിഴ് ചിത്രത്തിലൂടെയാണ് മൃദുല അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്.

പിന്നീട് “സെലെബ്രെഷൻ” എന്ന മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. ബിഗ് സ്‌ക്രീനിൽ തിളങ്ങാൻ ആയില്ലെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയിരുന്നു മൃദുല വിജയ്.

2015 ൽ ആണ് “കല്യാണ സൗഗന്ധികം ” എന്ന പരമ്പരയിലൂടെ മൃദുല മിനിസ്ക്രീനിലേക്ക് കടക്കുന്നത്. പിന്നീട് “കൃഷ്ണതുളസി”, “ഭാര്യ”, “പൂക്കാലം വരവായി” തുടങ്ങി നിരവധി പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു താരം. പരമ്പരകൾക്ക് പുറമെ നിരവധി ടെലിവിഷൻ ഷോകളിലും സ്ഥിരം സാന്നിധ്യമാണ് താരം. സീരിയൽ താരം യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചത്. ഇവരുടെ വിവാഹവ വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

“മഞ്ഞിൽ വിരിഞ്ഞ പൂവ്” എന്ന പരമ്പരയിലെ നായകൻ ആയ യുവ കൃഷ്ണയെ മൃദുല പരിചയപ്പെടുന്നത് രേഖ രതീഷിലൂടെ ആണ്. രണ്ടു പരമ്പരകളിലും ഇവരുടെ ‘അമ്മ വേഷം ചെയ്യുന്നത് രേഖ രതീഷ് ആണ്. അങ്ങനെ ആണ് ഇവരുടെ വിവാഹ ആലോചന നടക്കുന്നത്. താരദമ്പതികളുടെ വിവാഹത്തിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. വിവാഹം നിശ്ചയിച്ചതിന് ശേഷം യൂട്യൂബ് ചാനൽ ആരംഭിച്ച മൃദുല വിവാഹ വിശേഷങ്ങൾ എല്ലാം ചാനലിലൂടെ പങ്കു വെച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ആദ്യമായി യുവ സർപ്രൈസ് നൽകിയ സന്തോഷം മൃദുല പങ്കു വെച്ചിരുന്നു. മൃദുലയ്ക്കായി ആദ്യമായി യുവ വാങ്ങിച്ച ഫ്ലാറ്റും, പിന്നീട് പുതിയ ഒരു വീടിന്റെ പാല് കാച്ചലും എല്ലാം മൃദുല തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. അഭിനയരംഗത്ത് പത്തു വർഷങ്ങൾ പൂർത്തിയാക്കിയ മൃദുലയ്ക്ക് ആരാധകർ നൽകിയ സർപ്രൈസ് താരത്തിന്റെ കണ്ണ് നിറയിച്ചിരിക്കുകയാണ്.

അഭിനയജീവിതം ആരംഭിച്ചിട്ട് പത്തു വർഷങ്ങൾ പിന്നിടുകയാണെന്നു ആരാധകർ പങ്കു വെച്ച വീഡിയോ കണ്ടപ്പോൾ ആയിരുന്നു താരത്തിന് ഓർമ വന്നത്. ഒരുപാട് പ്രയത്നിച്ചിട്ടാണ് ആരാധകർ തന്റെ വീഡിയോ എഡിറ്റ് ചെയ്തതെന്ന് കണ്ടപ്പോൾ തന്നെ മനസിലായി എന്നും താരം പറയുന്നു. വീഡിയോ കണ്ടതും മൃദുലയുടെ കണ്ണും മനസും ഒരു പോലെ നിറഞ്ഞു. മൃദുല അഭിനയിച്ച സിനിമകളുടെയും പരമ്പരകളുടെയും ഷോകളുടെയും ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ ആയിരുന്നു ആരാധകർ പങ്കു വെച്ചത്.

വീഡിയോയ്ക്ക് അവസാനം താരത്തിന്റെ ഫാൻ പേജുകളും ഉൾപ്പെടുത്തിയിരുന്നു. അപ്പോഴാണ് തനിക്ക് ഇത്രയും ഫാൻ പേജുകൾ ഉണ്ടെന്നും മറുപടി പോലും നൽകാത്ത ഫാൻ പേജുകൾ താരത്തിനെ പിന്തുണയ്‌ക്കുന്നുണ്ട്‌ എന്നും മൃദുലയ്ക്ക് മനസിലായത്. ഇതെല്ലം കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയെന്നും എങ്ങനെ നന്ദി അറിയിക്കണം എന്ന് അറിയില്ലെന്നും മൃദുല വിജയ് പങ്കു വെച്ചു. ഇത്രയേറെ ഏതാണ് സാധിച്ചത് ആരാധകരുടെ പിന്തുണ കൊണ്ട് മാത്രം ആണ്.

ഇങ്ങനെ ഒപ്പം നിന്നതിന് ആരാധകരോടുള്ള തന്റെ നന്ദിയും സ്നേഹവും താരം അറിയിക്കുന്നു. ഇനിയും ഇത് പോലെ സ്നേഹവും പിന്തുണയുമായി ഒപ്പം തന്നെ ഉണ്ടാവണം എന്നും മൃദുല വിജയ് തന്റെ ലൈവ് വീഡിയോയിലൂടെ പങ്കു വെച്ചു. നിരവധി ആരാധകർ ആണ് താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. വികാരാധീനയായി ഉള്ള താരത്തിന്റെ വാക്കുകൾ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top