Movlog

Film News

നാട്ടുകാരുടെ പ്രതിഷേധം ! തൊടുപുഴയിൽ സിനിമ ചിത്രീകരണം മുടങ്ങി

തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ സിനിമ ഷൂട്ടിങിനെതിരെ പ്രതിഷേധം. ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിൽ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് നാട്ടുകാർ തീർത്തും പറഞ്ഞു.പോലീസ് സ്ഥലത്ത് എത്തി ഷൂട്ടിംഗ് നിർത്തി വെച്ചു. ബുധനാഴ്ച മുതൽ കുമാരമംഗലം ഉൾപ്പെടെ പല പ്രദേശങ്ങളും ഡി കാറ്റഗറിയിൽ ആയിരുന്നു ഉൾപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന ഡി കാറ്റഗറിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തുന്നത്. ഈ പഞ്ചായത്തിലേക്ക് ആയിരുന്നു ഷൂട്ടിങ്ങിനായി സിനിമാപ്രവർത്തകർ എത്തിയത്. ജില്ലാ കളക്ടറുടെ അനുമതിയോടെ ആണ് സിനിമാപ്രവർത്തകർ ഷൂട്ടിങ്ങിനായി ഇവിടെ എത്തിയത്.എന്നാൽ സിനിമ ഷൂട്ട് ചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞു വന്ന നാട്ടുകാർ മിക്കവരുടെയും മാസ്ക് വായുടെയും താഴെ ആയിരുന്നു എന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്

സിനിമാപ്രവർത്തകർ എത്തിയതോടെ പഞ്ചായത്ത് ഡി കാറ്റഗറിയിൽ ആണ് ഉൾപ്പെടുന്നത് എന്നും അത് കൊണ്ട് ഷൂട്ടിംഗ് നടത്താൻ സാധിക്കില്ലെന്നും പഞ്ചായത്ത് അധികൃതർ ഇവരെ അറിയിച്ചു. അങ്ങനെ ആണ് കളക്ടറുടെ ഉത്തരവുമായി സിനിമാപ്രവർത്തകർ എത്തിയത്. എന്നാൽ ഇന്ന് സ്ഥിതി രൂക്ഷമാവുകയായിരുന്നു. ഇന്ന് ഷൂട്ടിങ്ങിനായി സിനിമാപ്രവർത്തകർ എത്തിയപ്പോൾ അമ്പതോളം പേരടങ്ങുന്ന നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. ടോവിനോ തോമസ് നായകൻ ആകുന്ന “മിന്നൽ മുരളി” എന്ന സിനിമയുടെ ചിത്രീകരണം ആയിരുന്നു ഇവിടെ നടക്കുന്നത്.

ടോവിനോ അടക്കം നിരവധി സിനിമാപ്രവർത്തകർ അവിടെ ഉണ്ടായിരുന്നു. എന്നാൽ ഡി കാറ്റഗറിയിൽ ഉള്ള പ്രദേശത്ത് ആൾക്കൂട്ടം പാടില്ലെന്നും സിനിമ ഷൂട്ടിംഗ് നടത്താൻ സമ്മതിക്കില്ലെന്നും പ്രതിഷേധിച്ച് നാട്ടുകാർ കൂടുകയായിരുന്നു. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചു വിടുന്ന നടപടികൾ സ്വീകരിക്കുകയായിരുന്നു. പിന്നീട് പോലീസ് തന്നെ ഇടപെട്ട് സിനിമ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഒരു സൂപ്പർ ഹീറോയുടെ വേഷം ആണ് ടോവിനോ ചെയ്യുന്നത് .വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത് . മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ,ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ആയിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത് .അരുൺ ,ജസ്റ്റിൻ കൂട്ടുകെട്ട് ആണ് തിരക്കഥ ഒരുക്കിയത് .സമീർ താഹിർ ആണ് ഛായാഗ്രാഹകൻ .ഷാൻ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത് .ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് സംഘട്ടന സംവിധാനം ചെയ്യുന്നത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top