Movlog

Movie Express

ഒരേ വേദിയിൽ പാട്ടും ഡാൻസും ഒക്കെയായി യുവയും മൃദുലയും.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ആണ് മൃദുല വിജയും യുവ കൃഷ്ണയും. ഇവർ വിവാഹിതരാവുന്നു എന്ന വാർത്ത പ്രേക്ഷകർക്ക് ഒരു വലിയ സർപ്രൈസ് തന്നെയായിരുന്നു. നിരവധി സീരിയലുകളിലൂടെ ആരാധകരുടെ മനസ്സിൽ കയറിക്കൂടിയ താരങ്ങൾ ആണിവർ. എന്നാൽ ഇവർ ഇതുവരെ ഒരു പരമ്പരയിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പിന്നെ എങ്ങനെ ഇവർ ജീവിതത്തിൽ ഒന്നിക്കുന്നു എന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. വെറും പത്ത് ദിവസം കൊണ്ടാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം എടുത്തത് എന്ന് മൃദുലയും യുവയും വെളിപ്പെടുത്തി. വിവിധ പരമ്പരകളിൽ അഭിനയിച്ചെങ്കിലും ഇരുവരെയും ഒരുമിച്ച് ഇതുവരെ ആരാധകർ കണ്ടിട്ടില്ല. ആരാധകരുടെ ഈ പരാതി തീർത്തു കൊടുത്തിരിക്കുകയാണ് ഫ്ലവേഴ്സ് ചാനൽ.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന “സ്റ്റാർ മാജിക്” എന്ന പരിപാടിയിൽ ഒരുമിച്ച് എത്തി താരജോഡികൾ. ഒരേ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് ആണ് മൃദുലം യുവയും വേദിയിലെത്തിയത്. വിവാഹനിശ്ചയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ ഇരുവരും പങ്കുവെച്ചു. ആറു മാസത്തിനു ശേഷമാണ് വിവാഹം നടക്കുക എന്നാണ് തീരുമാനിച്ചിരിക്കുന്നത്. പ്രീത പ്രദീപ്, നോബി, തന്വി തുടങ്ങിയവരെല്ലാം ഇവരുടെ വിവാഹനിശ്ചയത്തിന് എത്തിയിരുന്നു. “സ്റ്റാർ മാജിക്” എന്ന പരിപാടി കാണാറുണ്ടെന്നും എല്ലാവരെയും പേരെടുത്തു യുവയുടെ അമ്മയും ചേച്ചിയും ഒക്കെ ചോദിച്ചിരുന്നു എന്നും നോബി പറഞ്ഞു. കൂടാതെ നിശ്ചയത്തിന്റെ ചില വിശേഷങ്ങളും പങ്കു വച്ചു.

വിവാഹനിശ്ചയത്തിന്റെ ദിവസം യുവയുടെ കയ്യിൽ മോതിരം കയറുന്നുണ്ടായിരുന്നില്ല എന്ന് നോബി പരിപാടിയിലൂടെ പറഞ്ഞു. താൻ ഇട്ട മോതിരം മൃദുലയുടെ കയ്യിൽ കയറിയിരുന്നു എന്നായിരുന്നു യുവ പറഞ്ഞത്. തലേദിവസം മൃദുലയോട് റിഹേഴ്സൽ നോക്കാനായി പറഞ്ഞിരുന്നുവെന്നും അതനുസരിച്ചില്ല എന്നായിരുന്നു യുവ പറഞ്ഞത്. പ്രത്യേകം ഡിസൈൻ ചെയ്ത “കപ്പിൾ റിങ് ” ആണ് ഇവർ വിവാഹ നിശ്ചയത്തിനായി തിരഞ്ഞെടുത്തത്. ഈ മോതിരങ്ങൾ ചേർത്തുവച്ചാൽ ഹാർട്ട് കാണാനാവും.

10 ദിവസം കൊണ്ടാണ് ഇവരുടെ വിവാഹനിശ്ചയം തീരുമാനമായത്. നിരവധി സീരിയലിലൂടെയും ഒരുപാട് റിയാലിറ്റി ഷോകളിലൂടെയും മിനിസ്ക്രീൻ രംഗത്ത് ഏറെ സജീവമായ ഒരു താരമാണ് മൃദുല. അഭിനയം, അനുകരണം, നൃത്തം തുടങ്ങി നിരവധി മേഖലകളിൽ പ്രാഗല്ഭ്യം ഉള്ള ഒരു മൾട്ടി ടാലന്റ് താരമാണ് മൃദുല. വിവാഹശേഷവും മൃദുല അഭിനയം തുടരുമെന്നും റിയാലിറ്റി ഷോകളിലും സീരിയലുകളിലും എല്ലാം മൃദുല സജീവമായിരിക്കും എന്ന് യുവ അഭിപ്രായപ്പെട്ടു.

എല്ലാ കാര്യങ്ങളും വളരെ പോസിറ്റീവായി കാണുന്ന ഒരാളാണ് യുവ എന്നാണ് മൃദുലയുടെ അഭിപ്രായം. ആരെക്കുറിച്ചും കുറ്റം പറയാറില്ല എന്ന് മൃദുല കൂട്ടിച്ചേർത്തു. ഇതിനുമുമ്പ് തന്നെ ഈ പരിപാടിയിലൂടെ നല്ല പൊക്കം ഉള്ള ആള് ഭർത്താവായി വേണമെന്ന മൃദുലയുടെ ആഗ്രഹം തുറന്നുപറഞ്ഞിരുന്നു. മൃദുലയുടെ ആഗ്രഹം പോലെ നല്ല പൊക്കവും, താടിയുമുള്ള ഒരാൾ തന്നെയാണ് യുവ. “സ്റ്റാർ മാജിക്ക്” വേദിയിൽ യുവ പാട്ടുപാടുകയും മൃദുലയോടൊപ്പം നൃത്തം ചെയ്യുകയുമുണ്ടായി. ഇവർ രണ്ടുപേരും നല്ല കിടിലൻ ജോഡിയാണ് എന്ന് സഹപ്രവർത്തകരും ആരാധകരും ഒരേസ്വരത്തിൽ പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top