Movlog

Photo Gallery

ഓരോ പ്രശ്നങ്ങളും മുന്നോട്ടുള്ള വഴിയിൽ കൂടുതൽ ശക്തി നൽകി – സീതുലക്ഷ്മിയുടെ പുത്തൻ ഫോട്ടോഷൂട്ടും വൈറൽ

കണിക്കൊന്ന കൊണ്ട് മറച്ച യുവ മോഡൽ സീതുലക്ഷ്മിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. വെറും അഞ്ചു മാസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 50,000 ഫോളോവേഴ്സ് നേടിയ സീതുലക്ഷ്മി കൊച്ചി സ്വദേശിയാണ്. കോമഡി സൂപ്പർ നൈറ്റ്സ്, ബഡായി ബംഗ്ലാവ് എന്നീ ഷോകളിലൂടെ മിനിസ്ക്രീനിലേക്ക് ചുവടുവച്ച് സീതു, വെസ്റ്റേൺ ഡാൻസും ഹിപ്പ് ഹോപ്പ് ഡാൻസും ആയി ജീവിതം അടിച്ചു പൊളിക്കുന്ന ഒരു പെൺകുട്ടിയാണ്.

ഫോട്ടോഷൂട്ടുകളിൽ സജീവമായിട്ടുള്ള താരം വിഷുക്കാലത്ത് നടത്തിയ ഫോട്ടോഷൂട്ട് ഏറെ വി വാ ദ മാ യി രുന്നു. കണിക്കൊന്ന കൊണ്ടുള്ള ഫോട്ടോഷൂട്ടിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നതിനാൽ ഇപ്പോൾ വി വാ ദ ങ്ങ ളോ ട് യാതൊരു ഭയമില്ല സീതുവിന്. വി വാ ദ ങ്ങൾ തന്നെ കൂടുതൽ കരുത്തുള്ളവൾ ആക്കിയെന്ന് താരം പറയുന്നു. ആദ്യമൊക്കെ ട്രോളുകൾ കാണുമ്പോൾ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആത്മവിശ്വാസത്തോടെ ഒരു പുഞ്ചിരിയോടെ ഇതെല്ലാം നേരിടാൻ സീതുവിന് ആകുന്നു.

ഇന്ന് വിമർശിക്കുന്നവരോട്, വിവരം ഇല്ലായ്മ ഒരു തെറ്റല്ല എന്ന് പറയാനുള്ള ധൈര്യം താരത്തിന് ഉണ്ട്. സീതുലക്ഷ്മിയുടെ ചേട്ടൻ ജിതേഷ് പള്ളുരുത്തി സംവിധായകനാണ്. ചേട്ടൻ കാരണമാണ് സീതു മോഡലിങ്ങിലേക്ക് എത്തുന്നത്. ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയിട്ടാണ് സീതു മിനി സ്ക്രീനിൽ എത്തുന്നത്. കോമഡി സൂപ്പർ നൈറ്റ്സ്, ബഡായി ബംഗ്ലാവ് എന്ന പരിപാടികളിൽ ഡാൻസറായി തിളങ്ങിയ സീതു ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത “സീത” എന്ന പരമ്പരയിൽ ഒരു നെഗറ്റീവ് വേഷം ചെയ്തിരുന്നു.

തുടർന്ന് “അല്ലിയാമ്പൽ” എന്ന പരമ്പരയിലും അഭിനയിച്ചു. ഇതിനു പിന്നാലെ സിനിമയിലേക്ക് കടന്ന താരം ഇപ്പോൾ മൂന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. സീതുവിന്റെ ഫോട്ടോഷൂട്ട് എല്ലാം കോ ഓർഡിനേറ്റ് ചെയ്യുന്നത് സഹോദരനാണ്.

കണിക്കൊന്നയുടെ തീമിൽ നടത്തിയ ഫോട്ടോഷൂട്ടിന് വ്യാപകമായ സൈബർ ആയിരുന്നു സീതുവിന് നേരിടേണ്ടിവന്നത്. ക മ്മ്യൂ ണി സ്റ്റ് ജി ഹാ ദി എന്നായിരുന്നു സീതുവിനെ സൈബർ ലോകം വിശേഷിപ്പിച്ചത്.

