Movlog

Faith

ദിലീപ്-കാവ്യ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മേനക.

മലയാള സിനിമയിലെ ജനപ്രിയ താരജോഡികളാണ് ദിലീപും കാവ്യയും. 1991ൽ പുറത്തിറങ്ങിയ “പൂക്കാലം വരവായി” എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിൽ എത്തിയ കാവ്യാ മാധവൻ പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങി. ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന സിനിമയിൽ ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് തിരിച്ചു വന്ന കാവ്യമാധവൻ പിന്നീട് യഥാർത്ഥ ജീവിതത്തിലും ദിലീപിന്റെ നായികാ ആവുകയായിരുന്നു.

നിശ്ചൽ ചന്ദ്ര എന്ന വ്യവസായിയുമായുള്ള കാവ്യയുടെ വിവാഹ ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു. ഒടുവിൽ ആ ബന്ധം വിവാഹമോചനത്തിലെത്തി. ഒന്നിച്ച് അഭിനയിച്ച കാലം മുതൽക്കേ കാവ്യയും ദിലീപും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. മലയാള സിനിമയിലെ ഭാഗ്യ ജോഡി എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്. ഇവരെക്കുറിച്ച് പ്രചരിച്ച വാർത്തകൾ സത്യമാണെന്ന് തരത്തിലായിരുന്നു കാവ്യയുടെയും ദിലീപിന്റെയും രണ്ടാം വിവാഹം. താരദമ്പതികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഏറെ വിമർശനങ്ങളും വിവാദങ്ങളും നേരിട്ടിരുന്നു.

2016 നവംബർ 25ന് രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം നടന്നത്. മമ്മൂട്ടി അടക്കം മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ഇവരുടെ വിവാഹത്തിനെ കുറിച്ച് നടി
മേനക പറയുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പൂജയുണ്ട് എന്നും അതിൽ പങ്കെടുക്കണം എന്നും പറഞ്ഞാണ് ഭർത്താവ് സുരേഷ്കുമാർ മേനകയെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. അന്ന് രാവിലെ എട്ടു മണിക്കാണ് അതീവ രഹസ്യമായി ദിലീപ്- കാവ്യ വിവാഹത്തെക്കുറിച്ച് അറിയുന്നത്. പൂജയ്ക്കായി ചിപ്പിയും രഞ്ജിത്തും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

സ്ത്രീകൾ എല്ലാവരോടും പറയും എന്നതുകൊണ്ടായിരിക്കും ഈ വിവാഹ വാർത്ത മറച്ചുവെച്ചത് എന്ന് മേനക പറയുന്നു. 2018 ഒക്ടോബർ 19നാണ് കാവ്യയ്ക്കും ദിലീപിനും മകൾ മഹാലക്ഷ്മി ജനിക്കുന്നത്. വിജയദശമി ദിനത്തിൽ ആയിരുന്നു മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയത്. വിവാദങ്ങൾക്ക് ശേഷം ദിലീപ് സിനിമാ തിരക്കുകളിലേക്ക് മാറിയപ്പോൾ വിവാഹത്തോടെ സിനിമയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുകയാണ് മലയാളികളുടെ ഇഷ്ടനായിക കാവ്യ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top