Movlog

Movie Express

താൻ ഗർഭിണിയാണെന്ന വിവരം മറ്റുള്ളവരെ അറിയിക്കാതിരുന്നതിനു പിന്നിലെ കാരണം വെളിപ്പെടുത്തി മിയ !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മിയ. 2010ൽ പുറത്തിറങ്ങിയ “ഒരു സ്മാൾ ഫാമിലി” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. 2012ലെ കേരള മിസ് ഫിറ്റ്നസ് പട്ടം നേടിയ മിയ അതേ വർഷം “ചേട്ടായീസ്” എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചു. “മെമ്മറീസ്”, “വിശുദ്ധൻ”, “ഹലോ നമസ്തേ”, “പാവാട” , “അനാർക്കലി”, “ഷെർലക്ടോംസ്”, “ഡ്രൈവിംഗ് ലൈസൻസ്” തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ മനം കവർന്നു താരം.

മലയാളത്തിനു പുറമേ തമിഴ് സിനിമകളിലും സജീവമാണ് താരം. കോവിഡ് കാലത്തായിരുന്നു മാട്രിമോണിയൽ വഴി മിയയുടെ വിവാഹബന്ധം കണ്ടെത്തിയത്. അശ്വിനുമായുള്ള നിശ്ചയവും വിവാഹവും എല്ലാം കോവിഡ് സമയത്തായിരുന്നു നടന്നത്. മാട്രിമോണിയൽ വഴിയാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹം നടത്തുകയായിരുന്നു. 2020 സെപ്റ്റംബർ 12നായിരുന്നു ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും ആയുള്ള മിയയുടെ വിവാഹം.

എറണാകുളത്തെ പള്ളിയിൽ വെച്ച് കോ വി ഡ് മാന ദ ണ്ഡ ങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ഒരു ചടങ്ങായിരുന്നു താരവിവാഹം. അശ്വിന് ഒപ്പമുള്ള ചിത്രങ്ങൾ മിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മിയയുടെ വിവാഹനിശ്ചയ ചിത്രങ്ങളും വിവാഹ ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവാഹത്തിന് ശേഷം നിരവധി ടെലിവിഷൻ ഷോകളിലും ഇരുവരും എത്തിയിരുന്നു. അടുത്തിടെയാണ് താരത്തിന് ഒരു മകൻ പിറന്നത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന്റെ പേര്.

മകന്റെ മാമോദിസ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിനുശേഷവും പ്രസവത്തിനുശേഷവും ഇന്ന് നടിമാർ സിനിമയിൽ സജീവമാണ്. നീണ്ട കുറെ നാളുകൾക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്ന സന്തോഷം മിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒരു മനോഹര വീഡിയോയിലൂടെയാണ് ഷൂട്ടിന് വേണ്ടി പുറപ്പെടുകയാണ് എന്ന് താരം ആരാധകരുമായി പങ്കുവച്ചത്.

പല താരങ്ങളും ഗർഭിണിയാകുമ്പോൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ മിയ ഗർഭിണിയാണെന്ന് കുഞ്ഞു പിറന്നതിനു ശേഷമായിരുന്നു ആരാധകർ അറിയുന്നത്. പലരും കുഞ്ഞിന്റെ വരവും ഗർഭകാലവും എല്ലാം വീഡിയോകൾ സഹിതം പങ്കുവയ്ക്കുമ്പോൾ അതെല്ലാം രഹസ്യമാക്കി വയ്ക്കുകയായിരുന്നു മിയ. ഇപ്പോഴിതാ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം.

ഗർഭിണിയായിരുന്നപ്പോൾ കുറച്ചു കഴിഞ്ഞ് പറയാം എന്നായിരുന്നു ആദ്യം വിചാരിച്ചത്. രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ കുഞ്ഞു ഉണ്ടായിട്ട് പറയാമെന്ന് കരുതി നീണ്ടു പോയതാണെന്ന് താരം തുറന്നു പറയുന്നു. സിനിമയിൽ വീണ്ടും സജീവമാകാൻ ഉള്ള ഒരുക്കത്തിലാണ് താരമിപ്പോൾ. ഇപ്പോൾ സ്വന്തം വീട്ടിൽ കഴിയുന്ന മിയയുടെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത് അമ്മയാണ്. വീട്ടിലെ നാലാമത്തെ കുഞ്ഞാണ് ലൂക്ക. അതുകൊണ്ടുതന്നെ കുഞ്ഞിനെ നോക്കുന്ന കാര്യം ഇപ്പോൾ അമ്മയ്ക്ക് വളരെ എളുപ്പമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top