Movlog

Movie Express

ചീരുവിനു പിന്നാലെ പുനീതും യാത്രയായി ! ഹൃദയം തോടും കുറിപ്പുമായി മേഘ്ന രാജ് !

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. “യക്ഷിയും ഞാനും” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരം, “മെമ്മറീസ്”, “ബ്യൂട്ടിഫുൾ”, “നമുക്കു പാർക്കാൻ” തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ശാലീന സൗന്ദര്യവും അഭിനയമികവും കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ മേഘ്ന ഒരു അന്യഭാഷ നടിയാണെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല.

അത്രയേറെ മലയാളിത്വം തുളുമ്പുന്ന സൗന്ദര്യം ആയിരുന്നു മേഘ്നയുടെത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമാണ് താരം. മേഘ്‌നയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അകാല വിയോഗം മലയാളികളെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. മേഘ്ന മൂന്ന് മാസം ഗർഭിണി ആയിരുന്നപ്പോഴായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആയിരുന്നു ചിരഞ്ജീവിയെ ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹൃദയാഘാതം മൂലമായിരുന്നു ചിരഞ്ജീവി മരണമടഞ്ഞത്. പ്രശസ്ത കന്നഡ നടൻ ശക്തി പ്രസാദിന്റെ പേരക്കുട്ടിയും നടൻ അർജുൻ സർജയുടെ അനന്തരവൻ കൂടി ആണ് ചിരഞ്ജീവി സർജ .”വായുപുത്ര ” എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരം 2018 ലാണ് നടി മേഘ്ന രാജിനെ വിവാഹം കഴിച്ചത്. ഒരുപാട് കാലത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവർ വിവാഹിതരായത്. സ്നേഹാർദ്രമായ ഓർമ്മകൾ മേഘ്‌നയ്ക്ക് നൽകി കൊണ്ട് മറ്റൊരു ലോകത്തിലേക്ക് മറയുകയായിരുന്നു ചിരഞ്ജീവി.

സ്വന്തം കുഞ്ഞിനെ ഒരു നോക്ക് കാണാതെ ആയിരുന്നു താരം ഈ ലോകത്തോട് വിടപറഞ്ഞത്. 2020 ഒക്ടോബറിലായിരുന്നു മേഘ്‌നയ്ക്ക് ഒരു ആൺ കുഞ്ഞു പിറന്നത്. ജൂനിയർ ചീരുവിന്റെ വരവ് ആരാധകരും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിച്ചിരുന്നു. ചീരുവിന്റെ വിയോഗത്തിൽ തളർന്നിരുന്ന സർജ കുടുംബത്തിന് ചീരുവിനെ തിരികെ ലഭിച്ചത് പോലെയായിരുന്നു കുഞ്ഞിന്റെ വരവ്. ജൂനിയർ ചീരുവിന്റെ ചിത്രങ്ങൾ ഒരുപാട് സ്നേഹത്തോടെ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള മേഘ്ന മകന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരുവിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറൽ ആയിരുന്നു. റായൻ രാജ് സർജ എന്നാണ് ജൂനിയർ ചീരുവിന്റെ പേര്. അടുത്തിടെ ആദ്യ പിറന്നാൾ ആഘോഷിച്ച റായന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം വിട പറഞ്ഞ കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് മേഘ്ന രാജ്.

ഭർത്താവ് ചിരഞ്ജീവിക്കൊപ്പമുള്ള പുനീതിന്റെ ചിത്രം പങ്കു വെച്ചാണ് ഹൃദയഭേദകമായ കുറിപ്പ് താരം പങ്കു വെച്ചത്. ആത്മാവിൽ ശുദ്ധിയുള്ളവരെ ദൈവം സ്നേഹിക്കുന്നു, അത് ഇങ്ങനെ എല്ലാം ആണ് തെളിയിക്കുന്നത് എന്ന് കുറിച്ച് കൊണ്ടാണ് മേഘ്ന ഇവരുടെ ചിത്രം പങ്കു വെച്ചത്. 46 വയസ്സിലായിരുന്നു പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിത വിയോഗം. കഴിഞ്ഞ വർഷം 39 വയസ്സിലായിരുന്നു ചിരഞ്ജീവി ഈ ലോകത്തോട് വിട പറഞ്ഞത്. ഇരുവരും ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കന്നഡ സിനിമയിലെ “പവർ സ്റ്റാർ” എന്ന് വിശേഷിപ്പിക്കുന്ന പുനീത് രാജ്‌കുമാറിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ തീരാനഷ്ടം ആയിരിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top