Movlog

Movie Express

ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കുട്ടി വാവയെ വേണം എന്നത് ! പുതിയ സന്തോഷം പങ്കു വെച്ച് മേഘ്‌ന വിൻസെന്റ്.

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ചന്ദനമഴ ” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് മേഘ്‌ന. പരമ്പരയിൽ, അമൃത എന്ന നാടൻ കഥാപാത്രത്തെ ആയിരുന്നു മേഘ്ന അവതരിപ്പിച്ചിരുന്നത്. നിരവധി ആരാധകരെ ആണ് ഈ കഥാപാത്രത്തിലൂടെ മേഘ്‌നയ്ക്ക് ലഭിച്ചത്. അഭിനയത്തിൽ സജീവമായിരുന്ന കാലത്തായിരുന്നു മേഘ്‌നയുടെ വിവാഹം. 2017 ഏപ്രിൽ 30 നായിരുന്നു സിനിമ-സീരിയൽ താരം ആയ ഡിംപിളിന്റെ സഹോദരൻ ഡോണുമായിട്ട് മേഘ്‌നയുടെ വിവാഹം. സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ട വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. വിവാഹത്തിന് മുമ്പും ശേഷവുമായുള്ള ഇവരുടെ വ്യത്യസ്തമാർന്ന നിരവധി ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ ഈ വിവാഹബന്ധത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല. ഒരു വർഷം നീണ്ട ദാമ്പത്യത്തിനു ശേഷം ഇവർ വേർപിരിയുകയായിരുന്നു. വേർപിരിഞ്ഞു എട്ടു മാസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത പുറത്തറിയുന്നത്. പിന്നീട് വിവാഹമോചന വാർത്ത അംഗീകരിച്ച് ഇരുവരും രംഗത്തെത്തുകയായിരുന്നു. ഇന്നും ഇവരുടെ വിവാഹമോചന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്.

മേഘ്നയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോൺ രണ്ടാമതും വിവാഹിതനായി. മേഘ്‌ന ആകട്ടെ വിവാഹമോചനത്തിന് ശേഷം “സ്റ്റുഡിയോ ബോക്സ് ” എന്ന യൂട്യൂബ് ചാനൽ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി തുടങ്ങി. ആരാധകരുമായി തന്റെ ചാനലിലൂടെ സംവദിക്കാറുമുണ്ട് താരം. മേഘ്‌നയുടെ ചാനലിൽ പുറത്തു വിട്ട താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

വീട്ടിൽ ഒരു കുട്ടി അതിഥി എത്തിയ സന്തോഷവാർത്തായാണ് മേഘ്ന ആരാധകരുമായി പങ്കു വെക്കുന്നത്. ഒരുപാട് കാലത്തെ ആഗ്രഹമാണ് ഇതോടെ പൂവണിയുന്നത് എന്ന് താരം വെളിപ്പെടുത്തുന്നു. പെട്ടെന്ന് എടുത്ത ഒരു തീരുമാനത്തിൽ ആണ് “ഹാപ്പി “, മേഘ്‌നയുടെ കുടുംബത്തിൽ എത്തുന്നത്. ഹാപ്പി, മേഘ്‌നയുടെ ജീവിതത്തിൽ എത്തിയതിനു ശേഷം വീടിന്റെ അന്തരീക്ഷമാകെ മാറി സന്തോഷമയം ആയി. രാവിലെ എഴുന്നേൽക്കുന്ന സമയവും രാത്രി ഉറങ്ങുന്ന സമയവും എല്ലാം മാറി. ഒരുപാട് മാറ്റങ്ങളും സന്തോഷങ്ങളും കൊണ്ട് വന്ന മേഘ്‌നയുടെ വളർത്തുനായ ആണ് ഹാപ്പി. നായക്കുട്ടി കൂടെ ഉള്ളപ്പോൾ എപ്പോഴും സന്തോഷവതി ആകുന്നതിനാൽ ആണ് ഇങ്ങനെ ഒരു പേര് നൽകിയതെന്ന് മേഘ്‌ന കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top