Movlog

Movie Express

തന്റെ രണ്ടാം വിവാഹം എപ്പോൾ ! എല്ലാം തുറന്ന് പറഞ്ഞു പ്രിയ താരം മേഘ്ന വിൻസെന്റ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “ചന്ദനമഴ ” എന്ന ഒരൊറ്റ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി മേഘ്‌ന. പരമ്പരയിൽ, അമൃത എന്ന തനി നാടൻ കണ്ണീർപുത്രി ആയെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മേഘ്ന. നിരവധി ആരാധകരെ ആണ് ഈ കഥാപാത്രത്തിലൂടെ മേഘ്‌നയ്ക്ക് ലഭിച്ചത്. അഭിനയത്തിൽ സജീവമായിരുന്ന കാലത്തായിരുന്നു മേഘ്‌നയുടെ വിവാഹം.

2017 ഏപ്രിൽ 30 നായിരുന്നു സിനിമ-സീരിയൽ താരം ആയ ഡിംപിളിന്റെ സഹോദരൻ ഡോണുമായിട്ട് മേഘ്‌നയുടെ വിവാഹം. സമൂഹ മാധ്യമങ്ങളിൽ വളരെ ആഘോഷിക്കപ്പെട്ട വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. വിവാഹത്തിന് മുമ്പും ശേഷവുമായുള്ള ഇവരുടെ വ്യത്യസ്തമാർന്ന നിരവധി ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഈ വിവാഹബന്ധത്തിനു അധികം ആയുസ് ഉണ്ടായിരുന്നില്ല.

ഒരു വർഷം നീണ്ട ദാമ്പത്യത്തിനു ശേഷം ഇവർ വേർപിരിയുകയായിരുന്നു. വേർപിരിഞ്ഞു എട്ടു മാസങ്ങൾക്ക് ശേഷമാണ് ഈ വാർത്ത പുറത്തറിയുന്നത്. പിന്നീട് വിവാഹമോചന വാർത്ത അംഗീകരിച്ച് ഇരുവരും രംഗത്തെത്തുകയായിരുന്നു. മേഘ്നയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചു കുഞ്ഞുമായി സന്തോഷത്തോടെ കഴിയുകയാണ് ഡോൺ. എങ്കിലും ഇവരുടെ വിവാഹ വാർത്തകളും വിവാഹ മോചന വാർത്തകളും ഇന്നും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.

വിവാഹമോചനത്തിന് ശേഷം “സ്റ്റുഡിയോ ബോക്സ് ” എന്ന യൂട്യൂബ് ചാനൽ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി തുടങ്ങി മേഘ്ന. ആരാധകരുമായി തന്റെ ചാനലിലൂടെ സംവദിക്കാറുമുണ്ട് താരം. തന്റെ വിവാഹ മോചനത്തെ കുറിച്ചും, അത് കഴിഞ്ഞുള്ള വിഷാദ ഘട്ടത്തെ കുറിച്ചും എല്ലാം തുറന്നു പറഞ്ഞു ഒരു വീഡിയോ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ മേഘ്ന പങ്കു വെച്ചിട്ടുണ്ട്. ഇപ്പോഴിതാ മിനിസ്ക്രീൻ രംഗത്തേക്ക് ഗംഭീര വരവ് നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മേഘ്ന.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “മിസിസ് ഹിറ്റ്ലർ ” എന്ന പരമ്പരയിലൂടെ ആണ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം തിരിച്ചുവരുന്നത്. “സീത” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരൻ ആയി മാറിയ “ഷാനവാസ് ” ആണ് ഈ പരമ്പരയിലെ നായകൻ. മികച്ച റേറ്റിങ്ങോടെ മുന്നേറുകയാണ് ഈ പരമ്പര. കുസൃതിയും കുറുമ്പും നിഷ്കളങ്കതയും നിറഞ്ഞ ജ്യോതി എന്ന കഥാപാത്രത്തെയാണ് മേഘ്ന ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മേഘ്‌നയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. രണ്ടാമത് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ പലതവണ മേഘ്ന അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിനുള്ള മറുപടിയായി മുന്നോട്ടു വരികയാണ് താരം. തൽക്കാലം ഒരു വിവാഹത്തിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു മേഘ്ന അഭിമുഖത്തിൽ പറഞ്ഞത്. മറക്കാൻ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് അവതാരകൻ ചോദിച്ചപ്പോൾ ഒന്നും മറക്കരുത് എന്നും നമ്മളെ നമ്മൾ ആക്കിയ ഒരുപാട് കാര്യങ്ങളാണ് ജീവിതത്തിൽ ഉള്ളത് മറന്നാൽ പിന്നെ നമ്മൾ നമ്മൾ അല്ലാതെ ആയി പോകുമെന്ന് താരം പറയുന്നു.

ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ചിലത് നല്ല ഓർമ്മകൾ ആയിരിക്കും ചിലത് തെറ്റുകൾ ആകും. ഓർമ്മകൾ കൂടെ കൊണ്ട് പോവുക തെറ്റുകൾ മറക്കേണ്ട കാര്യമില്ല അത് ഒരു പാഠം ആയിരിക്കും എന്ന് മനസ്സിലാക്കി മുന്നോട്ട് പോവുകയാണ് വേണ്ടത് എന്നും താരം പറയുന്നു. ഇപ്പോൾ സിംഗിൾ ആണെന്നും മിംഗിൽ ആവാൻ തയ്യാറല്ല എന്നും മേഘ്ന വ്യക്തമാക്കി. ജീവിക്കുവാൻ അത്യാവശ്യമായി വേണ്ടത് സമാധാനം ആണ് അത് ഇപ്പോൾ ഉണ്ടെന്നു താരം വ്യക്തമാക്കി.

ആദ്യപ്രണയം ആരാണെന്ന ചോദ്യത്തിന് നൃത്തം എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രണയ വിവാഹമാണോ അറേഞ്ച്ഡ് മാര്യേജ് ആണോ എന്ന ചോദ്യത്തിന് രണ്ടായാലും സമാധാനമായി ജീവിച്ചാൽ മതി എന്നായിരുന്നു മറുപടി. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു ജീവിതം ഉണ്ടാവില്ല. അതിനെ സന്തോഷത്തോടെയും ദുഃഖത്തോടെയും സ്വീകരിക്കുകയും മുന്നോട്ട് പോവുകയാണ് വേണ്ടത് എന്ന് താരം പങ്കുവെച്ചു. മിസിസ് ഹിറ്റ്ലറിലെ ജ്യോതി എന്ന കഥാപാത്രം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

ആദ്യമെല്ലാം ജ്യോതിയെ കുറിച്ച് ഒരുപാട് വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു. നാലര കൊല്ലം കണ്ണീർ പുത്രിയായി എല്ലാവരും കണ്ടിട്ടുള്ള മേഘ്നയെ ഈയൊരു രീതിയിൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ തന്റെ ഭാഗത്തുനിന്ന് 100% പ്രയത്നിക്കുന്നുണ്ട് എന്നും പ്രേക്ഷകർ സ്വീകരിക്കുമെന്ന വിശ്വാസവും താരം പങ്കുവെച്ചു. മേഘ്‌നയുടെ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top