Movlog

Faith

“കോമഡി ഉത്സവം” സീസൺ 2 വിൽ നിന്നും പിന്മാറാൻ ഉണ്ടായ വ്യക്തമായ കാരണം പുറത്ത് വിട്ടു പ്രിയപ്പെട്ട അവതാരകൻ മിഥുൻ രമേശ് !

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട നടനും, അവതാരകനും, റേഡിയോ ജോക്കിയുമാണ് മിഥുൻ രമേശ്. 2000ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച മിഥുൻ രമേശ് നിരവധി സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന മിഥുൻ, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ”, “സ്വപ്നം കൊണ്ട് തുലാഭാരം”, “നമ്മൾ”, “ഗൗരിശങ്കരം”, “നമ്മൾ തമ്മിൽ”, “റൺ ബേബി റൺ”, “പത്തേമാരി”, “മധുരനാരങ്ങ” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2013 ൽ സിന്ധു ബിജു എന്ന സഹപ്രവർത്തകയ്ക്കൊപ്പം റേഡിയോ മ്യൂസിക് ഷോയിലെ ഏറ്റവും ദൈർഘ്യമേറിയ മാരത്തോൺ ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് കരസ്ഥമാക്കി മിഥുൻ രമേശ്. 84 മണിക്കൂർ 15 മിനിറ്റ് ദൈർഘ്യമുള്ള ഷോ ആയിരുന്നു ഇരുവരും ചേർന്ന് നടത്തിയത്. ഒരു അവതാരകനായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരനായി മാറി മിഥുൻ. വളരെ സ്വാഭാവികമായ അവതരണശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ മിഥുന് സാധിച്ചു.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന “കോമഡി ഉത്സവം” എന്ന പരിപാടിയെ ഇത്രയേറെ ജനപ്രിയം ആയതിൽ മിഥുന്റെ പങ്കുണ്ടെന്ന് നിസ്സംശയം പറയാൻ സാധിക്കും. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “സൂപ്പർ ഫോർ” മ്യൂസിക് റിയാലിറ്റി ഷോയുടെ അവതാരകൻ ആണ് മിഥുൻ. റിമി ടോമി, സിതാര കൃഷ്ണകുമാർ, വിധു പ്രതാപ്, ജ്യോത്സ്ന രാധാകൃഷ്ണൻ എന്നിവർ വിധികർത്താക്കൾ ആയെത്തുന്ന മികച്ച ഒരു റിയാലിറ്റി ഷോ ആണ് സൂപ്പർ ഫോർ .

വിവിധ കലാ മേഖലയിലുള്ള പ്രതിഭകൾ എത്തി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു മികച്ച ഷോ ആയിരുന്നു കോമഡി ഉത്സവം. കോവിഡ് പ്രതിസന്ധികളെ തുടർന്ന് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഷോ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ കോമഡി ഉത്സവത്തിന്റെ രണ്ടാം സീസൺ അണിയറപ്രവർത്തകർ വീണ്ടും ആരംഭിച്ചു. എന്നാൽ പരിപാടിയുടെ അവതാരകനായി മിഥുൻ രമേശ് അല്ല ഇത്തവണ എത്തുന്നത്. പ്രശസ്ത സിനിമ താരം രചന നാരായണൻകുട്ടി ആണ് പരിപാടിയുടെ പുതിയ അവതാര. മിഥുന്റെ പിന്മാറ്റം പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

“കോമഡി ഉത്സവം” തിരിച്ചുവരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ആവേശത്തിലായിരുന്ന പ്രേക്ഷകർ മിഥുന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. പുതിയ അവതാരകൻ മിഥുൻ ആയിരിക്കില്ല എന്ന് അറിഞ്ഞതോടെ നിരാശയിൽ ആയിരിക്കുകയാണ് ഈ പരിപാടിയുടെ പ്രേക്ഷകൻ. മിഥുനെ അവതാരകനാക്കാത്തതിൽ പ്രതിഷേധിച്ച് പലരും രംഗത്തെത്തിയിരിക്കുകയാണ്. മിഥുനെ തിരികെ കൊണ്ടുവരണം എന്ന ആവശ്യവും വ്യാപകമായി ഉയരുന്നുണ്ട്.മിഥുന്റെ പിന്മാറ്റത്തെ കുറിച്ച് ചോദിച്ചു ഒരുപാട് സന്ദേശങ്ങളാണ് താരത്തിനെ തേടിയെത്തുന്നത്.

ഇതോടെ ഷോയിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കുകയാണ് മിഥുൻ. ഫ്ലവേഴ്സ് ചാനലിലെ തെറ്റുകൊണ്ടല്ല താൻ പിൻമാറുന്നതെന്നും ഈ ഷോയ്ക്ക് വേണ്ടി സമീപിക്കുന്നതിനു മുമ്പ് മറ്റൊരു ഷോയ്ക്ക് വേണ്ടി കരാറൊപ്പിട്ടു പോയെന്നു മിഥുൻ വ്യക്തമാക്കി. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന സൂപ്പർ ഫോർ എന്ന ഷോയിലെ അണിയറപ്രവർത്തകർ മിഥുനെ സമീപിക്കുകയായിരുന്നു. ഈ സമയത്ത് കോമഡി ഉത്സവം ഷോയുടെ രണ്ടാം സീസണിനെക്കുറിച്ച് അണിയറ പ്രവർത്തകർ ആലോചിച്ചിട്ട് ഇല്ലായിരുന്നു. അതുകൊണ്ട് സൂപ്പർ ഫോറുമായി മിഥുൻ കരാറൊപ്പിട്ടു.

ഇതിനുശേഷമാണ് കോമഡി ഉത്സവം വീണ്ടും ആരംഭിക്കാൻ പോവുകയാണ് എന്ന് അറിയിച്ച് ശ്രീകണ്ഠൻനായരും മറ്റു അണിയറ പ്രവർത്തകരും ബന്ധപ്പെട്ടത്. എന്നാൽ മറ്റൊരു പരിപാടിക്ക് കരാറൊപ്പിട്ടു പോയത് കാരണം പിന്മാറുന്നത് മാന്യതയല്ല എന്ന് തോന്നി. അതുകൊണ്ടാണ് കോമഡി ഉത്സവത്തിന്റെ ഭാഗമാകാൻ കഴിയാഞ്ഞത് എന്ന മിഥുൻ രമേശ് പങ്കുവെച്ചു. കോമഡി ഉത്സവത്തിന്റെ രണ്ടാം സീസണിൽ ഭാഗമാകാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും താരം അറിയിച്ചു. എന്നാൽ ഇപ്പോൾ ചെയ്യുന്ന സൂപ്പർ ഫോർ അടിപൊളി ആണെന്നും ഒരുപാട് ആസ്വദിച്ചാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് മിഥുൻ രമേശ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top