Movlog

Movie Express

മോഹൻലാലിന്റെ നിർദ്ദേശപ്രകാരം മമ്മൂട്ടി ഫാൻസ് കാരെ തല്ലിയിട്ടുണ്ട് എന്ന് ഡാൻസർ തമ്പി

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങൾ ആയ മെഗാസ്റ്റാർ മമ്മൂട്ടിക്കും നടനവിസ്മയം മോഹൻലാലിനുമെതിരെ ശക്തമായ ആരോപണങ്ങളുമായി എത്തുകയാണ് ഡാൻസർ തമ്പി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തമ്പി ഇത്തരം ആക്ഷേപങ്ങൾ ഉന്നയിച്ചത്. മോഹൻലാലിന്റെ നിർദ്ദേശപ്രകാരം മമ്മൂട്ടി ഫാൻസ്കാരെ തല്ലിയിട്ടുണ്ട് എന്നും തിരിച്ചും അതുപോലെ ചെയ്തിട്ടുണ്ട് എന്നും വെളിപ്പെടുത്തുകയാണ് ഡാൻസർ തമ്പി. ഫാൻസുകാർക്കു വേണ്ടി മോഹൻലാൽ യാതൊരുവിധ സഹായവും ചെയ്തിട്ടില്ല എന്നും തന്റെ കാശു കൊണ്ടാണ് മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചതെന്നും തമ്പി പറയുന്നു.

തിരുവനന്തപുരത്ത് ഒരു സമരത്തിനിടയിൽ മോഹൻലാലിനെ സംരക്ഷിച്ചിരുന്നു തമ്പി .എന്നാൽ പരിക്ക് പറ്റിയ തന്നെ ആശുപത്രിയിൽ കിടന്നപ്പോൾ അദ്ദേഹം തിരിഞ്ഞു പോലും നോക്കിയില്ല എന്നും തമ്പി കൂട്ടിച്ചേർത്തു. ആന്റണി പെരുമ്പാവൂർ വരുന്നതിനു മുമ്പ് ഡാൻസർ തമ്പി ആയിരുന്നു മോഹൻലാലിന്റെ സന്തതസഹചാരി.

താൻ പറയുന്ന കാര്യങ്ങൾ ഒന്നും മോഹൻലാലിനും മമ്മൂട്ടിക്കും നിഷേധിക്കുവാൻ സാധിക്കില്ല എന്നും അവർക്ക് ധൈര്യമുണ്ടെങ്കിൽ പത്രസമ്മേളനം നടത്തട്ടെ എന്നുമായിരുന്നു തമ്പിയുടെ വാദം. മലയാളത്തിലെ അഭിമാനമായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒരുപാട് രഹസ്യങ്ങൾ തനിക്കറിയാമെന്നും ഇതുവരെ അത് ആരോടും പറഞ്ഞിട്ടില്ല എന്നും ഡാൻസർ തമ്പി വ്യക്തമാക്കി , സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരംഭകാലത്ത് ഇവരുടെ പ്രധാന അനുയായിയായിരുന്നു ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ശംസുദ്ദീൻ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top