Movlog

Faith

മരണം പ്രണയ വിവാഹം നടക്കാനിരിക്കെ ! കണ്ണീരോട് വൈശാഖിന്റെ ആത്മസുഹൃത്ത് മിഥുൻ പറഞ്ഞ കാര്യങ്ങൾ

രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ത്യജിച്ചും കാവൽ നിൽക്കുന്നവരാണ് പട്ടാളക്കാർ. ഇപ്പോഴിതാ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി കൊണ്ട് യാത്രയായിരിക്കുകയാണ് ധീര ജവാൻ വൈശാഖ്. കൊട്ടാരക്കര കുടവട്ടൂർ ഗ്രാമത്തിന്റെ സ്വന്തം പുത്രനായ വൈശാഖ് തിങ്കളാഴ്ച ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ ഉണ്ടായ തീ വ്ര വാ ദി ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാൻ രണ്ടുമാസം ബാക്കി ഇരിക്കുമ്പോഴാണ് യുവ സൈനികന് ജീവത്യാഗം ചെയ്യേണ്ടി വന്നത്. 2004ലെ ആ ക്രമണം കഴിഞ്ഞ് പതിനേഴു വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ഭീകരമായ ഏറ്റുമുട്ടൽ ഇവിടെ ഉണ്ടാകുന്നത്.

പൂഞ്ചിൽ തീ വ്ര വാ ദികളുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനിക ഉദ്യോഗസ്ഥർ ആണ് ജീവൻ വെടിഞ്ഞത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരജവാൻ വൈശാഖിന് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികളർപ്പിച്ചു. ഇപ്പോഴിതാ വൈശാഖിനെ കുറിച്ച് ഏറ്റവും അടുത്ത സുഹൃത്ത് മിഥുൻ പറഞ്ഞു കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വൈശാഖിന് ഒപ്പം ഒരുമിച്ച് കളിച്ചു വളരുകയും ഒരുമിച്ചു ട്രെയിനിങ് ചെയ്തു സൈന്യത്തിൽ ചേർന്ന സുഹൃത്താണ് മിഥുൻ. ഒരു സുഹൃത്തിനെക്കാൾ ഒരു കൂടപ്പിറപ്പിനെ പോലെ പ്രിയപ്പെട്ടവനായിരുന്നു വൈശാഖ്.

പട്ടാളക്കാർക്ക് ഒരുപാട് ശമ്പളം കിട്ടും എന്നാണ് പൊതുവായ ധാരണ. എന്നാൽ പൊള്ളുന്ന വെയിലും കടുത്ത മഞ്ഞും കൊണ്ട് ജീവൻ പണയം വച്ചാണ് ഓരോ പട്ടാളക്കാർ കഴിയുന്നത് എന്ന് ഇത് പറയുന്ന ആളുകൾ അറിയുന്നില്ല. വൈശാഖിനെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞപ്പോൾ ആദ്യം ഒന്നും വിശ്വസിക്കാൻ മിഥുൻ തയ്യാറായിരുന്നില്ല. കേട്ട വിവരം ശരി ആവല്ലേ എന്നും മരിച്ചവരിൽ വൈശാഖ് ഉണ്ടാവില്ല എന്ന് മിഥുൻ പ്രതീക്ഷിച്ചു. വളരെ വേദനയോടെയാണ് പ്രിയ സുഹൃത്തിന്റെ വേർപാട് മിഥുൻ സ്വീകരിച്ചത്.

നാട്ടിലുള്ള ഒരു പെൺകുട്ടിയുമായി വൈശാഖ് സ്നേഹത്തിലായിരുന്നു എന്ന് മിഥുൻ പറയുന്നു. വൈശാഖിന്റെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അതെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചു വൈശാഖ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഏഴു പേർ അടങ്ങുന്ന സംഘം ആയിരുന്നു തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. ഇവരിൽ അഞ്ചു ഉദ്യോഗസ്ഥരാണ് ജീവത്യാഗം ചെയ്യേണ്ടി വന്നത്. രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.

ചെറുപ്പംമുതലേ സൈന്യത്തിൽ ചേരണം എന്ന് വൈശാഖിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു വൈശാഖ്. പഠനകാലത്തു തന്നെ കായികരംഗത്തും സജീവമായിരുന്നു. സൈന്യത്തിലേക്ക് ആദ്യത്തെ തവണ സെലക്ഷൻ കിട്ടിയില്ലെങ്കിലും രണ്ടാംതവണ പരിശ്രമിച്ചു വിജയിക്കുകയായിരുന്നു. സേനയിൽ ചേർന്നതിനു ശേഷം വൈശാഖിന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായൊരു വീട് ആയിരുന്നു. പുതുവർഷ ദിനത്തിൽ ആയിരുന്നു ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ സ്വരുക്കൂട്ടിയും, വായ്പയും ചേർത്ത് വീട് എന്ന തന്റെ സ്വപ്നം വൈശാഖ് യാഥാർഥ്യമാക്കിയത്.

എന്നാൽ തന്റെ സ്വപ്ന വീട്ടിൽ ഒരു അവധിക്കാലം മാത്രമാണ് വൈശാഖിന് താമസിക്കാൻ കഴിഞ്ഞത്. നാലു മാസം മുമ്പായിരുന്നു വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. 24 വയസ്സ് മാത്രം പ്രായമുള്ള വൈശാഖ് 2017 ലാണ് സൈന്യത്തിൽ ചേർന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിനുശേഷം പഞ്ചാബിൽ ആയിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. തുടർന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഇനിയുള്ള വരവിൽ സഹോദരിയുടെ വിവാഹം നടത്തണമെന്ന് ആയിരുന്നു വൈശാഖിന്റെ ആഗ്രഹം. എന്നാൽ ആഗ്രഹങ്ങളെല്ലാം ബാക്കി വെച്ചു ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി യുവ സൈനികൻ വിടവാങ്ങി ഇരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top