എന്നാൽ അതിനർത്ഥം പോലും അന്ന് താരത്തിന് അറിയില്ലായിരുന്നു. പൂക്കൾ വെച്ചൊരു കൺസെപ്റ്റ് ആയിരുന്നു അന്ന് ആ ഫോട്ടോഷൂട്ട് കൊണ്ട് സീതു ലക്ഷ്യമിട്ടത്. റോസാപ്പൂക്കൾ കൊണ്ടായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാൽ കൂടുതൽ സുലഭമായി വിലക്കുറവിൽ ആ സമയത്ത് കൊന്നപ്പൂ ലഭിക്കുന്നത് കൊണ്ടായിരുന്നു കൊന്നപ്പൂക്കൾ ഉപയോഗിച്ചത്. എന്നാൽ വിഷുവിന്റെ സംസ്കാരവും ഹിന്ദുക്കളെയും അപമാനിക്കുകയായിരുന്നു സീതു എന്ന രീതിയിലായിരുന്നു സൈബർ.

വിഷുവിന്റെ തീമിൽ ദാവണിയുടുത്ത് കൃഷ്ണനെ പിടിച്ചു നിൽക്കുന്ന മറ്റൊരു ഫോട്ടോഷൂട്ട് താരം നടത്തിയിരുന്നു. എന്നാൽ വിമർശകർ ആരും അത് കണ്ടില്ല. വിഷുവിന്റെ തീം പോലും അല്ലാത്ത ഫോട്ടോ ഷൂട്ട് ആയിരുന്നു ഏറ്റവും കൂടുതൽ ശ്രദ്ധേയമായത്.

എന്നാൽ വിവാദങ്ങളോട് താരം പ്രതികരിച്ചില്ല. ഇപ്പോഴും എഴുപതുകളിൽ ജീവിക്കുന്നവരോട് എന്തുപറയാൻ എന്നാണ് താരത്തിന്റെ നിലപാട്. പ്രതിസന്ധിഘട്ടത്തിൽ താരത്തിന് പൂർണപിന്തുണ നൽകിയത് സഹോദരനായിരുന്നു.

ഹിന്ദുമതവിശ്വാസിയായ സീതു എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ്. പ്രളയവും സുനാമിയും കോവിഡും എല്ലാം വന്നപ്പോൾ ജാതിമതഭേദമെന്യേ എല്ലാവരും ഒന്നിച്ച് നേരിട്ട് അതിജീവിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നെഗറ്റീവ് കമൻസ് ഒന്നും താരത്തിനെ ബാധിക്കാറില്ല. സ്വന്തം അക്കൗണ്ടിലൂടെയാണ് സീതു ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ തെറി വിളിക്കുന്നവരും മോശം കമന്റുകൾ ഇടുന്നവരും വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്.

വ്യക്തിത്വമില്ലാത്ത ആളുകൾ കമന്റ് ഇടുന്നതിന് നമ്മൾ പ്രതികരിക്കേണ്ടത് ഇല്ല എന്നാണ് താരത്തിന്റെ നിലപാട്. വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഓരോരുത്തർക്കും ഇഷ്ടവും സുഖവും ഉള്ള വസ്ത്രമാണ് അവർ തിരഞ്ഞെടുക്കുക. നമ്മൾ ഇടുന്ന ഫോട്ടോ കാണാൻ താല്പര്യമില്ലാത്തവർക്ക് അൺ ഫോളോ ചെയ്ത് പോകാം. ട്രഡീഷണൽ വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ധരിക്കുന്ന ആളാണ് സീതു എങ്കിലും കൂടുതലിഷ്ടം മോഡേൺ വസ്ത്രങ്ങളിളോട് ആണ്.

സഹോദരനെ ദൈവതുല്യൻ ആയിട്ടാണ് സീതു കണക്കാക്കുന്നത്. സീതു അഭിനയിച്ച സിനിമകളെല്ലാം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിൽ എത്തണം എന്ന് തന്നെയായിരുന്നു താരത്തിന്റെ ആഗ്രഹം. ഹൊറർ ക്യാരക്ടർ ചെയ്യാൻ ഇഷ്ടമുള്ള താരത്തിന് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിക്കണം എന്നാണ് ആഗ്രഹം.

ഇപ്പോഴിതാ പഴശ്ശിരാജയിൽ കനിഹ അവിസ്മരണീയമാക്കി കൈതേരി മാക്കം ആയി സീതു എത്തിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധേയമാവുന്നത്. പരമ്പരാഗത വേഷത്തിൽ എത്തിയ താരത്തിന്റെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top