Movlog

Kerala

മുഖ്യമന്ത്രി അടക്കമുള്ളവർ ഇ വിഷയത്തിൽ പറയുന്നത് വിഡ്ഢിത്തം ആണെന്ന് നിയമസഭയിൽ വിളിച്ചു പറഞ്ഞു മുൻ മന്ത്രി മണി

നിയമസഭയിൽ കഴിഞ്ഞ ദിവസം പിണറായി വിജയനെതിരെ എംഎം മണി പറഞ്ഞ കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഏവർക്കും പ്രിയപ്പെട്ട സി പി എ മ്മിന്റെ മുതിർന്ന നേതാവായ എംഎം മണിയുടെ സംസാര രീതികൾ പലപ്പോഴും വിമർശനങ്ങൾക്കും ട്രോളുകളും ഇടയായിട്ടുണ്ട്. ട്രോളൻമാരുടെ ഇഷ്ടപെട്ട രാഷ്ട്രീയ നേതാവാണ് എം എം മണി. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹത്തിന് യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ല.

എന്നാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ പിണറായി വിജയനെ പരസ്യമായി തള്ളി പറയുകയായിരുന്നു എം എം മണി. പിണറായി വിജയൻ പറഞ്ഞത് വിഡ്ഢിത്തമാണെന്ന് തുറന്നു പറയുകയായിരുന്നു എം എം മണി. മുല്ലപ്പെരിയാർ വിഷയത്തിൽ ഓരോ തവണ മഴ പെയ്യുമ്പോഴും ജലനിരപ്പ് ഉയരുമ്പോഴും പ്രതിഷേധങ്ങൾ ഉയരുമ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന് ബലം ഉണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

50 വർഷം കാലാവധിയുള്ള ഒരു അണക്കെട്ട് തുടർന്നും പ്രവർത്തിക്കുകയാണെങ്കിൽ കേരളത്തിലെ ജനങ്ങൾ വെള്ളം കുടിച്ചും തമിഴ്നാട്ടിലെ ജനങ്ങൾ വെള്ളം കിട്ടാതെയും ഇല്ലാതാകുമെന്ന് എം എം മാണി നിയമസഭയിൽ പറഞ്ഞു. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ ഡാം എത്രയും പെട്ടെന്ന് നിർമിക്കണമെന്നും ഇതല്ലാതെ മറ്റൊരു പരിഹാരമാർഗ്ഗം ഇല്ലെന്നും എം എം മണി തുറന്നടിച്ചു.

ഇതൊരു ഭാഗ്യ പരീക്ഷണം ആണെന്നും യാതൊരു വാദങ്ങളും ന്യായീകരണങ്ങൾ അർഹിക്കുന്നില്ലെന്നും എംഎം മണി വെട്ടിത്തുറന്ന് പറഞ്ഞു. അണക്കെട്ട് ബലം ആണെന്ന് ആരു പറഞ്ഞാലും അത് വിഡ്ഢിത്തമാണ് എന്നും എംഎം മണി കൂട്ടിച്ചേർത്തു. നമ്മുടെ സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു മഹാവിപത്ത് ആണ് മുല്ലപെരിയാർ ഡാം. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ ഒരൊറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുന്ന ഒരു ഭാഗ്യ പരീക്ഷണം ആണ് മുല്ലപ്പെരിയാർ ഡാം.

ഏതൊരു ഡാമിനും 40 തൊട്ട് 50 വർഷം മാത്രമാണ് കാലാവധി. ഈ കാലാവധി കഴിഞ്ഞാൽ എത്ര ബലവും ശക്തവുമായ ഡാം ആണെങ്കിൽ പോലും അത് ഇല്ലാതാക്കി പുതിയ ഡാം നിർമിക്കേണ്ടതുണ്ട്. എന്നാൽ മുല്ലപ്പെരിയാർ ഡാം ഇന്ന് 125 വർഷങ്ങൾ പിന്നിട്ട് ജനലക്ഷങ്ങൾക്കും, പ്രകൃതിക്കും ഭീഷണിയായി നിലനിൽക്കുകയാണ്. യു എൻ പഠന റിപ്പോർട്ടുകൾ പ്രകാരം 35 ലക്ഷം ആളുകളുടെയും അവിടുത്തെ ജൈവസമ്പത്തിനും ഭീഷണിയാണ് മുല്ലപ്പെരിയാർ ഡാം എന്ന് വ്യക്തമാക്കിയിട്ടും മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ അനാവശ്യമായി ഭീതിപരത്തുന്ന തരത്തിലുള്ള യാതൊരു പ്രതികരണങ്ങളും ആരും നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ ആരും പേടിക്കേണ്ടതില്ല എന്നും വേണ്ട നടപടികൾക്കായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്ക് വ്യാപകമായ വിമർശനങ്ങളും ട്രോളുകളും ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.

ലോകത്തിൽ എത്രയും പെട്ടെന്ന് ഡീക്കമ്മീഷൻ ചെയ്യേണ്ട 100 ഡാമുകളിൽ മുല്ലപ്പെരിയാർ ഡാം ഉണ്ടെന്നു യു എൻ പറഞ്ഞിട്ടും 126 വർഷങ്ങളായ ഈ ഡാമിനെ തകർക്കാൻ ശ്രമിക്കാതെ സംരക്ഷിക്കുന്ന സർക്കാർ ആണ് യഥാർത്ഥത്തിൽ ഭീതി പരത്തുന്നത് എന്ന് മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് അഡ്വക്കേറ്റ് റസൽ ജോയ് മറുപടി നൽകി. കേന്ദ്ര ഗവണ്മെന്റിന്റെ പഠന പ്രകാരം ഏറ്റവും അതിതീവ്രമായ ഭൂകമ്പം നേരിടുന്നതിൽ മൂന്നാം സോണിലേക്ക് എത്തിയിരിക്കുകയാണ് കേരളം. 2020 ൽ 21 ഭൂകമ്പങ്ങളും കഴിഞ്ഞ ഒരു മാസത്തിൽ മൂന്ന് ഭൂകമ്പങ്ങളും നേരിട്ട സാമാന്യബുദ്ധിയുള്ള ഏതൊരു ആൾക്കും ഈ ഡാമിന് കീഴിൽ ജീവിക്കുവാൻ ഭയം ഉണ്ടാകും എന്നും റസൽ ജോയ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top