Movlog

Faith

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി ! സംഭവം

കേരളത്തിൽ ഒരുപാട് വിവാദങ്ങളിലും, സർക്കാരിനെ വരെ വെല്ലുവിളിക്കുകയും ചെയ്തിരുന്ന മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.കാലടിയിലെ ബന്ധുവീട്ടിൽ വെച്ചാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് അറിയുന്നത്. കഴിഞ്ഞ രണ്ടുദിവസമായി മോഹനൻ നായർ എന്ന മോഹനൻ വൈദ്യർ കാലടിയിലെ ബന്ധുവീട്ടിൽ മകനോടാപ്പം കഴിയുകയായിരുന്നു എന്നാണ് അറിഞ്ഞത്. കടുത്ത പനി അനുഭവപെട്ടിരുന്നതായി ആണ് അറിയാൻ സാധിക്കുന്നത്. നിപ്പ വൈറസ് സമയത്ത് വിവാദ പ്രസ്താവനകളിലൂടെയും സർക്കാർ അടക്കം ആരോഗ്യവകുപ്പിൽ നിന്നും നിയമ നടപടികൾ നേരിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈദ്യർക്ക് ഒരു കൂട്ടം ആരാധകർ ഉണ്ട് എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു. അദ്ദേഹത്തിന്റെ മിക്ക വിഡിയോകളും ഇപ്പോഴും ട്രെൻഡിങ് ലിസിറ്റിൽ കാണാറുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കൂടുതൽ വിവരങ്ങൾ ഒന്നും മോഹൻ വൈദ്യരെ കുറിച്ച് കണ്ടിരുന്നില്ല.വിശദവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും എന്നാണ് അറിയാൻ സാധിക്കുന്നത്. കൊറോണ രോഗം പിടിപെട്ടിരുന്നോ തുടങ്ങി എല്ലാ കാര്യങ്ങളും പുറത്ത് വരേണ്ടിയിരിക്കുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് മൃതദേഹം ഉള്ളത്. വീഡിയോ കാണാം

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top