Movlog

Faith

ശരീരം തളർന്ന ഭർത്താവിനെയും മക്കളെയും ഉപേഷിച്ച് ഭാര്യാ കാമുകനൊപ്പം പോയി ,എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ

ഭർത്താവിനെ ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരുടെയും ,ഭാര്യയെ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരുടെയും കഥകൾ നമുക്ക് ചുറ്റും ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട് ..ഭർത്താവിനെയും രണ്ടു പെൺമക്കളെയും ഉപേക്ഷിച്ചു പോയ ഭാര്യയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് .സ്ട്രോക്ക് വന്നതിനു ശേഷം ശരീരം തളർന്നു പോയ ഭർത്താവിനെയും രണ്ടു പെൺമക്കളെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം ഭാര്യ പോയപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത് സൗഭാഗ്യങ്ങൾ ആയിരുന്നു .ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആയ ജനാൽ എന്ന യുവാവിന്റെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് .

ജനാൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് ദരിദ്രനായ ഒരു അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത് .പഴയ ഉടുപ്പുകൾ അണിഞ്ഞു ആർത്തിയോടെ അവർ ഭക്ഷണം കഴിക്കുകയായിരുന്നു .ഇടയ്ക്കിടയ്ക്ക് ആ അച്ഛൻ മക്കളോട് ഇനിയെന്തെങ്കിലും വേണോ എന്ന് ചോദിക്കുകയും കയ്യിലെ ചില്ലറത്തുട്ടുകൾ എന്നുങ്കയും ചെയ്യുമായിരുന്നു .അവർ അറിയാതെ ജനാൽ അവരുടെ ചിത്രമെടുത്തു .പിന്നീട് അവരോടു കാര്യങ്ങൾ അന്വേഷിച്ചു .

ഒരു സ്ട്രോക്ക് വന്നതിനു ശേഷം ആ അച്ഛന്റെ ഒരു വശം തളർന്നു പോവുകയായിരുന്നു .ജോലി ചെയ്യാൻ പറ്റാതായതോടെ ആ കുടുംബം പട്ടിണിയിലായതോടെ ആണ് ഭാര്യ കുടുംബത്തെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയത് .അയാൾ കടം വാങ്ങി ഒരു കട ആരംഭിച്ചു .നിത്യവൃത്തിക്കുള്ള വക പോലും കടയിൽ നിന്നും ലഭിച്ചില്ലെങ്കിലും ദിവസവും ബ്രെഡ് കഴിച്ചു അവർ വിശപ്പടക്കി .ദിവസേന ലഭിക്കുന്ന പണത്തിൽ നിന്നും കുറച്ചു ചില്ലറകൾ മക്കൾക്ക് നല്ല ഭക്ഷണം എപ്പോഴെങ്കിലും വാങ്ങിച്ചു കൊടുക്കുവാൻ അയാൾ മാറ്റി വെച്ചു .മാറ്റിവെച്ചിരുന്ന ആ ചില്ലറത്തുട്ടുകൾ കൊണ്ടാണ് അയാൾ കുട്ടികൾക്ക് അന്ന് ഭക്ഷണം നൽകിയത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top